Auto
ഇന്നോവ ക്രിസ്റ്റ ഇനി ബുക്ക് ചെയ്യാൻ സാധിക്കില്ല; ബുക്കിങ് നിർത്തിവെക്കാൻ നിർദേശം നൽകി ടൊയോട്ട
Auto

ഇന്നോവ ക്രിസ്റ്റ ഇനി ബുക്ക് ചെയ്യാൻ സാധിക്കില്ല; ബുക്കിങ് നിർത്തിവെക്കാൻ നിർദേശം നൽകി ടൊയോട്ട

Web Desk
|
14 Aug 2022 1:21 PM GMT

അതേസമയം ഇതുവരെ ബുക്ക് ചെയ്ത എല്ലാ ഇന്നോവകളും ഉപഭോക്താക്കൾക്ക് ഡെലിവറി ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എംപിവിയായ രണ്ട് പതിറ്റാണ്ടോളമായ വിലസുന്ന വാഹനമാണ് ടൊയോട്ട ഇന്നോവ. വാഹനത്തിന്റെ പ്രാക്ടിക്കബിലിറ്റിയും എഞ്ചിന്റെ വിശ്വാസ്യതയും കൊണ്ട് ഇന്ത്യക്കാർ അത്രമാത്രം ഇന്നോവയേയും ഇപ്പോൾ ഇന്നോവ ക്രിസ്റ്റയേയും സ്‌നേഹിക്കുന്നുണ്ട്. എല്ലാ മാസവും ഇന്നോവ സ്ഥിരതയാർന്ന വിൽപ്പന പ്രകടനവും കാഴ്ച വെച്ചിരുന്നു.

ഇന്നോവ പ്രേമികളെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.

ആഗസ്റ്റ് മുതൽ ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ വേരിയന്റിന്റെ ബുക്കിങ് തത്കാലത്തേക്ക് നിർത്തിവെക്കാൻ ഡീലർമാർക്ക് ടൊയോട്ട നിർദേശം നൽകിയതായാണ് റഷ് ലൈൻ റിപ്പോർട്ട് ചെയ്യുന്നത്. ഡീലർമാർക്ക് ടൊയോട്ടയുടെ വെബ്‌സൈറ്റിൽ പുതിയ ഇന്നോവ ഡീസൽ വേരിയന്റിന്റെ ബുക്കിങ് മാർക്ക് ചെയ്യാൻ സാധിക്കില്ല. പെട്രോൾ വേരിയന്റിനുള്ള ബുക്കിങ് മാത്രം തൽകാലം സ്വീകരിച്ചാൽ മതിയെന്നാണ് ടൊയോട്ട നൽകിയ നിർദേശം. അതേസമയം ഇതുവരെ ബുക്ക് ചെയ്ത എല്ലാ ഡീസൽ ഇന്നോവകളും ഉപഭോക്താക്കൾക്ക് ഡെലിവറി ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് ഇന്നോവ ക്രിസ്റ്റ ഡീസൽ വേരിയന്റിന്റെ ബുക്കിങ് നിർത്തിവെക്കാൻ കമ്പനി ആവശ്യപ്പെട്ടതെന്ന് ഔദ്യോഗിക വിശദീകരണമൊന്നും കമ്പനി നൽകിയിട്ടില്ല. ഡീസല്‍ വേരിയന്‍റിന്‍റെ ബുക്കിങ് 2023 ജനുവരിയിൽപുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എംപിവിയുടെ അങ്ങനെ വെറുതെയൊന്നും ടൊയോട്ട ബുക്കിങ് നിർത്തിവെക്കില്ലെന്നാണ് മേഖലയിലെ പ്രമുഖർ പറയുന്നത്.

ഇതിന് പിന്നിലുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് 2023 ൽ പുറത്തിറങ്ങുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് എന്ന ഹൈബ്രിഡ് എംപിവിക്ക് വേണ്ടി പ്രൊഡക്ഷൻ ലൈൻ സജ്ജമാക്കാനാണ് ഈ നീക്കം എന്നതാണ്. എന്നിരുന്നാലും ഇന്നോവ ഡീസലിന്റെ ബുക്കിങ് നിർത്തിവെച്ചത് കൂടുതൽ സഹായിക്കാൻ പോകുന്നത് ജനപ്രീതി ടൊയോട്ട ഇന്നോവ പെട്രോൾ വേരിയന്റിനേക്കാളും പ്രീമിയം എസ് യു വിയായ ഫോർച്യൂണറിന്റെ ഡീസൽ മോഡലിനായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ചെറിയ ശതമാനം പ്രീമിയം ടൊയോട്ട പ്രേമികൾ ഫോർച്യൂണറിലേക്ക് മാറാൻ സാധ്യതയുണ്ട്.

Similar Posts