Auto
2022 ല്‍ ഇലക്ട്രിക്ക് വാഹനവിപണി ഭരിക്കാന്‍ പോകുന്ന അഞ്ച് കാറുകള്‍
Auto

2022 ല്‍ ഇലക്ട്രിക്ക് വാഹനവിപണി ഭരിക്കാന്‍ പോകുന്ന അഞ്ച് കാറുകള്‍

Web Desk
|
2 Jan 2022 10:18 AM GMT

2022 ൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അഞ്ച് ഇലക്ട്രിക്ക് കാറുകൾ പരിജയപ്പെടാം

മോട്ടോർ വാഹനവിപണിയെ ഇലക്ട്രിക്ക് വാഹനങ്ങൾ കീഴടക്കുന്ന കാലമാണിത്. ഇലക്ട്രിക്ക് ബൈക്കുകളും കാറുകളുമൊക്കെ ഇതിനോടകം തന്നെ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച് തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹനവിപണിയും അതിവേഗം വളരുകയാണ്.

വില കൂടുതലാണ് എന്നതിനാൽ ഇലക്ട്രിക്ക് ബൈക്കുകളെ അപേക്ഷിച്ച് കാറുകളുടെ വിപണി സാവധാനമാണ് ഇന്ത്യയിൽ വളരുന്നത്. കഴിഞ്ഞ വർഷം ഏഴ് പുതിയ ഇലക്ട്രിക്ക് കാറുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. 2022 ൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അഞ്ച് ഇലക്ട്രിക്ക് കാറുകൾ പരിജയപ്പെടാം

ബി.എം.ഡബ്ല്യൂ ഐ.4


ജർമൻ കാർ നിർമാതാക്കളായ ബി.എം.ഡബ്ല്യൂ ഈ വർഷം പകുതിയോടുകൂടി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന മോഡലാണ് ബി.എം.ഡബ്ല്യൂ ഐ 4.ബിഎംഡബ്ല്യുവിന്റെ 4 സീരീസ് ഗ്രാൻ കൂപ്പെയെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. പൂർണമായും ചാർജ് ചെയ്താൽ 365 കിലോമീറ്റർ വരെ പോകാനാവും. വാഹനത്തിന് 83.9 ബാറ്ററി പായ്ക്കുകൾ ലഭിക്കും. 80 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില

മിനികൂപ്പർ എസ്.ഇ



ഈ വർഷം പകുതിയോടെ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന മിനി കൂപ്പർ എസ്.ഇ അടുത്തിടെ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ബുക്കിംഗ് ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ വാഹനം വിറ്റഴിക്കപ്പെടുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 30 യൂണിറ്റുകൾ ഇന്ത്യയിലെത്തിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.താരതമ്യേന ചെറിയ ബാറ്ററി പാക്കേജാണ് വാഹനത്തിന്റേത്. 50 ലക്ഷം രൂപയാണ് വാഹനത്തിന് പ്രതീക്ഷിക്കപ്പെടുന്ന വില.

ടാറ്റ ആൾട്രോസ് ഇ.വി


ഈ വർഷം പകുതിയോടെ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന ഈ വിഭാഗത്തിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് ടാറ്റ അൾട്രോസ് ഇ.വി. 13 ലക്ഷം രൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന വില.

ഹ്യൂണ്ടായി 2022 കോന ഇലക്ട്രിക്ക്


ഈ മോഡലും ഈ വർഷം പകുതിയോടെ വിപണിയിലിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.24 ലക്ഷം രൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന വില. ഇലക്ട്രിക് വാഹനവിപണിയിൽ അത്ര ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ ഹ്യൂണ്ടായിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. വില കൂടുതലാണ് എന്നതടക്കം പലകാരണങ്ങളും ഉപഭോക്താക്കൾ പറഞ്ഞിരുന്നു. എന്നാൽ ഇക്കുറി കോന ഇലക്ട്രിക്ക് വിപണിയിലിറക്കി തലവരമാറ്റാനാണ് ഹ്യൂണ്ടായിയുടെ പദ്ധതി.

എം.ജി 2022 ZS ഇവി


എം.ജി തങ്ങളുടെ ഇലക്ട്രിക് മോഡലായ ഇവിയുടെ നവീകരിച്ച പതിപ്പാണ് ഇക്കുറി വിപണിയിൽ ഇറക്കാൻ പോകുന്നത്. ഈ വർഷം അവസാനത്തോടെ ഈ പതിപ്പ് വിപണിയിലിറങ്ങും. 22 ലക്ഷം രൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന വില.

Related Tags :
Similar Posts