Auto
മഹീന്ദ്രയുടെ മൂന്ന് ഇലക്ട്രിക്ക് എസ്‌യുവികളുടെ അരങ്ങേറ്റം ജൂലൈയിൽ
Auto

മഹീന്ദ്രയുടെ മൂന്ന് ഇലക്ട്രിക്ക് എസ്‌യുവികളുടെ അരങ്ങേറ്റം ജൂലൈയിൽ

Web Desk
|
12 Feb 2022 12:19 PM GMT

മൂന്ന് എസ്‌യുവികളും മഹീന്ദ്ര പുതുതായി തയ്യാറാക്കുന്ന ബോൺ ഇലക്ട്രിക്' ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നാണ് റിപ്പോർട്ട്

എസ്‌യുവി സ്‌പെഷ്യലിസ്റ്റുകളായ മഹീന്ദ്ര മൂന്ന് ഇലക്ട്രിക്ക് എസ്‌യുവികളാണ് ഒരുക്കുന്നത്. മഹീന്ദ്രയുടെ ഡിസൈൻ തലവനായ പ്രതാപ് ബോസിന്റെ നേതൃത്വത്തിലുള്ള യുകെ ആസ്ഥാനമായുള്ള മഹീന്ദ്ര അഡ്വാൻസ് ഡിസൈൻ യൂറോപ്പ് ഡിവിഷനാണ് മൂന്ന് മോഡലുകളും രൂപകൽപ്പന ചെയ്യുന്നത്. ഈ ഇലക്ട്രിക്ക് എസ്‌യുവികളുടെ അരങ്ങേറ്റം ജൂലായിൽ നടക്കുമെന്ന് മഹീന്ദ്ര സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

ബോൺ ഇലക്ട്രിക് വിഷൻ പ്രഖ്യാപനത്തോടൊപ്പം മഹീന്ദ്ര പോസ്റ്റ് ചെയ്ത ടീസർ വീഡിയോയിൽ മൂന്ന് എസ്‌യുവികളുടെയും ഡിസൈൻ സംബന്ധിച്ച ചില സൂചനകൾ നൽകുന്നുണ്ട് മഹീന്ദ്ര. XUV700 എസ്‌യുവിയിലൂടെ പരിചിതമായ സി ഷെയ്പ്പിലുള്ള ഹെഡ്‌ലാംപ് ഡിസൈൻ മഹീന്ദ്രയുടെ ഇലക്ട്രിക്ക് എസ്‌യുവികളിൽ ഇടം പിടിക്കും. ടെയിൽ ലാമ്പുകൾക്കും സമാനമായ C ഷെയ്പ്പിലുള്ള ഡിസൈൻ ആയിരിക്കും എന്നാണ് ടീസർ നൽകുന്ന സൂചന. മാത്രമല്ല, മൂന്ന് ഇലക്ട്രിക്ക് എസ്‌യുവികളിൽ ഒന്ന് കോംപാക്ട് എസ്‌യുവിയും, ഒന്ന് 5 സീറ്റർ എസ്‌യുവിയും മറ്റൊന്ന് എസ്‌യുവി കൂപ്പെയും ആകാനാണ് സാദ്ധ്യത.

മൂന്ന് എസ്‌യുവികളും മഹീന്ദ്ര പുതുതായി തയ്യാറാക്കുന്ന ബോൺ ഇലക്ട്രിക്' ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നാണ് റിപ്പോർട്ട്. 2020 ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര അവതരിപ്പിച്ച ഇ-XUV300 കോൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാവും XUV400 ഇവി എന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്രയുടെ ഇലക്ട്രിക്ക് എസ്‌യുവിക്ക് 350V, 380V എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Related Tags :
Similar Posts