അമേരിക്കയിൽ വിൽപ്പനയിൽ ജനറൽ മോട്ടോർസിനെ പിന്തള്ളി ടൊയോട്ട
|2021 ജനറൽ മോട്ടോർസ് നഷ്ടങ്ങളുടെ വർഷമായാണ് അടയാളപ്പെടുത്തുക.
1931 ൽ ആരംഭിച്ച് അമേരിക്കൻ നിരത്തുകളിലെ രാജാവായി വാഴുന്ന അമേരിക്കൻ കമ്പനിയായ ജനറൽ മോട്ടോർസിന് (ജിഎം-GM) ഇത്തവണ അടിതെറ്റി. എല്ലാ വർഷവും അമേരിക്കയിൽ ഏറ്റവും കൂടുതൽ കാറുകൾ വിൽക്കുന്നു എന്ന അവരുടെ അവരുടെ കിരീടം ഇത്തവണ ജപ്പാൻ കരുത്തായ ടൊയോട്ടക്കാണ്.
2021 ജനറൽ മോട്ടോർസ് നഷ്ടങ്ങളുടെ വർഷമായാണ് അടയാളപ്പെടുത്തുക. അവരുടെ ഇന്ത്യൻ മുഖമായ ഷെവർലെ ഇന്ത്യ വിട്ടതും പോയ വർഷമായിരുന്നു. അതിന് പിന്നാലെ ജന്മനാട്ടിലും ഒരു നൂറ്റാണ്ടിനടുത്ത് കൈയിൽ വച്ച കിരീടവും നഷ്ടമാകുന്നു.
22 ലക്ഷം കാറുകളാണ് 2021 ൽ ജിഎംമ്മിന് അമേരിക്കയിൽ വിൽക്കാനായത്. അവരുടെ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തേക്കാളും 13 ശതമാനം ഇടിവുണ്ടായി എന്നാണ് കണക്ക്. ടൊയോട്ട പോയവർഷം അമേരിക്കയിൽ വിറ്റത്. 10.4 ശതമാനം വർധനവാണ് അവരുടെ വിൽപ്പനയിലുണ്ടായത്. 1,14,034 കാറുകളാണ് ഇരു കമ്പനികളും തമ്മിലുള്ള വ്യത്യാസം.
ലോകത്തെ എല്ലാ കാറുകളുടെ വിൽപ്പനേയും ബാധിച്ച സെമി കണ്ടക്ടറുകളുടെ ക്ഷാമമാണ് ജിഎംമ്മിനെയും ബാധിച്ചത്. സപ്ലൈ ചെയിനിലെ ചില പ്രശ്നങ്ങൾ കൂടി വന്നതോടെ പ്രതിസന്ധി വർധിക്കുകയായിരുന്നു. ടൊയോട്ടയ്ക്ക് പക്ഷേ ഈ പ്രശ്നങ്ങളെ കൃത്യമായ ഏകോപനത്തോടെ മറിക്കടക്കാൻ കഴിഞ്ഞു. സെമി കണ്ടക്ടറുകളുടെ പ്രതിസന്ധി മാറിയാൽ തങ്ങൾ തിരികെ വരുമെന്നാണ് ജനറൽ മോട്ടോർസ് അറിയിച്ചിരിക്കുന്നത്.