Auto
ഞാൻ വരുന്നുണ്ട്; എന്റെ സാമ്രാജ്യം തിരികെ പിടിക്കാൻ; പുതിയ സ്‌കോർപിയോ അടുത്ത മാസം പുറത്തിറങ്ങും
Auto

ഞാൻ വരുന്നുണ്ട്; എന്റെ സാമ്രാജ്യം തിരികെ പിടിക്കാൻ; പുതിയ സ്‌കോർപിയോ അടുത്ത മാസം പുറത്തിറങ്ങും

Web Desk
|
20 May 2022 10:47 AM GMT

20 വർഷങ്ങൾക്ക് മുമ്പ് ഒരു ജൂൺ മാസത്തിലായിരുന്നു ആദ്യ സ്‌കോർപിയോ മോഡൽ ഇന്ത്യക്കാർ കണ്ടത്.

മഹീന്ദ്ര സ്‌കോർപിയോ ഒരുകാലത്ത് വാഹനപ്രേമികളെ ത്രസിപ്പിച്ചിരുന്ന പേര്. 2002 ൽ ഇറങ്ങിയ കാലം മുതൽ ഓഫ് റോഡറായും ഫാമിലി മാനായും ഒരുപോലെ ഉപയോഗിച്ചിരുന്ന ടഫ് എസ്.യു.വി. ഇടക്ക് കാലത്തിന് അനുസരിച്ച് രൂപം മാറി 2014 ൽ ഒരു ഫേസ് ലിഫ്റ്റ് മോഡലും സ്‌കോർപിയോക്ക് വന്നെങ്കിലും പ്രതീക്ഷിച്ച ഓളമുണ്ടാകാതെ അത് കടന്നുപോയി.

20 വർഷങ്ങൾക്ക് മുമ്പ് ഒരു ജൂൺ മാസത്തിലായിരുന്നു ആദ്യ സ്‌കോർപിയോ മോഡൽ ഇന്ത്യക്കാർ കണ്ടത്. ഇന്നിപ്പോൾ വീണ്ടുമൊരു ജൂൺ 20 ന് സ്‌കോർപിയോയുടെ രണ്ടാം തലമുറ വിപണിയിലെത്തുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ചില ടീസറുകൾ കമ്പനി പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ ഫേസ്‌ലിഫ്റ്റിൽ സംഭവിച്ച പിഴവുകൾ തിരുത്തിയാണ് പുതിയ സ്‌കോർപിയോ നിരത്തിലെത്തുക.

കാലഘട്ടത്തിന് യോജിച്ച ഫീച്ചറുകളും സാങ്കേതികവിദ്യകളും പുതിയ സ്‌കോർപിയോയുടെ ഭാഗമാകും. പ്രീ പൊഡക്ഷൻ ഘട്ടത്തിലുള്ള കാറിന്റെ ചിത്രങ്ങൾ ചിലത് പുറത്തുവന്നിരുന്നു.

ആ ചിത്രങ്ങളുസരിച്ച് വാഹനത്തിന്റെ മൊത്തം രൂപത്തിൽ മാറ്റം വന്നിട്ടുണ്ട്. ഗ്രില്ലിലും ഹെഡ് ലാമ്പിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. വോൾവോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ടെയിൽ ലാമ്പ് ക്ലസ്റ്ററും പുതിയ സ്‌കോർപിയോയുടെ ഭാഗമായിരിക്കും. പുതിയ ഡ്യുവൽ ടോൺ അലോയ്കളും വാഹനത്തിന്റെ രൂപമാറ്റത്തെ സഹായിക്കുന്നുണ്ട്.

Z101 എന്ന കോഡ് നെയിംമിൽ അറിയപ്പെടുന്ന പുതിയ സ്‌കോർപ്പിയോ ലാഡർ ഫ്രെയിം ചേസിസിലാണ് അടിസ്ഥാനമാക്കിയിട്ടുള്ളത്. 130 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കാൻ സാധിക്കുന്ന 2.2 ലിറ്റർ എംഹൗക്ക് എഞ്ചിനായിരിക്കും പുതിയ സ്‌കോർപിയോയുടെ ഹൃദയം. ഉയർന്ന വേരിയന്റുകളിൽ കൂടുതൽ കരുത്തുള്ള എഞ്ചിനും ഓൾ വീൽ ഡ്രൈവ് സാങ്കേതികവിദ്യയുമുണ്ടാകും.

പുതിയ മോഡലോടെ ഇത്രനാളും നേരിട്ടിരുന്ന ഉയർന്ന പരിപാലന ചെലവും യാത്രാസുഖത്തിൽ നേരിട്ടിരുന്ന ചില പ്രശ്‌നങ്ങളും മഹീന്ദ്ര പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Summary: Next-gen Mahindra Scorpio to debut on June 20

Similar Posts