Auto
ഹീറോയുടെ ഇലക്ട്രിക് അവതാരം ഉടൻ
Auto

ഹീറോയുടെ ഇലക്ട്രിക് അവതാരം ഉടൻ

Web Desk
|
14 Nov 2021 7:51 AM GMT

കമ്പനിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി വാഹനത്തിന്റെ പ്രോട്ടോടൈപ്പ് മോഡൽ പുറത്തിറക്കിയിരുന്നു. ഇപ്പോൾ വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ച് എന്നാകുമെന്ന് അറിയിച്ചിരിക്കുകയാണ്.

ലോകത്തെ ഒട്ടുമിക്ക വാഹനനിർമാതാക്കളും പെട്രോൾ വാഹനവിപണിയിൽ കാര്യങ്ങൾ പന്തിയില്ല എന്ന് മനസിലാക്കികൊണ്ട് ഇലക്ട്രിക് വാഹന നിർമാണത്തിലേക്ക് കൂടി തിരിയുന്ന കാലഘട്ടമാണിത്. അങ്ങനെയിരിക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്പിന് വെറുതെയിരിക്കാൻ സാധിക്കുമോ?.

അതുകൊണ്ട് അവരും ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. കമ്പനിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി വാഹനത്തിന്റെ പ്രോട്ടോടൈപ്പ് മോഡൽ പുറത്തിറക്കിയിരുന്നു. ഇപ്പോൾ വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ച് എന്നാകുമെന്ന് അറിയിച്ചിരിക്കുകയാണ്. അടുത്തവർഷം മാർച്ചിലാണ് ഹീറോയുടെ ഇലക്ട്രിക് വാഹനം പുറത്തിറങ്ങുക.

വാഹനത്തിന്റെ പ്രോട്ടോടൈപ്പ് അനുസരിച്ച് സ്‌പോർട്ടി ലുക്കിലാണ് വാഹനം. ഹബ് മോട്ടോർ തന്നെയാകും ഹീറോ ഉപയോഗിക്കാൻ സാധ്യത. ബാറ്ററി സ്വാപ്പിങ് സവിശേഷതയോട് കൂടി പുറത്തിറക്കുന്ന മോഡലിൽ ബാറ്ററി സ്വാപ്പ് ചെയ്യുന്നതിനായി ഗോഗോർഗോയുമായി ഹീറോ ധാരണയിലെത്തിയിട്ടുണ്ട്.

2020 ൽ ആരംഭിച്ച ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ പ്ലാന്റിലാണ് വാഹനം നിർമിക്കുക എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

Summary: hero motocorp to launch electric scooter

Similar Posts