Auto
സാന്‍ട്രോ തിരിച്ചുവരുന്നുസാന്‍ട്രോ തിരിച്ചുവരുന്നു
Auto

സാന്‍ട്രോ തിരിച്ചുവരുന്നു

admin
|
6 May 2018 11:48 PM GMT

1.9 മില്യണ്‍ യൂണിറ്റുകളാണ് ഇന്ത്യന്‍ വിപണിയിലെ 16 വര്‍ഷത്തെ സാന്നിധ്യത്തിനിടയില്‍ വിറ്റുപോയത്. 2014 അവസാനത്തോടെ കാര്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുമ്പോഴും 2400-2500 യൂണിറ്റുകളായിരുന്നു പ്രതിമാസ


കുട്ടികാറുകളുടെ ലോകത്ത് ഇന്ത്യയില്‍ തിരയിളക്കം സൃഷ്ടിച്ച ഹുണ്ടായ് സാന്‍ട്രോ തിരിച്ചുവരവിന് ഒരുങ്ങുന്നു. പുതിയ മുഖവുമായി സാന്‍ട്രോ 2018ല്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയില്‍ ഹുണ്ടായ്ക്ക് അരങ്ങൊരുക്കി കൊടുത്ത മോഡലായ സാന്‍ട്രോയ്ക്ക് ഇന്നും ആവശ്യക്കാര്‍ ഏറെയാണ്. കുട്ടി കാറുകളില്‍ ഉയരം കൊണ്ട് ഏറെ ശ്രദ്ധേയമായ സാന്‍ട്രോ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്പാണ് മുന്നറിയിപ്പൊന്നും കൂടാതെ ഹുണ്ടായ് പിന്‍വലിച്ചത്.

1998ല്‍ വിപണിയിലെത്തിയ സാന്‍ട്രോ ഹുണ്ടായ്ക്ക് മുന്നില്‍ തുറന്നിട്ടത് ഇന്ത്യന്‍ വിപണിയിലേക്കുള്ള പടിവാതിലാണ്. 16 വര്‍ഷം വിപണിയിലെ രാജാവായി തുടര്‍ന്ന സാന്‍ട്രോയുടെ 1.9 മില്യണ്‍ യൂണിറ്റുകളാണ് ഇന്ത്യന്‍ വിപണിയിലെ 16 വര്‍ഷത്തെ സാന്നിധ്യത്തിനിടയില്‍ വിറ്റുപോയത്. 2014 അവസാനത്തോടെ കാര്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുമ്പോഴും 2400-2500 യൂണിറ്റുകളായിരുന്നു പ്രതിമാസ വില്‍പ്പന. ദ ടോള്‍ കാര്‍ എന്ന മുദ്രാവാക്യവുമായെത്തിയ സാന്‍ട്രോയ്ക്ക് സമാനമായ മറ്റൊരു കാര്‍ പുറത്തിറക്കാന്‍ എതിരാളികള്‍ പോലും പരാജയപ്പെട്ടതായാണ് കാറിന് ഇന്നുമുള്ള സ്വീകാര്യതയുടെ പ്രധാന ഘടകം. നിലവില്‍ വിപണിയിലുള്ള ഐ10ന് പകരമായി ഒക്ടോബര്‍ 2018ല്‍ പുതിയ സാന്‍ട്രോയെത്തുമെന്നാണ് സൂചന.

ഹൂണ്ടായ്ക്ക് ഇന്ത്യന്‍ കാര്‍ പ്രേമികള്‍ക്കിടയില്‍ അംഗീകാരം നേടി കൊടുത്ത പഴയ സാന്‍ട്രോയുടെ സിഡൈനില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് കന്പനി തുനിയില്ലെന്നാണ് അറിയിരുന്നത്. കാറിന്‍റെ മുഖ്യ ഘടകമായ ഉയരം ഇത്തവണയും നിലനിര്‍ത്തും,. കൂടുല്‍ ഇന്നര്‍ സ്പേസ്, ഇന്ധനക്ഷമത, മറ്റ് സവിശേഷതകള്‍ എന്നിവയാണ് ഹുണ്ടായ് ലക്ഷ്യമിടുന്നത്.

Related Tags :
Similar Posts