മാനുവല്‍ ഗിയര്‍ ബോക്സോട് കൂടിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാനൊരുങ്ങി കവാസാക്കി
|റോഡ് ബൈക്കുകൾ മാത്രമല്ല ഇലക്ട്രിക് ഓഫ്റോഡ് ബൈക്കുകളും പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ ലോകത്തേക്ക് കടക്കാനൊരുങ്ങി ഇരുചക്രവാഹന ലോകത്തെ വേഗരാജാക്കൻമാരായ കവാസാക്കി.
2025നുള്ളിൽ 10 ഇലക്ട്രിക്, ഹൈബ്രിഡ് ബൈക്കുകൾ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇതിലെ ഏറ്റവും വലിയ പ്രത്യേകത റോഡ് ബൈക്കുകൾ മാത്രമല്ല ഇലക്ട്രിക് ഓഫ്റോഡ് ബൈക്കുകളും പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
കവാസാക്കി പുറത്തിറക്കാൻ പോകുന്ന ഇലക്ട്രിക് ബൈക്കുകളിൽ എൻഡവർ എന്ന മോഡലിന്റെ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. എൻഡവറിന്റെ പ്രോട്ടോടൈപ്പ് മോഡൽ 2019 ഇഐലിഎംഎയിൽ അവർ പ്രദർശിപ്പിച്ചിരുന്നു. വാഹനത്തിന്റെ ഒരു പ്രത്യേകത സാധാരണ കണ്ടുവരുന്ന ഇലക്ട്രിക് ബൈക്കുകളെല്ലാം ഗിയർലെസാണെങ്കിൽ 4 സ്പീഡ് മാനുവൽ ഗിയർ ബോക്സോട് കൂടിയാണ് എൻഡവർ പുറത്തിറങ്ങുക.
മാനുവൽ ഗിയർ ബോക്സ് ഉപയോഗിക്കുന്നതിലൂടെ ഒറ്റ ചാർജിൽ കൂടുതൽ കിലോമീറ്റർ സഞ്ചരിക്കാനാകുമെന്നും ബൈക്ക് ഓടിക്കുന്നതിൽ കൂടുതൽ ത്രില്ലുണ്ടാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.
വാഹനത്തിന്റെ ബോഡി പ്രോട്ടോടൈപ്പ് കവാസാക്കി നിൻജ 300 ന്റേതിന് സമാനമാണ്. എന്നിരുന്നാലും ഇതിന്റെ പ്രൊഡക്ഷൻ മോഡലിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഹൈബ്രിഡ് വാഹനങ്ങൾ വിലകൂടിയ സൂപ്പർ ബൈക്ക് വിഭാഗത്തിലായിരിക്കും കമ്പനി അറിയിച്ചിരിക്കുന്നത്.