Auto
പുതിയ സെലേറിയോ പത്തിന് പുറത്തിറങ്ങും; ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്‌
Auto

പുതിയ സെലേറിയോ പത്തിന് പുറത്തിറങ്ങും; ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്‌

Web Desk
|
2 Nov 2021 6:07 AM GMT

ഇന്റീരിയരിന്റെ പ്രധാന ആകർഷണം പുതിയ ടച്ച് സക്രീനോട് കൂടിയ ഫ്‌ലോട്ടിങ് സ്‌ക്രീനാണ്. ഇതിനോടകം തന്നെ പരിചിതമായ 7 ഇഞ്ച് സ്‌ക്രീനോട് കൂടിയ സ്മാർട്ട് പ്ലേ സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്.

എഎംടിയുടെ സൗകര്യം സാധാരണക്കാർക്കും ലഭ്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ച വാഹനമാണ് മാരുതി സുസുക്കി സെലേറിയോ. നിരവധി ആരാകരാണ് ഇറങ്ങിയ കാലം മുതൽ വാഹനത്തിനുള്ളത്. വാഹനത്തിന്റെ പുതിയ പതിപ്പ് നവംബർ പത്തിന് പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഔദ്യോഗിക റിലീസിന് മുമ്പേ തന്നെ വാഹനത്തിന്റെ ഇന്റീരിയർ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. പഴയ സെലോരിറോയിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു ഡിസൈനാണ് പുതിയ വാഹനത്തിന്റെ ഇന്റീരിയറിന് നൽകിയിട്ടുള്ളത്. എന്നിരുന്നാലും മാരുതിയുടെ പല മോഡലുകളിലും നമ്മൾ പരിചയിച്ച പലതും സെലേറിയോയിലേക്ക് കടം കൊണ്ടിട്ടുണ്ട്.

ഇന്റീരിയരിന്റെ പ്രധാന ആകർഷണം പുതിയ ടച്ച് സക്രീനോട് കൂടിയ ഫ്‌ലോട്ടിങ് സ്‌ക്രീനാണ്. ഇതിനോടകം തന്നെ പരിചിതമായ 7 ഇഞ്ച് സ്‌ക്രീനോട് കൂടിയ സ്മാർട്ട് പ്ലേ സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്.



ശ്രദ്ധിക്കുന്ന മറ്റൊരു കാര്യം അതിന്റെ ഇരുവശത്തുമായി വെർട്ടിക്കലായി നൽകിയിരിക്കുന്ന എ.സി വെന്റുകളാണ്. ഒരു ബ്ലാക്ക് തീമാണ് വാഹനത്തിന്റെ ഇന്റീരിയറിന് നൽകിയിട്ടുള്ളത്. മറ്റൊരു മാറ്റം പവർ വിൻഡോ സ്വിച്ചുകൾ നൽകിയിട്ടുള്ളത് ഇൻഫോർടെയ്ൻമെന്റ് സിസ്റ്റത്തിന് താഴെയാണ്. ഇത് എസ്പ്രസോയിൽ നിന്ന് കടം കൊണ്ടതാണ്.

പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, കീ ലെസ് എൻട്രി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്ന റിയർ വ്യൂ മിററുകൾ. വാഗൺ ആറിൽ നിന്ന് കടം കൊണ്ട സ്റ്റിയറിങ് വീലിൽ കൺട്രോൾ ബട്ടണുകളും അവതരിപ്പിച്ചിട്ടുണ്ട്.



നിലവിലുള്ള സെലേറിയോക്കാൾ ഇന്റീരിയർ സ്‌പേസ് വാഹനത്തിനുണ്ടാകുമെന്നാണ് കരുതുന്നത്.

Related Tags :
Similar Posts