വേഗത്തിൽ വിറ്റത് അഞ്ചു മില്യൺ വാഹനങ്ങൾ; ടി.വി.എസ് ജൂപിറ്റർ ക്ലാസിക് പുറത്തിറക്കി
|റീഗൽ പർപ്പിൾ, മിസ്റ്റിക് ഗ്രേ നിറങ്ങളിലാണ് പുതിയ മോഡൽ ലഭിക്കുക
ടി.വി.എസ് മോട്ടോർ കമ്പനിയുടെ ജൂപിറ്റർ സ്‌കൂട്ടറിന്റെ പുതിയ വേരിയൻറ് പുറത്തിറക്കി. ജൂപിറ്റർ ക്ലാസിക് എന്ന പേരിലാണ് പുതിയ മോഡൽ ഇറക്കിയത്. 85,866 രൂപയാണ് മോഡലിന്റെ് എക്‌സ് ഷോറൂം വില. കമ്പനിയുടെ അഞ്ചു മില്യൺ വാഹനങ്ങൾ വേഗത്തിൽ വിറ്റുകഴിഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ മോഡലുമായെത്തിയത്.
പുതിയ മോഡലിന്റെ മെക്കാനിക്കൽ ഭാഗങ്ങൾ പഴയതിന് തുല്യമാണെങ്കിലും ഡിസൈനിൽ കൂടുതൽ പ്രൗഡി കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. 109.7 സി.സി, ഫ്യുവൽ ഇഞ്ചക്ഷൻ അടക്കം സിംഗിൾ സിലിണ്ടർ എൻജിൻ, 7.47 പി.എസ് മാക്‌സിമം പവർ, 8.4 എൻ.എം പീക്ക് ടോർക് എന്നിവ തന്നെയാണ് ക്ലാസിക്കിലുമുണ്ടാകുക.
റീഗൽ പർപ്പിൾ, മിസ്റ്റിക് ഗ്രേ നിറങ്ങളിലാണ് പുതിയ മോഡൽ ലഭിക്കുക. ടിൻറഡ് വൈസർ, ഫെൻഡർ ഗാർനിഷ്, മിറർ ഹൈലൈറ്റ് എന്നിവയിലെല്ലാം ജൂപ്പിറ്റർ ക്ലാസികിന്റെ കറുത്ത തീമും ത്രീഡി ബ്ലാക്ക് പ്രീമിയം ലോഗോയുമുണ്ട്. ഹാൻഡിൽബാറിൽ പുതിയ രൂപം, ഡയമണ്ട് കട്ട് അലോയ് വീൽ, ഡാർക് ബ്രൗൺ ഇന്നർ പാനലുകൾ എന്നിവയും മോഡലിലുണ്ട്. മുന്തില ലെതറേറ്റ് സീറ്റും ബാക്ക് റെസ്റ്റുമുണ്ടാകും. എന്നാൽ ഡെക്കലും സ്പീഡോ മീറ്ററും പഴയ മോഡലിനെ അനുസ്മരിപ്പിക്കുന്നതാാണ്.
ഡിസ്‌ക് ബ്രേക്ക്, എൻജിൻ കിൽ സ്വിച്ച്, ആൾ ഇൻ വൺ ലോക്, യുഎസ്ബി ചാർജർ എന്നിവയുണ്ടാകും. എകോ മോഡ്, പവർ മോഡ് എന്നിവയുള്ള എകണോമീറ്ററും ജൂപിറ്റർ ക്ലാസിക്കിലുണ്ടാകും. എകോ മോഡിൽ ജൂപിറ്റർ ഏറെ മൈലേജ് തരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അടുത്ത തലമുറ അലൂമിനിയം ലോ ഫ്രിക്ഷൻ 110 സി.സി എൻജിനാണ് സ്‌കൂട്ടറിലുണ്ടാകുക.
ട്യൂബ്‌ലെസ് ടയറുകളും മുൻവശത്ത് ടെലിസ്‌കോപിക് ഫോർകും പിൻവശത്ത് ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്‌സോർബറുകളുമുണ്ടാകും. ഇതുവഴി ത്രീ സ്റ്റപ് അഡ്ജസ്റ്റ്‌മെൻറ് കൈവരിക്കാനാകുമെന്നാണ് ജൂപിറ്റർ കമ്പനി പറയുന്നത്. എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഇലക്ട്രിക് സ്റ്റാർട്ടർ, ലോ ഫ്യുവൽ വാർണിങ്, ഫ്രണ്ട് യൂട്ടിലിറ്റി ബോക്‌സ്, 21 ലിറ്റർ ബൂട്ട് സ്‌പേസ്, ഹുക്ക്, എക്‌സ്‌റ്റേണർ ഫ്യുവൽ ഫില്ലർ എന്നിവയും ക്ലാസിക് വേർഷനിലുണ്ട്.
TVS Motor Company launched Jupiter Classic.