അപേക്ഷ പരിശോധിക്കും മുമ്പേ നമ്പര്‍; വാഹന രജിസ്ട്രേഷന്‍ പൂര്‍ണമായും ഷോറൂമുകളിലേക്ക്
|ഓണ്‍ലൈനായി അപേക്ഷ നല്‍കുമ്പോള്‍ നമ്പര്‍ ലഭിക്കുന്നതില്‍ താമസം നേരിടുന്നുവെന്ന് വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു
പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പൂർണമായും ഷോറൂമിലേക്ക് മാറ്റുന്നു. ഓൺലൈൻ അപേക്ഷ പരിശോധിച്ച് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ രജിസ്‌ട്രേഷൻ അനുവദിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. എന്നാല്‍, ഡീലർ അപേക്ഷ സമർപ്പിക്കുമ്പോൾതന്നെ നമ്പർ അനുവദിക്കുന്ന രീതിയില്‍ വാഹൻ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തുമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓണ്‍ലൈനായി അപേക്ഷ നല്‍കുമ്പോള്‍ നമ്പര്‍ ലഭിക്കുന്നതില്‍ താമസം നേരിടുന്നുവെന്ന് വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു. പൂർണമായും ഫാക്ടറിനിർമിത വാഹനങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കാതെയാണ് ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നത്. ഇനി അപേക്ഷകൂടി പരിശോധിക്കാതെ രജിസ്‌ട്രേഷൻ അനുവദിക്കുന്നത് കേന്ദ്ര മോട്ടോർവാഹന നിയമത്തിന്‍റെ ലംഘനമാണെന്നുള്ള ആക്ഷേപവും രംഗത്തുണ്ട്.
പുതിയ ക്രമീകരണ പ്രകാരം നമ്പർ അനുവദിക്കുന്നതോടെ രജിസ്‌ട്രേഷൻ പൂർത്തിയാകും. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രമാണ് പിന്നീട് ഓഫീസിൽ തയ്യാറാക്കുന്നത്. അപേക്ഷയിൽ ക്രമക്കേട് കണ്ടെത്തിയാൽ അനുവദിച്ച നമ്പർ റദ്ദാക്കേണ്ടിവരും