തീപിടിക്കാൻ സാധ്യത; ഒരു ലക്ഷം കാറുകൾ തിരിച്ചുവിളിച്ച് വോക്‌സ് വാഗൺ ഗ്രൂപ്പ്
|പ്ലഗ് ഇൻ ഹൈബ്രിഡ് കാറുകളെയാണ് തിരിച്ചുവിളിക്കുന്നത്.
ലോകത്താകമാനം വേരുകളുള്ള ഓട്ടോമൊബൈൽ ബ്രാൻഡാണ് വോക്‌സ് വാഗൺ ഗ്രൂപ്പ്. വോക്‌സ് വാഗണെ കൂടാതെ ഓഡി, സ്‌കോഡ, ലംബോർഗിനി, ബെൻലി, ഡ്യുകാറ്റി, കുപ്ര എന്നിവയെല്ലാം ജർമനി ആസ്ഥാനമായ വോക്‌സ് വാഗൺ ഗ്രൂപ്പിന്റെ കീഴിലാണ്.
ഇപ്പോൾ ലോകത്താകമാനം വിവിധ ബ്രാൻഡുകളും മോഡലുകളുമായി ഒരുലക്ഷം കാറുകളെ തിരിച്ചുവിളിക്കാൻ ഒരുങ്ങുകയാണ് വോക്‌സ് വാഗൺ ഗ്രൂപ്പ്. പ്ലഗ് ഇൻ ഹൈബ്രിഡ് കാറുകളെയാണ് തിരിച്ചുവിളിക്കുന്നത്. എൻജിൻ കവറിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചുവിളിക്കുന്നത്.
പ്രധാനമായും വോക്‌സ് വാഗൺ, ഓഡി, സ്‌കോഡ സീറ്റ് എന്നീ ബ്രാൻഡുകളെയാണ് തിരിച്ചുവിളിക്കുന്നത്. ഇതിൽ വോക്‌സ് വാഗൺ മോഡലുകളായ പസാറ്റ്, ഗോൾഫ്, ടിഗ്വാനും ആർടിയോൺസും ഉൾപ്പെടും. 42,300 വോക്‌സ് വാഗൺ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. 24,400 ഓഡി കാറുകളും തിരികെ വിളിക്കുന്നുണ്ട്. സ്‌കോഡയും സീറ്റും എണ്ണത്തിൽ കുറവാണ്.
ഇലക്ട്രിക്+ഇന്റേണൽ കംപ്രഷൻ പവറുകളാൽ ഓടുന്ന ഹൈബ്രിഡ് കാറുകളുടെ ബാറ്ററി കൃത്യമായി ഇൻസുലേറ്റ് ചെയ്യാത്തതിനാൽ എഞ്ചിൻ കവറുമായി സമ്പർക്കത്തിൽ വന്ന് തീപിടിക്കാൻ സാധ്യതയുണ്ടായതിലാണ് തിരികെവിളിക്കുന്നത്.
ഇതിനോടകം തന്നെ ജർമനിയിൽ ഇത്തരത്തിൽ കാറിന് തീപിടിച്ച 16 സംഭവങ്ങൾ റിപ്പോർട്ട് ചെയപ്പെട്ടതോടെയാണ് ഇത്തരത്തിൽ കാറുകൾ തിരികെ വിളിക്കാൻ വോക്‌സ് വാഗൺ ഗ്രൂപ്പ് നിർബന്ധിതമായത്.
Summary: Volkswagen recalls 1 lakh plug-in hybrid cars