Auto
കരുത്തനായി ക്വിഡ് എഎംടി വരുന്നു; നവംബര്‍ 7 ന് വിപണിയില്‍കരുത്തനായി ക്വിഡ് എഎംടി വരുന്നു; നവംബര്‍ 7 ന് വിപണിയില്‍
Auto

കരുത്തനായി ക്വിഡ് എഎംടി വരുന്നു; നവംബര്‍ 7 ന് വിപണിയില്‍

Alwyn K Jose
|
10 May 2018 10:09 PM GMT

റെനോയുടെ തന്നെ ഡസ്റ്ററിലേതിന് സമാനമായ എഎംടി സാങ്കേതികവിദ്യയാകും ക്വിഡിലുമുണ്ടാകുക.

റെനോ ക്വിഡിന്റെ എഎംടി പതിപ്പ് നവംബര്‍ ഏഴിന് വിപണിയില്‍ എത്തും. റെനോയുടെ തന്നെ ഡസ്റ്ററിലേതിന് സമാനമായ എഎംടി സാങ്കേതികവിദ്യയാകും ക്വിഡിലുമുണ്ടാകുക. ഗിയര്‍ ഷിഫ്റ്റില്‍ സ്‍മാര്‍ട്ടായി റോട്ടറി യൂണിറ്റും എഎംടി പതിപ്പിലുണ്ടാകും. അടുത്തിടെ അവതരിപ്പിച്ച കരുത്തേറിയ ഒരു ലിറ്റർ ക്വിഡിലാണ് റെനോ എഎംടി സംവിധാനം ഘടിപ്പിച്ചെത്തുന്നത്.

നവംബര്‍ ഏഴിന് വിപണിയിലെത്തുമെന്നാണ് വിവരമെങ്കിലും ക്വിഡ് എഎംടിക്കായുള്ള ബുക്കിങ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും റെനോയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇതേസമയം, ഏതാനും റെനോ ഡീലര്‍മാര്‍ ഇതിനോടകം ക്വിഡ് എഎംടിക്കായുള്ള ബുക്കിങ്ങുകള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. പുതിയ 1.0 ലിറ്റര്‍ എന്‍ജിന്‍ 67 ബിഎച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. ഡസ്റ്റര്‍ എഎംടിയിലേതിന് സമാനമായ ഈസി ആര്‍ സാങ്കേതിക വിദ്യയും ക്വിഡ് സ്വീകരിച്ചിട്ടുണ്ട്. പുതിയ പതിപ്പിന് വേണ്ടി ട്രാന്‍സ്മിഷന്‍ സിസ്റ്റവും ഡ്രൈവ് മോഡുകളും കമ്പനി നവീകരിച്ചിട്ടുണ്ട്. ക്രോള്‍ ഫംഗ്ഷനും പുതിയതായി ഉള്‍പ്പെടുത്തി. 999 സിസിയാണ് ക്വിഡ് പുതിയ പതിപ്പിന് കമ്പനി നല്‍കിയിരിക്കുന്നത്. ഡിസൈനില്‍ കാര്യമായ വ്യത്യാസങ്ങളൊന്നും ക്വിഡ് എഎംടിയിലുണ്ടാകില്ല. പുറംമോടി ഒഴിച്ചാല്‍ അകത്ത്, 7 ഇഞ്ച് MEDIANAV ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയും ഫ്രണ്ട് പവര്‍ വിന്‍ഡോയും എഎംടി പതിപ്പില്‍ ഉണ്ടാകും. ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ് സൌകര്യമുള്ള ആള്‍ട്ടോ കെ10 കാറുമായാണ് വിപണിയില്‍ ക്വിഡ് എഎംടിയുടെ പ്രധാനമത്സരം. വാഹനത്തിന്റെ വില റെനോ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരു ലിറ്റര്‍ ആര്‍എക്സ്‍ടി ക്വിഡ് വേരിയന്റിനേക്കാള്‍ 30,000 രൂപയെങ്കിലും അധികമായി നല്‍കേണ്ടി വരുമെന്നാണ് സൂചന.

Similar Posts