ഹോണ്ട ബിആര്‍വി നാളെ എത്തും: അറിയേണ്ട ചില കാര്യങ്ങള്‍
|ഹോണ്ടയുടെ പവലിയനില്‍ നിന്നു പുതിയ താരം നാളെ അവതരിക്കും. കോംപാക്ട് എസ്യുവിയായ ബിആര്‍വിയാണ് ഈ കരുത്തന്.
ഹോണ്ടയുടെ പവലിയനില്‍ നിന്നു പുതിയ താരം നാളെ അവതരിക്കും. കോംപാക്ട് എസ്യുവിയായ ബിആര്‍വിയാണ് ഈ കരുത്തന്. ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോഷോയിലായിരുന്നു ബിആര്‍വി ആദ്യമായി മുഖം കാണിച്ചത്. ബ്രിയോ പ്ലാറ്റ്ഫോമിലാണ് ഏഴ് സീറ്റിങ് കപ്പാസിറ്റിയില്‍ ബിആര്‍വിയും രൂപകല്പന ചെയ്തിരിക്കുന്നത്. മൊബിലിയോയോട് രൂപസാമ്യം തോന്നുമെങ്കിലും ചുഴിഞ്ഞുള്ള നോട്ടത്തില്‍ കൂടുതല്‍ കരുത്തന് ഭാവമാണ് ബിആര്‍വിക്ക് നല്‍കിയിരിക്കുന്നത്. മൊബിലിയോയേക്കാള് ഉയരവും നീളവും വീതിയുമുള്ള ബിആര്‍വിക്ക് ഒരു സ്പോര്‍ട്ടി ലുക്കാണ് ഹോണ്ട നല്‍കുന്നത്.
ബിആര്‍വിയുടെ ഉള്‍ഭാഗം ആരെയും ആകര്‍ഷിക്കുന്ന വിധമാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മൂന്നു നിരകളിലായാണ് ഇരിപ്പിടം. മൂന്നാമത്തെ നിര കുട്ടികള്‍ക്കായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കുറച്ച് ഇടുങ്ങിയതായതിനാല്‍ മുതിര്‍ന്നവര്‍ക്ക് ദീര്‍ഘദൂരയാത്ര പ്രയാസമുണ്ടാക്കും. പ്രീമിയം ലുക്കില്‍ അലുമിനീയത്തിലാണ് ഡാഷ് ബോര്‍ഡിന്റെ നിര്‍മാണം. വാഹനത്തിനുള്ളിലെ കാലാവസ്ഥാ ക്രമീകരണം ഓട്ടോമാറ്റിക്കാണ്. അതുകൊണ്ട് തന്നെ ഉപയോഗം കൂടുതല്‍ സുഗമമാകും.
ബിആര്‍വിയ്ക്ക് പെട്രോള്‍, ഡീസല്‍ എന്ജിന് വകഭേദങ്ങളുണ്ടാകും. സിറ്റിയില്‍ നിന്നും മൊബിലിയോയില്‍ നിന്നും കടം കൊണ്ട എന്‍ജിനുകളാണ് ഇതിനും ഉപയോഗിക്കുക. 1.5 ലീറ്റര്‍, പെട്രോള്‍ എന്ജിന് ശേഷി 117 ബിഎച്ച്പി 145 എന്‍എം. 1.5 ലീറ്റര്‍, ഡീസല്‍ എന്ജിന്റെത് 99 ബിഎച്ച്പി 200 എന്‍എം. ആറ് സ്പീഡ് മാന്വല്‍, സിവിടി ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് വകഭേദങ്ങള്‍ ഉണ്ടാകും. ഡീസല്‍ എന്‍ജിനില്‍ മാനുവല്‍ ഗിയര്‍ സംവിധാനം മാത്രമായിരിക്കും ഉണ്ടാകുക. പെട്രോള്‍ മാനുവല്‍ ഗിയര്‍ മോഡലിന് 15.4 കിലോമീറ്റര്‍ മൈലേജും പെട്രോള്‍ ഓട്ടോമാറ്റികിന് 16 കിലോമീറ്ററും ഡീസല്‍ മോഡലിന് 21.1 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. റെനോ ഡസ്റ്റര്‍ , ഫോഡ് ഇക്കോസ്പോര്‍ട്, മഹീന്ദ്ര ടിയുവി 300, ഹ്യുണ്ടായി ക്രെറ്റ മോഡലുകളുമായാണ് ഹോണ്ട ബിആര്‍വി മത്സരിക്കുക. എട്ട് ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയില്‍ വില പ്രതീക്ഷിക്കാം.