Auto
പത്തു വര്‍ഷം കൊണ്ട് വാഹന രജിസ്‌ട്രേഷനിലൂടെ സർക്കാരിന് ലഭിച്ചത് നാലു ലക്ഷം കോടിയിലേറെ രൂപ
Auto

പത്തു വര്‍ഷം കൊണ്ട് വാഹന രജിസ്‌ട്രേഷനിലൂടെ സർക്കാരിന് ലഭിച്ചത് നാലു ലക്ഷം കോടിയിലേറെ രൂപ

Nidhin
|
18 May 2022 9:40 AM GMT

ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് മോട്ടോർ വാഹന നികുതി വഴിയാണ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വലിയ തോതിൽ വരുമാനമുണ്ടാക്കുന്ന മേഖലയാണ് വാഹന വിൽപ്പന. 28 ശതമാനം വരെയാണ് വാഹന മേഖലയിലെ ജിഎസ്ടി. കൂടാതെ റോഡ് നികുതി, സെസ്, ഗ്രീൻ ടാക്‌സ്, പെർമിറ്റ്, ഫാസ്ടാഗ് അങ്ങനെ നിരവധി രീതിയിൽ വാഹന വിൽപ്പനയിലൂടെ സർക്കാരിന് വരുമാനം ലഭിക്കുന്നുണ്ട്.

വാഹന വിൽപ്പനയിലൂടെ മോട്ടോർ വാഹന വകുപ്പിന്, അതുവഴി സർക്കാരിനും ലഭിക്കുന്ന കണക്കുകൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. 2012 മാർച്ച് മുതൽ ഇന്നുവരെ വാഹന രജിസ്‌ട്രേഷനിലൂടെ സർക്കാരിന് ലഭിച്ച വരുമാനം നാലു ലക്ഷം 4,92,849.11 കോടി) കോടിയിലധികമാണ്. 2018 ൽ സർക്കാരിന് ലഭിച്ചത് 64,114,81 കോടി രൂപയായിരുന്നു. 2019 ൽ വരുമാനം 21 ശതമാനം കുറഞ്ഞ് 50,567,69 കോടിയിലെത്തി. കോവിഡ് ലോക് ഡൗൺ അതിന്റെ പാരമ്യത്തിൽ നിലനിന്നിരുന്ന 2020 ൽ വരുമാനം 41,631.36 കോടിയായി കുറഞ്ഞു. 2021 ൽ വൻ കുതിച്ചുചാട്ടമാണുണ്ടായത്. കോവിഡിന് ശേഷം ആൾക്കാർ വാഹനം വാങ്ങുന്നത് വർധിപ്പിച്ചതോടെ കഴിഞ്ഞ വർഷം വരുമാനം 27 ശതമാനം കൂടി 53,038.36 കോടിയിലെത്തി. ഈ വർഷം ഇന്നുവരെ 25,542,41 കോടിയാണ് സർക്കാരിന് ലഭിച്ചത്. ഈ നിരക്കിൽ പോയാൽ കഴിഞ്ഞ വർഷത്തെ വരുമാനം ഈ മാസം മറികടക്കുമെന്ന് ഉറപ്പാണ്.

ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് മോട്ടോർ വാഹന നികുതി വഴിയാണ്. പരിവാഹനിൽ ലഭ്യമായ ഡാറ്റ അനുസരിച്ച് പരിവാഹനിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ നിന്നായി വിവിധ സംസ്ഥാനങ്ങൾക്ക് ലഭിച്ചത് ഇതുവരെ ലഭിച്ചത് 4,36,789.26 കോടിയാണ്. രണ്ടാമതുള്ളത് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഫീസാണ്-6,361.10 കോടി.

വിവിധ ക്യാമറകളിലൂടെയും മറ്റു നിയമലംഘനങ്ങളിലൂടെയും ലഭിച്ച വരുമാനത്തിന്റെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഏറ്റവും കൂടുതൽ വരുമാനം നൽകിയ സംസ്ഥാനം മഹാരാഷ്ട്രയാണ്.

അവലംബം: കേന്ദ്ര സര്‍ക്കാരിന്‍റെ വാഹന്‍ വെബ്സൈറ്റ്

Summary: Government Gets Over 4 Lakh Crore From Vehicle Sales

Similar Posts