ഞെട്ടിക്കാനൊരുങ്ങി ടാറ്റ!, വരുന്നു പത്ത് പുതിയ ഇലക്ട്രിക്ക് കാറുകൾ
|വരും വർഷങ്ങളിൽ ഇല്കട്രിക്ക് വാഹന നിർമ്മാണം വർധിപ്പിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്
ടാറ്റാ മോട്ടോഴ്‌സിന്റെ പത്ത് പുതിയ ഇലക്ട്രിക്ക് കാറുകൾ കൂടി വരുന്നു. കമ്പനി ചെയർമാൻ എൻ. ചന്ദ്രശേഖരനാണ് പ്രഖ്യാപനം നടത്തിയത്. വരും വർഷങ്ങളിൽ ഇല്കട്രിക്ക് വാഹന നിർമ്മാണം വർധിപ്പിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.
'വിപണിയിലെ പുതിയ മാറ്റങ്ങൾക്ക് അനുസൃതമായി ഉപഭോക്താക്കളിൽ സ്വാധീനം ചെലുത്തുകയാണ് കൂടുതൽ ഇലക്ട്രിക്ക് വാഹനങ്ങൾ നിരത്തിലിറക്കുന്നതിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്. ഈ വർഷം കമ്പനിയുടെ ഇല്കട്രിക്ക് വാഹന നിർമ്മാണം രണ്ട് ശതമാനം വർധിട്ടുണ്ട്. വരും വർഷങ്ങളിൽ നിർമ്മാണം വർധിപ്പിക്കുകയാണ് ടാറ്റയുടെ ലക്ഷ്യം. 2025ഓടെ പത്ത് പുതിയ ഇലക്ട്രിക്ക് കാറുകൾ കൂടിയിറക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം ചാർജിങ്ങ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് നിക്ഷേപം നടത്തും'- എൻ.ചന്ദ്രശേഖരൻ പറഞ്ഞു.
രാജ്യത്ത് ഇലക്ട്രിക്ക് കാറുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി നികുതിയിലടക്കം വലിയ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായായിരുന്നു സർക്കാരിന്റെ ഇളവുകൾ. പിന്നാലെ രാജ്യത്ത് ഇല്കട്രിക്ക് വാഹന നിർമ്മാണവും വർധിച്ചു. 2020-ല്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ തകര്‍ച്ച നേരിടുമെന്നാണ് മിക്കവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഈ ധാരണകളെ മാറ്റിമറിച്ചുകൊണ്ട് ഏകദേശം 30 ലക്ഷം പുതിയ ഇലക്ട്രിക് കാറുകളാണ് ലോക വ്യാപകമായി കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്.
അതേസമയം 2021ൽ മൂന്നാംവട്ടവും ടാറ്റ മോട്ടോഴ്‌സ് വില വര്‍ധിപ്പിക്കലിനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കമ്പനിയുടെ പാസഞ്ചര്‍ കാറുകളുടെ വില വര്‍ധിപ്പിക്കാനാണ് കമ്പനി തയാറെടുക്കുന്നത്. എന്നാല്‍, എത്ര ശതമാനം വിലയാണ് വര്‍ധിപ്പിക്കുന്നതെന്നും എന്ന് മുതലാണ് പുതിയ വില പ്രാബല്യത്തില്‍ വരുത്തുകയെന്നുമുള്ള കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.