'ഒല'യ്ക്ക് ചെക്ക് വയ്ക്കാൻ 'ഒകായ'; ഡ്യുവൽ ബാറ്ററിയുമായി 'ഒകായ ഫാസ്റ്റ് എഫ്3'
|ഒകായ ഇവി ഉൽപ്പന്ന നിരയിലെ നാലാമത്തെ ഇലക്ട്രിക് സ്കൂട്ടറാണ് ഫാസ്റ്റ് എഫ്3
ഇരുചക്രവാഹന വിപണി പിടിക്കാൻ ഇവി കമ്പനികൾ കച്ചകെട്ടി ഇറങ്ങുകയും അത് നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവി വിപണി അക്ഷാരാർത്ഥത്തിൽ കയ്യടക്കിവെച്ചിരിക്കുന്നത് ഒലയാണ്. എന്നാൽ ഒലയ്ക്ക് ചെക്ക് വെയ്ക്കാൻ എത്തിയിരിക്കുയാണ് ഒകായ. ഫാസ്റ്റ് എ3 എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ഇറക്കാനാണ് ഒകായ തയ്യാറെടുക്കുന്നത്. ഡ്യുവൽ ബാറ്ററി സജ്ജീകരണവുമായി എത്തുന്ന പുതിയ സ്കൂട്ടറിന്റെ ടീസർ കമ്പനി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
സ്കൂട്ടർ ഫെബ്രുവരി 10ന് വിപണിയിലെത്തും. ഇത് 1,13,999 രൂപ എക്സ്ഷോറൂം വിലയിലായിരിക്കും സ്കൂട്ടർ ഉപഭോക്താക്കൾക്ക് ലഭ്യമാവുക. ഒകായ ഇവി ഉൽപ്പന്ന നിരയിലെ നാലാമത്തെ ഇലക്ട്രിക് സ്കൂട്ടറാണ് ഫാസ്റ്റ് എ3. വിൽപ്പന കണക്കിൽ ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ടൂവീലർ ബ്രാൻഡുകളിൽ ഒന്നു കൂടിയാണ് ഒകായ. ജനുവരിയിൽ 1,208 യൂണിറ്റ് ഇലക്ട്രിക് സ്കൂട്ടർ വിറ്റതെന്ന് കമ്പനി അവകാശപ്പെടുന്നു.
1200w മോട്ടോറാണ് സ്കൂട്ടറിന്റെ ശക്തി 2500ം പീക്ക് പവറാണ് ഇത് ഉത്പാദിപ്പിക്കുന്നത്. 3.5 kWh ലിഥിയം അയൺ LFP ബാറ്ററികളാണ് സ്കൂട്ടറിന്റെ പ്രധാന പ്രത്യേകതയെന്നാണ് കമ്പനിയുടെ അവകാശവാദം. ബാറ്ററി ലൈഫ് വർധിപ്പിക്കുന്നതിന് സ്വിച്ചബ്ൾ ടെക്നോളജിയും ഒകായ ഇവി ഒരുക്കിയിട്ടുണ്ട്. ഫുൾചാർജിൽ വാഹനത്തിന് 160 കിലോമീറ്റർ സഞ്ചാരിക്കാനാവുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഫാസ്റ്റ് ചാർജിങും പിന്തുണക്കുന്നു. ഇക്കോ, സിറ്റി, സ്പോർട്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും നൽകിയിട്ടുണ്ട്.