Auto
ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ;കള്ളിനൻ സ്വന്തമാക്കി മുകേഷ് അംബാനി
Auto

ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ;കള്ളിനൻ സ്വന്തമാക്കി മുകേഷ് അംബാനി

Web Desk
|
6 Feb 2022 11:45 AM GMT

0001 എന്ന നമ്പറാണ് കാറിന് നൽകിയിരിക്കുന്നത്

13 കോടി രൂപ വില വരുന്ന ആഢംബര കാർ സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. റോൾസ് റോയ്‌സ് എസ് യു വിയാണ് മുകേഷ് അംബാനി സ്വന്തമാക്കിയത്. രാജ്യത്തെ ഏറ്റവും വില കൂടിയ കാറുകളിൽ ഒന്നാണിത്.

റോൾസ് റോയിസ് കള്ളിനന്റെ പെട്രോൾ വേരിയന്റ് തെക്കൻ മുംബൈയിലെ ആർടി ഓഫീസാണ് രജിസ്റ്റർ ചെയ്തതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളിൽ പറയുന്നു. 2018ൽ റോൾസ് റോയ്‌സ് പുറത്തിറക്കിയ കാറിന്റെ അടിസ്ഥാന വില 6.95 കോടിയാണ്. എന്നാൽ, കാറിൽ ചില കസ്റ്റമൈസേഷനും മോഡിഫിക്കേഷനും വരുത്തിയതോടെ വില വീണ്ടും ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ.

കാറിനായി പ്രത്യേക നമ്പർ പ്ലേറ്റും മുകേഷ് അംബാനി സ്വന്തമാക്കിയിട്ടുണ്ട്. ഒറ്റത്തവണ നികുതിയായി 20 ലക്ഷം രൂപയാണ് അടച്ചത്. 2037 ജനുവരി 30 വരെ കാറിന്റെ രജിസ്‌ട്രേഷൻ കാലാവധിയുണ്ട്. 40,000 രൂപ റോഡ് സുരക്ഷനികുതിയായി അടച്ചു. നമ്പർ പ്ലേറ്റിനായി മാത്രം 12 ലക്ഷം രൂപയാണ് റിലയൻസ് മുടക്കിയത്. 0001 എന്ന നമ്പറാണ് കാറിന് നൽകിയിരിക്കുന്നത്.

Similar Posts