6.1 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത്തിലേക്ക് കുതിക്കാൻ ഐ എക്സ്; ആറുമാസത്തിനുള്ളിൽ ഇന്ത്യയിൽ മൂന്നു ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമെന്ന് ബി.എം.ഡബ്ല്യൂ
|കാറുകൾക്കൊപ്പം വീട്ടിൽ നിന്ന് ഉപയോഗിക്കാവുന്ന ചാർജിങ് കിറ്റ് നൽകും. രണ്ടര മണിക്കൂർ ചാർജ് ചെയ്താൽ തന്നെ നൂറു കിലോമീറ്റർ ഓടിക്കാനാകും
6.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത്തിലേക്ക് കുതിക്കാൻ ഐ എക്സടക്കം ആറുമാസത്തിനുള്ളിൽ ഇന്ത്യയിൽ മൂന്നു ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമെന്ന് ജർമൻ ആഡംബര വാഹനനിർമാതാക്കളായ ബി.എം.ഡബ്ല്യൂ. രാജ്യത്ത് ഇലക്ട്രിക് വാഹന രംഗത്ത് കമ്പനിയുടെ സാന്നിധ്യം ഉറപ്പിക്കാനും വാഹന വിപണി സജീവമാക്കാനുമാണ് നീക്കം. ഇലക്ട്രിക് എസ്യുവിയായ ബി.എം.ഡബ്ല്യൂ ഐ എക്സ് അടുത്ത മാസവും ഇലക്ട്രിക് മിനി ലക്ഷ്വറി ഹാച്ച്ബാക്ക് മൂന്നു മാസത്തിനുള്ളിലും പുറത്തിറക്കും. ആറു മാസത്തിനുള്ളിൽ ഇലക്ട്രിക് സെഡാനായ ബിഎംഡബ്ല്യൂ ഐഫോറും കളത്തിലിറക്കും. ഇതിൽ ഐഎക്സ് കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് വാഹനമായിരിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഫ്രണ്ട് റിയർ ആക്സിലുകൾക്ക് രണ്ടു മോട്ടറുകളാണ് ഉണ്ടാകുക. 6.1 സെക്കൻഡിൽ 0-100 കിലോമീറ്റർ പെർ അവർ വേഗത്തിലേക്ക് കുതിക്കാനാകും. നാച്ചറൽ അല്ലെങ്കിൽ റിസൈക്കിൾ ചെയ്യാവുന്ന മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ഈ വാഹനം നിർമിക്കുന്നത്. നൂറുശതമാനം ഗ്രീൻ ഇലക്ട്രിസിറ്റിയായിരിക്കും ഉത്പാദിപ്പിക്കുക- അധികൃതർ അറിയിച്ചു.
ഐഎക്സ് മോഡൽ നിലവിൽ യൂറോപ്പിലും യുഎസ്സിലും ഈ മാസം പുറത്തിറക്കിയതാണെന്ന് ബിഎംഡബ്ല്യൂ ഇന്ത്യ പ്രസിഡൻറും സിഇഒയുമായ വിക്രം പാവാഹ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് കാറുകൾക്കൊപ്പം വീട്ടിൽ നിന്ന് ഉപയോഗിക്കാവുന്ന ചാർജിങ് കിറ്റ് നൽകും. 11 കെവി ചാർജർ ഉപയോഗിച്ച് ഏഴുമണിക്കൂറിൽ നൂറു ശതമാനം ചാർജ് ചെയ്യാനാകും. രണ്ടര മണിക്കൂർ ചാർജ് ചെയ്താൽ തന്നെ നൂറു കിലോമീറ്റർ ഓടിക്കാനാകും. വീടുകളിലോ ഓഫിസിലോ ഇവ സ്ഥാപിക്കാനാകും. ഇന്ത്യയിൽ 35 നഗരങ്ങളിൽ ചാർജിങ് പോയൻറുകളും കമ്പനി സ്ഥാപിക്കും. എല്ലാ ഡീലർഷിപ്പുകളിലും 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജറുകളുണ്ടാകും. എല്ലാ ഉപഭോക്താക്കൾക്കും ഈ സൗകര്യം ലഭ്യമാകും. ചാർജിങിന് കൂടുതൽ സൗകര്യം ഒരുക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കമ്പനി അധികൃതർ പറയുന്നു.
ഈ വർഷം ഇന്ത്യയിൽ 25 ഉത്പന്നങ്ങൾ ഇറക്കുമെന്ന് ബിഎംഡബ്ല്യൂ പ്രഖ്യാപിച്ചിരുന്നു. ഉത്പന്നങ്ങൾ ഇറക്കി ആദ്യ പത്തു മാസത്തിനുള്ളിൽ തന്നെ മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും ഇലക്ട്രിക് വാഹന രംഗം ലക്ഷ്യമിട്ട് കമ്പനി പുതിയ തലത്തിലേക്ക് നീങ്ങുകയാണെന്നും വിക്രം പാവാഹ് പറഞ്ഞു.
In 90 days @bmwindia plans to launch the @MINIOfficial_IN @MINI Electric. In fact, 15 percent of all the MINI's sold worldwide are electrics already. But wait, there is more... pic.twitter.com/4GnCpr3HMK
— Kushan Mitra (@kushanmitra) November 25, 2021
And @bmwindia begins their all-electric journey in India by bringing their latest and greatest vehicle, the iX. Planned to be launched in the next 30 days, it will spearhead BMW India's electric push. pic.twitter.com/YlRt6sDRpB
— Kushan Mitra (@kushanmitra) November 25, 2021
The third electric from @bmwindia will be the new i4 sedan. The traditional sports sedans that the Bavarian carmaker is famous for isn't going anywhere just because of the electric revolution. pic.twitter.com/jAx3aY4YNf
— Kushan Mitra (@kushanmitra) November 25, 2021
അടുത്ത ആറു മാസത്തിനുള്ളിൽ പൂർണമായും ഇലക്ട്രിക്കായ മൂന്നു വാഹനങ്ങൾ രാജ്യത്ത് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകവിപണിയിലുള്ള ഇലക്ട്രിക് വാഹനങ്ങളടക്കമുള്ളവ തങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും പ്രീമിയം സെഗ്മെൻറിലുള്ള നമ്മുടെ ഇടപാടുകാർ ഏറ്റവും പുതിയതും മികച്ചതുമായ വാഹനങ്ങളാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.