Auto
ഇന്ത്യയില്‍ നാലു വർഷത്തിനുള്ളില്‍ വില്‍പ്പന ഇരട്ടിയാക്കാന്‍ ലംബോര്‍ഗിനി
Auto

ഇന്ത്യയില്‍ നാലു വർഷത്തിനുള്ളില്‍ വില്‍പ്പന ഇരട്ടിയാക്കാന്‍ ലംബോര്‍ഗിനി

Web Desk
|
3 Oct 2021 5:47 PM GMT

സൂപ്പര്‍ ലക്ഷ്വറി സ്‌പോര്‍ട്‌സ് കാര്‍ വിഭാഗത്തില്‍ ഏറ്റവും വേഗമേറിയ 100 ഡെലിവറികള്‍ നല്‍കുക എന്ന നേട്ടവും കമ്പനി കൈവരിച്ചു.

ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി ഇന്ത്യയില്‍ കഴിഞ്ഞ മാസത്തോടെ 300 വാഹനങ്ങള്‍ എന്ന നാഴികക്കല്ല് കടന്നു. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഏറ്റവും കൂടുതല്‍ വിറ്റത് ലംബോര്‍ഗിനിയുടെ യൂറസ് ആണ്.

''കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യക്കാരുടെ ഇഷ്ട ആഡംബര വാഹനങ്ങളുടെ പട്ടികയില്‍ ലംബോര്‍ഗിനി ഇടം പിടിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുളളില്‍ നിലവിലെ 300 യൂണിറ്റുകളില്‍ നിന്ന് ഞങ്ങള്‍ 450 യൂണിറ്റുകളിലെത്തും.''ലംബോര്‍ഗിനി ഇന്ത്യ ഹെഡ് ശരദ് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 150 വാഹനങ്ങള്‍ വിറ്റു. അതായത് വില്‍പ്പനയുടെ അന്‍പത് ശതമാനവും നടന്നത് ഈ വര്‍ഷങ്ങളിലാണെ്. ലംബോര്‍ഗിനി അതിന്റെ പുതിയ മോഡലുകള്‍ വേഗത്തില്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നു. വില്‍പ്പനയുടെ തോത് വര്‍ദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ലെംബോര്‍ഗിനി നിരവധി പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍, യൂറസ് പേള്‍ കാപ്‌സ്യൂള്‍, യൂറസ് ഗ്രാഫൈറ്റ് കാപ്‌സ്യൂള്‍, ഹുറാക്കന്‍ എസ്ടിഒ എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. സൂപ്പര്‍ ലക്ഷ്വറി സ്‌പോര്‍ട്‌സ് കാര്‍ വിഭാഗത്തില്‍ ഏറ്റവും വേഗമേറിയ 100 ഡെലിവറികള്‍ നല്‍കുക എന്ന നേട്ടവും കമ്പനി കൈവരിച്ചു. ലംബോര്‍ഗിനിയുടെ യൂറസ് ആണ് ഈ നേട്ടം കൈവരിച്ചത്. അതേസമയം കമ്പനി അതിന്റെ ആദ്യ ഇലക്ട്രിക് കാര്‍ 2027 ഓടെ പുറത്തിറക്കും.

Similar Posts