Auto
ഇത് ഹിമാലയനല്ലേ!!! ലുക്കിൽ മാത്രമാണോ യെസ്ഡിക്ക് ഹിമാലയൻ ബന്ധം ?
Auto

ഇത് ഹിമാലയനല്ലേ!!! ലുക്കിൽ മാത്രമാണോ യെസ്ഡിക്ക് ഹിമാലയൻ ബന്ധം ?

Web Desk
|
21 Jan 2022 4:04 AM GMT

ഹിമാലയന്റെ ബ്രാൻഡ് ബാഡ്ജുകൾ നൽകിയ സ്ഥാനത്തിൽ വരെ മാറ്റമില്ലാതെയാണ് അഡ്വഞ്ചർ പുറത്തിറങ്ങിയിരിക്കുന്നത്.

അടുത്തിടെ ഇന്ത്യൻ വാഹനപ്രേമികൾ ഏറ്റവും സന്തോഷിപ്പിച്ച കാര്യമായിരുന്നു ഇരുചക്രവാഹന മേഖലയിലെ ഇതിഹാസമായ യെസ്ഡിയുടെ തിരിച്ചുവരവ്. ജാവയെ പോലെ തന്നെ മഹീന്ദ്രയാണ് യെസ്ഡിയേയും തിരികെ കൊണ്ടു വന്നിരിക്കുന്നത്. മൂന്ന് മോഡലുകളാണ് രണ്ടാം വരവിൽ യെസ്ഡി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ നിരവധി പേരുടെ കണ്ണുടക്കിയ മോഡലാണ് ഓഫ് റോഡ് ബൈക്കായ അഡ്വഞ്ചർ. പക്ഷേ അതിൽ ആൾക്കാരുടെ ശ്രദ്ധ പതിയാൻ കാരണമായത് ആ വാഹനത്തിന് റോയൽ എൻഫീൽഡിന്റെ ഓഫ് റോഡ്/അഡ്വഞ്ചർ ബൈക്കായ ഹിമാലയനോടുള്ള വലിയ സാമ്യമാണ്.

നിരവധി പേരാണ് പുതിയ യെസ്ഡി അഡ്വഞ്ചറുമായുള്ള സാമ്യം കണ്ട് മൂക്കത്ത് വിരൽവച്ചത്. ഹിമാലയന്റെ ബ്രാൻഡ് ബാഡ്ജുകൾ നൽകിയ സ്ഥാനത്തിൽ വരെ മാറ്റമില്ലാതെയാണ് അഡ്വഞ്ചർ പുറത്തിറങ്ങിയിരിക്കുന്നത്.

ലുക്കിൽ മാത്രമേ ഇവരെ ഇരട്ടകളാണെന്ന് തോന്നൂ എന്ന് പരിശോധിച്ചു നോക്കാം. എഞ്ചിനിലേക്ക് വന്നാൽ 334 സിസി കരുത്തുള്ള സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂളിങ് എഞ്ചിനാണ് അഡ്വഞ്ചറിന് കരുത്ത് പകരുന്നത്. ഹിമാലയന് അൽപ്പം കൂടി വലിയ എഞ്ചിനാണ് നൽകിയിരിക്കുന്നത്. 411 സിസി സിംഗിൾ സിലിണ്ടർ ഓയിൽ കൂൾഡ് എഞ്ചിനാണ് ഹിമാലയന്റെ കരുത്ത്. വലിയ എഞ്ചിനാണെങ്കിലും കൂടുതൽ പവർ യെസ്ഡിക്കാണ് 8,000 ആർപിഎമ്മിൽ ഏറ്റവും കൂടിയ പവറായ 30.2 എച്ച്പി ഉത്പാദിപ്പിക്കാൻ യെസ്ഡിക്ക് കഴിയുമ്പോൾ ഹിമാലയനാകട്ടെ 6,500 ആർപിഎമ്മിൽ തന്നെ കൂടിയ പവറായ 24.3 എച്ച് പി നൽകും.

