Auto
നെക്‌സോൺ ഇവിക്ക് പിന്നാലെ ടിഗോർ ഇവിയുടെയും വില വർധിപ്പിച്ച് ടാറ്റ
Auto

നെക്‌സോൺ ഇവിക്ക് പിന്നാലെ ടിഗോർ ഇവിയുടെയും വില വർധിപ്പിച്ച് ടാറ്റ

Web Desk
|
18 March 2022 4:38 PM GMT

എല്ലാ വേരിയന്റുകളുടെയും വില 25,000 രൂപ വരെയാണ് ഉയർത്തിയത്.

ഇന്ത്യയിലെ വാഹന മേഖലയിൽ ഇവി വിപ്ലവം അതിന്റെ പ്രാരംഭ ദിശ കടന്ന് രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇവി കാർ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രാൻഡായ ടാറ്റ അവരുടെ ടിഗോർ ഇവിയുടെ വില വർധിപ്പിക്കുന്നു.

നിലവിൽ ഇന്ത്യയിൽ പെർഫോമൻസിലും റേഞ്ചിലും മികച്ച പ്രകടനമുള്ള ഏറ്റവും വില കുറഞ്ഞ മോഡലാണ് ടിഗോർ ഇവി. എല്ലാ വേരിയന്റുകളുടെയും വില 25,000 രൂപ വരെയാണ് ഉയർത്തിയത്. 12.24 ലക്ഷത്തിലാണ് വില വർധനവിന് ശേഷം ടിഗോറിന്റെ വില ആരംഭിക്കുന്നത്.

55 കിലോവാട്ടാണ് ടിഗോറിന്റെ മോട്ടോറിന്റെ ശേഷി. 26 കെഡബ്ലൂഎച്ചാണ് ബാറ്ററി കപ്പാസിറ്റി. 306 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ടിഗോറിന്റെ റേഞ്ച്.

നേരത്തെ നെക്‌സോൺ ഇവിയുടെ വിലയും ടാറ്റ ഉയർത്തിയിരുന്നു. 14.54 ലക്ഷത്തിലാണ് നെക്‌സോണിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.

Related Tags :
Similar Posts