നിരത്തുകൾ ഭരിക്കാൻ അവൻ; ഇന്നോവ ഹൈക്രോസ് ഡെലിവറി തുടങ്ങി
|ലിറ്ററിന് 21.2 കിലോമീറ്റർ മൈലേജാണ് വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്
കാത്തിരിപ്പുകൾക്കൊടുവിൽ പുതിയ തലമുറ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങി. 2022 ഡിസംബറിനാണ് വാഹനം കമ്പനി അവതരിപ്പിച്ചത്. 18.3 മുതൽ 28.97 ലക്ഷം രൂപ വരെയാണ് എം.പി.വിയുടെ വില. G, GX, VX, ZX, ZX (O) എന്നിങ്ങനെ ആകെ അഞ്ച് ട്രിമ്മുകൾ ഇതിൽ ലഭ്യമാണ്. ട്രിം ലെവലുകൾക്കൊപ്പം ഹൈബ്രിഡ് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു.
2.0 ലിറ്റർ പെട്രോൾ എഞ്ചിനുള്ള വാഹനം 186 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്നു. എംപിവിയുടെ ഏറ്റവും വലിയ ഹൈലേറ്റ് അതിന്റെ ഇന്ധനക്ഷമതയാണ്. ലിറ്ററിന് 21.2 കിലോമീറ്റർ മൈലേജാണ് വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ട്രിം ലെവലുകൾക്കൊപ്പം ഹൈബ്രിഡ് ഓപ്ഷനും വാഹനം വാഗ്ദാനം ചെയ്യുന്നു. പവർ ബാക്ക് ഡോർ, വെന്റിലേറ്റഡ് സീറ്റുകൾ, മൾട്ടി-സോൺ എസി, റിയർ സൺഷെയ്ഡ്, ഇലക്ട്രോക്രോമിക് ഐആർവിഎം, എന്നിവയാണ് ഹൈക്രോസിലുള്ള മറ്റു ഫീച്ചറുകളിൽ ചിലത്.
വില പ്രഖ്യാപനത്തിന് മുമ്പ് തന്നെ മൂന്നാം തലമുറ ഇന്നോവയായ ഹൈക്രോസിന് വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയിൽ ഇന്ന് ട്രെൻഡിംഗായ ഫീച്ചറുകളിൽ ഒന്നാണ് സൺറൂഫ്. ഇതാദ്യമായി ഇന്നോവയിൽ സൺറൂഫ് ലഭിക്കുന്നതും ടോപ്പ് സ്പെക്ക് ഹൈബ്രിഡ് വേരിയന്റുകളുടെ ഉയർന്ന ഡിമാൻഡിന് കാരണമാകുന്നുണ്ട്.