എന്‍ഡവറിന് മൂന്നു ലക്ഷം രൂപ വരെ വില കുറച്ച് ഫോര്‍ഡ്
|അമേരിക്കന്‍ വാഹനിര്‍മാതാക്കളായ എന്‍ഡവര്‍ എസ്‍യുവി വിപണിയില്‍ എത്തിച്ച കരുത്തനാണ് എന്‍ഡവര്‍.
അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ എന്‍ഡവര്‍ എസ്‍യുവി വിപണിയില്‍ എത്തിച്ച കരുത്തനാണ് എന്‍ഡവര്‍. രൂപത്തിലും ഭാവത്തിനും വന്യത തിളച്ചുനില്‍ക്കുമ്പോള്‍ തന്നെ ഓഫ് റോഡിലും സോഫ്റ്റ് റോഡിലും ഒരുപോലെ കുതിക്കാന്‍ കരുത്തുള്ളവനാണ് എന്‍ഡവര്‍. ജനപ്രീതി സമ്പാദിച്ച് വിപണിയില്‍ എതിരാളികള്‍ക്ക് ഒരു വെല്ലുവിളിയായി ടോപ് ഗിയറില്‍ തുടരുന്ന എന്‍ഡവറിന്റെ വിപണി വില കുറച്ച് മത്സരം മുറുക്കുകയാണ് ഫോര്‍ഡ്. വിവിധ ശ്രേണിയില്‍ പലവിധത്തിലാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഏകദേശം മൂന്നു ലക്ഷം രൂപ വരെയാണ് വിലക്കുറവ്. ഉപഭോക്താക്കളില്‍ അധികവും തെരഞ്ഞെടുക്കുന്ന 3.2 ലിറ്റര്‍ എന്‍ജിന്‍ ടൈറ്റാനിയം വേരിയന്റിന് വിലക്കുറവില്ല. എന്നാല്‍ 3.2 ലിറ്റര്‍ ട്രെന്‍ഡ് വേരിയന്റിന് 1,72,800 രൂപ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഈ വേരിയന്റിന് 27,65,000 രൂപക്ക് പകരം 25,93,000 രൂപയായി നിലവിലെ വില. 2.2 ലിറ്റര്‍ ട്രെന്‍ഡ് വേരിയന്റിനാണ് ഏറ്റവും കൂടുതല്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2,82,800 രൂപയാണ് ഈ വേരിയന്റിന് വരുത്തിയിരിക്കുന്ന നിരക്കിളവ്. ഇതോടെ ഈ വേരിയന്റിന്റെ പുതിയ വില 23,78,000 രൂപയായി. 2.2 ലിറ്റര്‍ 4x2 AT ട്രെന്‍ഡ് വേരിയന്റിന് 1,72,800 രൂപയാണ് വിലക്കുറവുള്ളത്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഷെവര്‍ലെ ട്രെയില്‍ബ്ലേസര്‍ തുടങ്ങിയവര്‍ക്കാണ് എന്‍ഡവറിന്റെ പുതിയ നീക്കം കൂടുതല്‍ പ്രഹരമേല്‍പ്പിക്കുക.