പക്ഷേ ടോർക്കിലേക്ക് വന്നാൽ ഹിമാലയനാണ് മുന്നിൽ 32 എൻഎം ടോർക്ക് 4000-4500 ആർപിഎമ്മിൽ ഉത്പാദിപ്പിക്കാനുള്ള കരുത്ത് ഹിമാലയനുണ്ട്. അഡ്വഞ്ചറിനാകട്ടെ 6500 ആർപിഎമ്മിൽ ലഭിക്കുന്ന 29.9 എൻഎമാണ് കൂടിയ ടോർക്ക്.

രണ്ട് വാഹനങ്ങളുടെ സ്‌ട്രോക്കുകളുടെ വ്യത്യാസമാണ് ഇരുവാഹനങ്ങളുടെ എഞ്ചിൻ സ്വഭാവത്തെ നിർണയിക്കുന്നത്. യെസ്ഡിക്ക് ഷോർട്ട് സ്‌ട്രോക്ക് മോട്ടോറാണ് നൽകിയിരിക്കുന്നത് അതുകൊണ്ടു തന്നെ ഉയർന്ന ആർപിഎമ്മിലാണ് യെസ്ഡി മികച്ച പെർഫോമൻസ് നൽകുക. പക്ഷേ ഒരു ഓഫ്‌റോഡ്/അഡ്വഞ്ചർ ബൈക്കിനെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ആർപിഎമ്മിൽ കൂടുതൽ പവർ ലഭിക്കുന്ന എന്നതാണ് നല്ലത്. അതേസമയം ടൂറിങിലേക്ക് വരുമ്പോൾ ഉയർന്ന ആർപിഎം നിരക്ക് ഗുണകരമാകും. ഹിമാലയൻ നിലവിൽ തന്ന തന്റെ കഴിവ് നാട്ടുകാരെ അറിയിച്ചതാണ്. യെസ്ഡി റോഡിൽ എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാൻ മാത്രമേ സാധിക്കൂ. എഞ്ചിൻ സൈഡിലേക്ക് വന്നാൽ ഹിമാലയന്റെ പ്രധാന ന്യൂനതയായ ആറാമത്തെ ഗിയറിന്റെ അഭാവം യെസ്ഡിയിൽ പരിഹരിച്ചിട്ടുണ്ട്. ഇതും ടൂറിങിന് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹിമാലയന് 199 കിലോ ഭാരം വരുമ്പോൾ യെസ്ഡിക്ക് 188 കിലോ മാത്രമേ ഭാരമുള്ളൂ. പക്ഷേ സീറ്റ് ഹൈറ്റ് യെസ്ഡിക്കാണ് അധികം 815 എംഎംമാണ് യെസ്ഡിയുടെ സീറ്റ് ഹൈറ്റ്, ഹിമാലയന് 800 എംഎം. രണ്ട് വാഹനങ്ങൾക്കും 1465 മില്ലീ മീറ്ററാണ് വീൽബേസ്. 220 മില്ലി മീറ്ററാണ് ഇരുവരുടേയും ഗ്രൗണ്ട് ക്ലിയറൻസ്. വീൽ സൈസും ഏകദേശം ഒരുപോലെയാണ്. ഇതൊക്കെ സൂച്ചിപ്പിക്കുന്നത് അളവുകളുടെ കാര്യത്തിൽ രണ്ടു വാഹനങ്ങളും തമ്മിൽ വലിയ വ്യത്യാസമില്ല എന്നതാണ്.

രണ്ട് വാഹനത്തിനും രണ്ട് ചാനൽ എബിഎസ് നൽകിയിട്ടുണ്ടെങ്കിലും യെസ്ഡിക്ക് എബിഎസ് മോഡുകളും നൽകിയിട്ടുണ്ട്. ഇരുവാഹനത്തിനും ബ്ലൂട്ടൂത്ത് കണക്റ്റവിറ്റിയും നാവിഗേഷനും നൽകിയിട്ടുണ്ട്. ഹിമാലയന് സെമി ഡിജിറ്റൽ മീറ്റർ കൺസോളാണ് നൽകിയതെങ്കിൽ യെസ്ഡി പൂർണമായും ഡിജിറ്റിലാണ്. കൂടാതെ യെസ്ഡിക്ക് എൽഇഡി ലൈറ്റുകളും ഹിമാലയന് ഹാലോജൻ ബൾബുകളുമാണ് നൽകിയിരിക്കുന്നത്.

Similar Posts