ഗ്ലോബൽ എൻകാപ്പ് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിങ് നേടി കൈഗറും മാഗ്‌നൈറ്റും
|നിസാനും റെനോൾട്ടും ഒരേ പ്ലാറ്റ്‌ഫോമിൽ ഒരേ എഞ്ചിനും വച്ച് അവതരിപ്പിച്ച മോഡലാണ് നിസാൻ മാഗ്നൈറ്റും റെനോൾട്ട് കൈഗറും.
കോംപാക്ട് എസ്.യു.വി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബജറ്റ് വിലങ്ങുതടിയായപ്പോൾ നിസാനും റെനോൾട്ടും ഒരേ പ്ലാറ്റ്‌ഫോമിൽ ഒരേ എഞ്ചിനും വച്ച് അവതരിപ്പിച്ച മോഡലാണ് നിസാൻ മാഗ്നൈറ്റും റെനോൾട്ട് കൈഗറും. ഇപ്പോൾ ഇരു വാഹനങ്ങളുടെയും ഗ്ലോബൽ എൻകാപ്പ് സുരക്ഷാ റേറ്റിങ് കൂടി പുറത്തു വന്നിരിക്കുകയാണ്.
നിസാൻ മാഗ്നൈറ്റ് ക്രാഷ് ടെസ്റ്റ് റേറ്റിങ്
17 ൽ 11.85 പോയിന്റുകൾ നേടി 4 സ്റ്റാർ റേറ്റിങാണ് മുതിർന്നവരുടെ സുരക്ഷയിൽ മാഗ്നൈറ്റ് നേടിയത്. പക്ഷേ കുട്ടികളുടെ സേഫ്റ്റിയിലേക്ക് വന്നാൽ 49 ൽ 24.88 റേറ്റിങ് നേടി 2 സ്റ്റാർ റേറ്റിങ് മാത്രമാണ് മാഗ്നൈറ്റിന് ലഭിച്ചത്.
റെനോൾട്ട് കൈഗർ ക്രാഷ് ടെസ്റ്റ് റേറ്റിങ്
ഒരേ പ്ലാറ്റ്‌ഫോമിലും ഡിസൈനിലും നിർമിച്ച വാഹനങ്ങളായത് കൊണ്ട് മാഗ്നൈറ്റിന്റേതിന് സമാനമായ റേറ്റിങ് തന്നെയാണ് കൈഗറിനും ലഭിച്ചതും. 17 ൽ 12.34 പോയിന്റുകൾ നേടിയാണ് മാഗ്നൈറ്റിന് മുതിർന്നവരുടെ സേഫ്റ്റിയിൽ നാലു സ്്റ്റാറുകൾ ലഭിച്ചത്. മുതിർന്നവരുടെ സുരക്ഷയിൽ മുന്നിൽ നിന്നെങ്കിലും കുട്ടികളുടെ സുരക്ഷയിൽ മാഗ്നൈറ്റിനേക്കാളും കുറഞ്ഞ പോയിന്റുകളാണ് കൈഗറിന് ലഭിച്ചത്. എന്നിരുന്നാലും സ്റ്റാർ റേറ്റിങ് 2 സ്റ്റാർ തന്നെയാണ്. 49 ൽ 21.05 പോയിന്റുകൾ മാത്രമാണ് കുട്ടികളുടെ സേഫ്റ്റിയിൽ കൈഗറിന് നേടാനായത്.
പല വിമർശനങ്ങളും ഉണ്ടെങ്കിലും ഇന്ത്യയിൽ ഗ്ലോബൽ എൻകാപ്പിന്റെ സുരക്ഷാ റേറ്റിങിനെ ഇപ്പോഴും ഉപഭോക്താക്കൾ മുഖവിലക്കെടുക്കുന്നുണ്ട്.
Summary: Nissan Magnite, Renault Kiger score 4-star GNCAP safety rating