Auto
യാത്രകൾക്ക് ഇനി പുതിയ കൂട്ട്; മിനി കൺട്രിമാൻ സ്വന്തമാക്കി നവ്യ നായർ
Auto

യാത്രകൾക്ക് ഇനി പുതിയ കൂട്ട്; മിനി കൺട്രിമാൻ സ്വന്തമാക്കി നവ്യ നായർ

Web Desk
|
21 Nov 2021 1:55 PM GMT

കുടുംബ സമേതം എത്തിയാണ് നവ്യ വാഹനം വാങ്ങിയത്. ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ സഹപ്രവർത്തകർ ആശംസകളുമായി എത്തി.

മലയാള സിനിമ താരങ്ങളുടെ ഇഷ്ട വാഹനമാണ് മിനികൂപ്പർ. ഇപ്പോഴിതാ നടി നവ്യനായർ മിനികൂപ്പറിന്റെ കൺട്രിമെൻ സ്വന്തമാക്കിയിരിക്കുന്നു. താരം തന്നെയാണ് സോഷ്യൽ മീഡിയിലൂടെ പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ചത്. ദൈവാനുഗ്രഹമെന്ന ക്യാപ്ഷനോടെയായാണ് നവ്യ നായർ ചിത്രങ്ങൾ പങ്കിട്ടത്.

കുടുംബ സമേതം എത്തിയാണ് നവ്യ വാഹനം വാങ്ങിയത്. ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ സഹപ്രവർത്തകർ ആശംസകളുമായി എത്തി.

View this post on Instagram

A post shared by Navya Nair (@navyanair143)

സ്റ്റാൻഡേർഡ് കൂപ്പർ എസ്, ജോൺ കൂപ്പർ വർക്‌സ് എന്നീ രണ്ട് വേയന്റുകളിലാണ് മിനി കൺട്രിമെൻ വിപണിയിലെത്തിയിരിക്കുന്നത്. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ മുൻ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ പരിഷ്‌ക്കരിച്ച ഗ്രില്ലും എൽഇഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം പുതിയ ബമ്പറും കൂടി ചേർന്നതാണ് വാഹനം. ഉയർന്ന വേരിയന്റായ ജോൺ കൂപ്പർ വർക്ക്‌സിന് സ്‌പോർട്ടി ബമ്പറുകൾ. റിയൽ സ്‌പോയ്‌ലർ, 18 ഇഞ്ച് വീലുകൾ എന്നിവ ലഭിക്കും. സ്റ്റാൻഡേർഡ് വാഹനത്തിന് 17 ഇഞ്ച് വീലുകളാണ് സേജ് ഗ്രീൻ, വൈറ്റ് സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക്. ചില്ലി റെഡ്, ഐലന്റ് ബ്ലൂ, എന്നീ അഞ്ച് നിറങ്ങളാണ് കൺട്രിമാനായി മിനി വാഗ്ദാനം ചെയ്യുന്നത്.

39.50 ലക്ഷം രൂപ വില വരുന്ന സ്റ്റാൻഡേർഡ് കൺട്രിമാൻ കൂപ്പർ എസ് വാരിയന്റിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, റിയർ വ്യൂ ക്യാമറ, ഡ്രൈവർക്കായി മെമ്മറി ഫംഗ്ഷനോട് കൂടിയ പവേർഡ് ഫ്രണ്ട് സീറ്റുകൾ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 6.5 ഡിസ്‌പ്ലേയുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബ്ലൂ ടൂത്ത് കണക്റ്റിവിറ്റി എന്നിവയാണ് ഇന്റീരയറിലെ പ്രധാന സവിശേഷതകൾ.

43.40 ലക്ഷം വിലവരുന്ന ജോൺ കൂപ്പർ വർക്‌സ് മോഡലിന് ഹാർമാൻ കാർഡൺ ഓഡിയോ സിസ്റ്റം, ഇൻബിൽറ്റ് -ഇൻ നാവിഗേഷനോടുകൂടിയ 8.8 ഇഞ്ച് ടച്ച് സ്‌ക്രീൻ, ഹെഡ്-ആപ്പ് ഡിസ്‌പ്ലേ, 5.5 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലെ, കീലെസ് എൻട്രി, ക്രമീകരിക്കാവുന്ന പിൻ സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, സ്റ്റെയിൻലെസ് സ്റ്റീൽ പെഡൽ തുടങ്ങി അധിക സവിശേഷതകളും നൽകിയിട്ടുണ്ട്.

ഒറ്റ പെട്രോൾ എഞ്ചിനാണ് വാഹനത്തിനുള്ളത്. 2.0 ലിറ്റർ പെട്രോൾ ചർജ്ഡ് പെട്രോൾ എൻജിൻ 192 എച്ച് പി കരുത്തും 280 എൻഎം ടോർക്കും ഉദ്പാദിപ്പിക്കും. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് 7.5 സെക്കന്റ് മതി.

Similar Posts