സ്‌കോഡയുടെ പുതിയ അവതാരം, സ്ലാവിയ ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 10.69 ലക്ഷം മുതൽ
|ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി സ്കോഡ സ്ലാവിയ വാങ്ങാം
ചെക്ക് വാഹന നിർമാതാക്കളായ സ്‌കോഡ ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ പുത്തൻ സെഡാൻ സ്ലാവിയ ഇന്ത്യയിൽ അവതരിപ്പിച്ചു. ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി വാങ്ങാവുന്ന വാഹനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 10.69 ലക്ഷം മുതലാണ്. 1.0 ലിറ്റർ എഞ്ചിനുള്ള മോഡലുകളുടെ വില മാത്രമാണ് തത്കാലം സ്‌കോഡ പ്രഖ്യാപിച്ചിരിക്കുന്നത്.
It's out!
— ŠKODA AUTO India (@SkodaIndia) February 28, 2022
The all-new #SKODASLAVIA starts at ₹10.69 Lakh. Test drives begin today.
Book yours right away from here: https://t.co/04lyuSkikZ pic.twitter.com/aHE4EiOhZw
സ്‌റ്റൈൽ വകഭേദത്തിൽ വിത്ത് സൺറൂഫ്, വിത്തൗട്ട് സൺറൂഫ് ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. സ്‌കോഡ കുഷാക്കിന് സമാനമായി ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്ലാവിയ പുറത്തിറങ്ങുന്നത്.
സ്‌കോഡയുടെ മുഖമുദ്രയായ ബട്ടർഫ്ളൈ ഗ്രിൽ, L ഷെയ്പ്പിലുള്ള ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്ന ഹെഡ്‌ലാംപ്, ക്രീസ് ലൈനുകൾ ചേർന്ന ബമ്പറുകൾ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവ സ്ലാവിയയിൽ ഇടം പിടിച്ചിട്ടുണ്ട്. ലേയേര്‍ഡ് ഡാഷ്ബോര്‍ഡ്, ഫ്രീ-സ്റ്റാന്‍ഡിംഗ് 10-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ ടോണ്‍ ബീജ്, ബ്ലാക്ക് ഇന്റീരിയര്‍ തീം എന്നിവയാണ് സ്‌കോഡയുടെ പുത്തന്‍ അവതാരത്തിന്റെ സവിശേഷതകള്‍. ടൊർണാഡോ റെഡ്, ക്രിസ്റ്റൽ ബ്ലൂ, കാൻഡി വൈറ്റ്, റിഫ്‌ലെക്‌സ് സിൽവർ, കാർബൺ സ്റ്റീൽ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് സ്‌കോഡ സ്ലാവിയ വാങ്ങാം.
നിലവിൽ വില പ്രഖ്യാപിച്ചിരിക്കുന്ന 1.0-ലിറ്റർ, മൂന്ന് സിലിണ്ടർ TSI എഞ്ചിൻ 115 എച്ച്പി പവറും, 175 എൻഎം ടോർക്കുമാണ് നിർമ്മിക്കുക. 6-സ്പീഡ് മാന്വൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ. മാനുവൽ ഗിയർബോക്സുള്ള പതിപ്പിന് ലിറ്ററിന് 19.47 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പിന് ലിറ്ററിന് 18.07 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. 1.5 ലിറ്റർ പവർ പതിപ്പുകൾ മാർച്ച് മൂന്നിന് അവതരിപ്പിക്കും.