ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കു ഏറ്റവും വിലക്കുറവ് ഈ സംസ്ഥാനങ്ങളിൽ
|ചില സംസ്ഥാനങ്ങളിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് പൊതുവെ വിലക്കുറവാണുള്ളത്. സബ്സിഡി, നികുതിയിളവ് എന്നിവയിലുള്ള വ്യത്യാസങ്ങളാണ് വിലയിലെ മാറ്റങ്ങൾക്കു കാരണം
രാജ്യത്തു ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വർധിക്കുകയാണ്. കുതിച്ചുയരുന്ന ഇന്ധന വില ഇതിനു പ്രധാന കാരണവുമാണ്. കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനായി സബ്സിഡികളും നികുതിയിളവുകളും നൽകുന്നുണ്ട്. മലിനീകരണ സാധ്യതയില്ലാത്തതിനാൽ ഭാവിയിൽ ഇത്തരം വാഹനങ്ങളുടെ പ്രധാന്യം വർധിക്കുകയും ചെയ്യും. എന്നാൽ ചില സംസ്ഥാനങ്ങളിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് പൊതുവെ വിലക്കുറവാണുള്ളത്. സബ്സിഡി, നികുതിയിളവ് എന്നിവയിലുള്ള വ്യത്യാസങ്ങളാണ് വിലയിലെ മാറ്റങ്ങൾക്കു കാരണം. ഏതൊക്കെയാണ് ആ സംസ്ഥാനങ്ങൾ എന്ന് നോക്കാം
മഹാരാഷ്ട്രയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കു ബാറ്ററി ശേഷിയുടെ ഒരു കിലോവാട്ടിനു 5,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ റോഡ് നികുതിയിൽ നിന്നു ഇത്തരം വാഹനങ്ങളെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പരമാവധി സബ്സിഡി 25,000 രൂപയായും സർക്കാർ പരിമിതപ്പെടുത്തിയിട്ടുണ്ട്.
അടുത്ത സംസ്ഥാനം പശ്ചിമ ബംഗാളാണ്. ഇവിടെ ബാറ്ററി ശേഷിയുടെ ഒരു കിലോവാട്ടിനു 10,000 രൂപ വരെ സബ്സിഡി ലഭിക്കും. എന്നാൽ പരമാവധി സബ്സിഡി 20,000 രൂപയാണ്. ഇവിടെയും ഇത്തരം വാഹനങ്ങളെ റോഡ് ടാക്സിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്.
തലസ്ഥാന നഗരമായ ഡൽഹിയിലും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ മികച്ച രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഡൽഹിയിലെ മലിനീകരണ നിരക്കു കുറയ്ക്കാൻ ഇത്തരം വാഹനങ്ങൾ ഉപകാരപ്രദമാണ്. ഇവിടെ ഒരു ഇലക്ട്രിക് ഇരുചക്ര വാഹനം സ്വന്തമാക്കുമ്പോൾ പരമാവധി 30,000 രൂപ വരെ സബ്സിഡി ലഭിക്കും.
ഗുജറാത്തിലും ഇത്തരം വാഹനങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. മഹാരാഷ്ട്രയെക്കാൾ ഇരട്ടി സബ്സിഡിയാണ് ഗുജറാത്ത് ഒരു കിലോവാട്ട് ബറ്ററി ശേഷിക്കു നൽകുന്നത്. 10,000 രൂപ വരെ ഒരു കിലോവാട്ട് ബാറ്ററി ശേഷിക്കു ഇവിടെ സബ്സിഡി ലഭിക്കും. എന്നാൽ 50 ശതമാനം നികുതിയിളവ് മാത്രമേ ഗുജറാത്ത് നൽകുന്നുള്ളു.
പശ്ചിമ ബംഗാളിനു സമാനമാണ് ബീഹാർ, അസം, മേഘാലയ സംസ്ഥാനങ്ങൾ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കു നൽകുന്ന സബ്സിഡികൾ