ഇവിക്ക് മാത്രമായി ഹീറോയിൽ നിന്ന് പുതിയ ബ്രാൻഡ്- 'വിദ'-വരുന്നു
|സ്പാനിഷ് ഭാഷയിൽ ജീവിതം എന്നാണ് വിദ എന്ന വാക്കിന്റെ അർഥം.
ഒടുവിൽ ആ 'വലിയ' പ്രശ്‌നം തീർന്നിരിക്കുന്നു. ഹീറോ മോട്ടോകോർപ്പ് സ്വന്ത്ം ഇവി സബ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നു. ' വിദ ' എന്നാണ് ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമിക്കാൻ വേണ്ടി മാത്രം ഹീറോ ആരംഭിച്ചിരിക്കുന്ന പുതിയ സബ് ബ്രാൻഡിന്റെ പേര്.
' ഹീറോ ഇലക്ട്രിക് ' എന്ന പേരിന് വേണ്ടി ഹീറോ മോട്ടോകോർപ്പും ഹീറോ ഇലക്ട്രിക്കുമായി വർഷങ്ങളായി നീണ്ടുനിൽക്കുന്ന തർക്കങ്ങൾക്ക് ശേഷം ഇരുകമ്പനിയും ധാരണയിലെത്തിയതിന്റെ ഭാഗമായാണ് ഹീറോ ഇവിക്കായി പുതിയ ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്.
സ്പാനിഷ് ഭാഷയിൽ ജീവിതം എന്നാണ് വിദ എന്ന വാക്കിന്റെ അർഥം. ഈ വർഷം ജൂലൈ ഒന്നിന് ബ്രാൻഡിന് കീഴിലുള്ള ആദ്യ ഇവി വാഹനം അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഹീറോയുടെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ പ്ലാന്‍റിലാണ് ഇവി ബൈക്കുകൾ നിർമിക്കുക. ഏത്രയും പെട്ടെന്ന് വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നും ഹീറോ മോട്ടോകോർപ്പ് അറിയിച്ചിട്ടുണ്ട്.
ആഗോളവിപണിയിൽ ഹീറോയുടെ സാന്നിധ്യം മെച്ചപ്പെടുത്താൻ 100 മില്യൺ യു.എസ് ഡോളർ ചെലവഴിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.