Auto
ഡൽഹിയിൽ പത്തുവർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും
Auto

ഡൽഹിയിൽ പത്തുവർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും

Web Desk
|
18 Dec 2021 12:27 PM GMT

അതേസമയം ഈ വാഹനങ്ങൾക്ക് എൻഎസി വാങ്ങിയ ശേഷം മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും

രാജ്യതലസ്ഥാനമായ ഡൽഹിയിൽ മലീനകരണം അതിന്റെ സർവ സീമകളും കടന്ന് മുന്നോട്ട് കുതിക്കുകയാണ്. മലീനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിരവധി നിർദേശങ്ങളും നിയമങ്ങളും ഡൽഹി സർക്കാർ നടപ്പിലാക്കുന്നുണ്ട്.

ഡൽഹിയിലെ മലിനീകരണത്തിന്റെ പ്രധാന കാരണം പെട്രോൾ-ഡീസൽ വാഹനങ്ങളുടെ പുകയാണ്. അവയിൽ നിന്നുള്ള മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി പുതിയ നിയമം നടപ്പിലാക്കുകയാണ് ഡൽഹിയിൽ.

2022 ജനുവരി ഒന്നുമുതൽ 10 വർഷത്തിന് മുകളിൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഡൽഹിയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. പത്തുവർഷത്തിന് മുകളിൽ പഴക്കമുള്ള എല്ലാ ഡീസൽ വാഹനങ്ങളുടെയും ഡൽഹിയിലെ രജിസ്‌ട്രേഷൻ അസാധുവാകും. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവനുസരിച്ചാണ് നടപടി. അതേസമയം ഈ വാഹനങ്ങൾക്ക് എൻഎസി ലെറ്റർ വാങ്ങിയ ശേഷം മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. കൂടാതെ ഈ വാഹനങ്ങൾ ഇവി കിറ്റ് ഘടിപ്പിച്ച് ഇലക്ട്രിക് കാറാക്കി മാറ്റി ഓടിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. സർക്കാർ അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് ഇവി കിറ്റ് ഘടിപ്പിച്ച വാഹനങ്ങളിൽ മാത്രമേ ഇത് സാധ്യമാകൂ.

അതേസമയം 15 വർഷത്തിന് മുകളിൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യാൻ എൻഒസി ലഭിക്കില്ല.

2014 ൽ തന്നെ ഡൽഹിയിൽ 10 വർഷത്തിന് മുകളിൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിന് മുകളിലുള്ള പെട്രോൾ വാഹനങ്ങളുടെയും രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവുണ്ടായിരുന്നു. എന്നാൽ പ്രതിഷേധത്തെ തുടർന്ന് 2016 ൽ ഉത്തരവിൽ മാറ്റം വരുത്തി. 15 വർഷത്തിന് മുകളിൽ പഴക്കമുള്ള ബിഎസ്-1, ബിഎസ്-2 ഡീസൽ വാഹനങ്ങൾ മാത്രം പൊളിച്ചാൽ മതിയെന്നായിരുന്നു തിരുത്ത്. അതിനു ശേഷമാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്.

Summary: Delhi to deregister diesel vehicles older than 10 years from 2022 January 1

Similar Posts