Auto
ഡിസൈനിൽ വലിയ മാറ്റങ്ങൾ; ടെസ്റ്റിങിനിടയിൽ പുത്തൻ തലമുറ സ്വിഫ്റ്റിന്റെ ചിത്രങ്ങൾ പുറത്ത്‌
Auto

ഡിസൈനിൽ വലിയ മാറ്റങ്ങൾ; ടെസ്റ്റിങിനിടയിൽ പുത്തൻ തലമുറ സ്വിഫ്റ്റിന്റെ ചിത്രങ്ങൾ പുറത്ത്‌

Web Desk
|
28 July 2022 1:44 PM GMT

അന്താരാഷ്ട്ര മാർക്കറ്റിൽ 1.4 ലിറ്റർ ടർബോ പെട്രോൾ സെമി/ ഫുൾ ഹൈബ്രിഡ് ഓപ്ഷനിൽ വാഹനം ലഭ്യമാകുമെന്നാണ് സൂചന.

ഇന്ത്യൻ ഹാച്ച്ബാക്ക് കാർ വിപണിയിൽ പുറത്തിറങ്ങിയ നാൾ മുതൽ സെഗ്മെന്റിന്റെ വിൽപ്പന ചാർട്ടിൽ ആദ്യ അഞ്ചിൽ നിന്ന് പുറത്തുപോയിട്ടില്ലാത്ത മോഡലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്.

കഴിഞ്ഞ കുറച്ചുനാളുകളായി പുതിയ സ്വിഫ്റ്റ് മാരുതി സുസുക്കി പുതിയ മോഡൽ പുറത്തിറക്കുമെന്ന സൂചന പുറത്തുവിട്ടിട്ട്. ഇപ്പോൾ ആദ്യമായി പുതിയ തലമുറ സ്വിഫ്റ്റിന്റെ ടെസ്റ്റിങ് സമയത്തുള്ള ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. YED എന്നാണ് വാഹനത്തിന് മാരുതി പ്ലാന്റിലെ കോഡ് നെയിം. അന്താരാഷ്ട്ര സ്‌പെസിഫിക്കേഷനിലുള്ള സുസുക്കി സ്വിഫ്റ്റിന്റെ ടെസ്റ്റിങ് ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

പുറത്തുവന്ന ചിത്രങ്ങൾ അനുസരിച്ച് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ മനസിലാക്കാൻ സാധിച്ചിട്ടുള്ളൂ. സുസുക്കിയുടെ നിലവിലെ ഹേർട്ടാറ്ക്ട് പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌കരിച്ച രൂപമായിരിക്കും പുതിയ സ്വിഫ്റ്റിന്റെ പ്ലാറ്റ് ഫോം. ഗ്രില്ലിൽ വലിയ മാറ്റങ്ങൾ ഉണ്ടെന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ബ്രസയിൽ നിന്നെടുത്ത ഹെഡ് ലാമ്പ് യൂണിറ്റ് സ്വിഫ്റ്റിന് നൽകാനും സാധ്യതയുണ്ട്. റൂഫ് ഡിസൈൻ നിലവിലെ മോഡലിന് സമാനമാണ്. പിറകിലെ ഡോർ ഹാൻഡിൽ മുകളിൽ നിന്ന് പരമ്പരാഗത രീതിയിലേക്ക് വന്നിട്ടുണ്ട്.

അന്താരാഷ്ട്ര മാർക്കറ്റിൽ 1.4 ലിറ്റർ ടർബോ പെട്രോൾ സെമി/ ഫുൾ ഹൈബ്രിഡ് ഓപ്ഷനിൽ വാഹനം ലഭ്യമാകുമെന്നാണ് സൂചന. എന്നാൽ ഇന്ത്യയിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തുടരും. സെമി ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. കൂടുതൽ കരുത്തുള്ള ഒരു സ്‌പോർട് എഡിഷൻ സ്വിഫ്റ്റ് കൂടി നിലവിൽ സുസുക്കിയുടെ അണിയറയിലുണ്ട്.

2023 ലായിരിക്കും പുതിയ തലമുറ സ്വിഫ്റ്റ് വിപണിയിലെത്തുക.

Similar Posts