Auto
ഹോണ്ടയുടെ ഇത്തിരിക്കുഞ്ഞനെ ഇന്ത്യ കണ്ടില്ലെന്ന് നടിച്ചു; ഹോണ്ട നവി അമേരിക്കൻ നിരത്തുകളിൽ ഓടിത്തുടങ്ങി
Auto

ഹോണ്ടയുടെ ഇത്തിരിക്കുഞ്ഞനെ ഇന്ത്യ കണ്ടില്ലെന്ന് നടിച്ചു; ഹോണ്ട നവി അമേരിക്കൻ നിരത്തുകളിൽ ഓടിത്തുടങ്ങി

Web Desk
|
22 Dec 2021 1:51 PM GMT

സ്‌കൂട്ടറിന്റെ ഗുണങ്ങളും മോട്ടോർ സൈക്കിളിൻറെ സവിശേഷതകളും സമന്വയിപ്പിക്കുന്ന ഒന്നാണ് ഹോണ്ട നവി. നഗരത്തിലെ ട്രാഫിക്കിൽ അനായാസം സഞ്ചരിക്കാനും ഇടുങ്ങിയ പാർക്കിംഗ് സ്ഥലങ്ങളിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും കഴിയുന്ന വാഹനത്തിന് ഭാരവും കുറവാണ്.

ബൈക്കിന്റേതിന് സമാനമായ രൂപവും സ്‌കൂട്ടറിന്റെ സവിശേഷതകളുമായി എത്തിയ ഹോണ്ട നവി ഇന്ത്യൻ നിരത്തുകളിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എന്നാൽ ഇന്ത്യൻ നിർമിത വാഹനം അമേരിക്കയുടെ നിരത്തുകളിൽ ഓടിത്തുടങ്ങി. ഹോണ്ട ടൂവീലേഴ്‌സ് ഇന്ത്യ ആഗോള കയറ്റുമതി വിപുലീകരണം നേരത്തെ തുടങ്ങിയിരുന്നു. ഇതിനോടകം തന്നെ സ്‌കൂട്ടറുകളുടെ 5000 യൂണിറ്റ് കടൽകടന്ന് അമേരിക്കയിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

സ്‌കൂട്ടറിന്റെ ഗുണങ്ങളും മോട്ടോർ സൈക്കിളിൻറെ സവിശേഷതകളും സമന്വയിപ്പിക്കുന്ന ഒന്നാണ് ഹോണ്ട നവി. നഗരത്തിലെ ട്രാഫിക്കിൽ അനായാസം സഞ്ചരിക്കാനും ഇടുങ്ങിയ പാർക്കിംഗ് സ്ഥലങ്ങളിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും കഴിയുന്ന വാഹനത്തിന് ഭാരവും കുറവാണ്.

നിലവിൽ ഹോണ്ടയുടെ ഗ്രോം, മങ്കി എന്നീ മിനി സ്‌കൂട്ടറുകൾ അമേരിക്കൻ വിപണിയിൽ മികച്ച രീതിയിൽ വിറ്റുപോകുന്നുണ്ട്. അത് നൽകിയ ആത്മവിശ്വാസമാണ് ഹോണ്ടയെ നവിയെ അമേരിക്കൻ വിപണിയിലിറക്കാൻ പ്രേരിപ്പിച്ച ഘടകം. 1,807 ഡോളറാണ് ( ഏകദേശം 1.34 ലക്ഷം ഇന്ത്യൻ രൂപ ) നവിയുടെ അമേരിക്കയിലെ വിപണി വില. ഗ്രോം (2.52 ലക്ഷം രൂപ), മങ്കി ( 3.12 ലക്ഷം രൂപ) എന്നീ മോഡലുകൾക്ക് താഴെയാണ് നവിയുടെ വില.

110 സി.സി. പെട്രോൾ എൻജിനിലാണ് ഹോണ്ട നവി ഇന്ത്യയിൽ എത്തിയിരുന്നത്. ഈ എൻജിൻ 109.19 സി.സി. എട്ട് ബി.എച്ച്.പി. പവറും ഒമ്പത് എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഹോണ്ടയുടെ വി-മാറ്റിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിൽ നൽകിയിട്ടുള്ളത്. 765 എം.എം. സീറ്റ് ഹൈറ്റും 156 എം.എം. ഗ്രൗണ്ട് ക്ലിയറൻസുമാണ് ഈ സ്‌കൂട്ടറിൽ നൽകിയിട്ടുള്ളത്. 99 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. നവിയുടെ ഇന്ത്യൻ പതിപ്പ് 45 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകിയിരുന്നത്.

Similar Posts