Auto
മാരുതി ഡിസൈര്‍ വിപണിയില്‍; അടിസ്ഥാന വില 5.45 ലക്ഷംമാരുതി ഡിസൈര്‍ വിപണിയില്‍; അടിസ്ഥാന വില 5.45 ലക്ഷം
Auto

മാരുതി ഡിസൈര്‍ വിപണിയില്‍; അടിസ്ഥാന വില 5.45 ലക്ഷം

admin
|
1 Jun 2018 1:42 PM GMT

പെട്രോള്‍ കാറിന്‍റെ അടിസ്ഥാന വില 5.45 ലക്ഷം രൂപയും ഡീസലിന്‍റേത് 6.45 രൂപയുമാണ്. 28.4 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്

ഏറെ കാത്തിരിപ്പിന് ശേഷം മാരുതിയുടെ ഏറ്റവും പുതിയ കാറായ സുസുക്കി ഡിസൈര്‍ വിപണിയിലെത്തി. പെട്രോള്‍ കാറിന്‍റെ അടിസ്ഥാന വില 5.45 ലക്ഷം രൂപയും ഡീസലിന്‍റേത് 6.45 രൂപയുമാണ്. പുതിയ കാറിനായി 33,000 ബുക്കിംഗുകള്‍ ലഭിച്ചിട്ടുള്ളതായി അധികൃതര്‍ വ്യക്തമാക്കി. 28.4 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്

ഒട്ടേറെ സവിശേഷതകളാണ് ഡിസൈര്‍ കാത്തുവെച്ചിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം ഇന്ധനക്ഷമത തന്നെയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇന്ധനക്ഷതമയുള്ള കാര്‍ എന്ന റെക്കോര്‍ഡും ഇനി ഡിസൈറിന്റെ ഡീസല്‍ പതിപ്പിന്റെ പേരിലായിരിക്കും. ഡിസൈറിന്റെ ഡീസല്‍ വേരിയന്റ് ലിറ്ററിന് 28.40 കിലോമീറ്റര്‍ എന്ന മോഹിപ്പിക്കുന്ന മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. മാരുതിയുടെ തന്നെ സിയസിന്റെ റെക്കോര്‍ഡാണ് ഡിസൈര്‍ തിരുത്തി എഴുതിയത്. ലിറ്ററിന് 28.09 കിലോമീറ്റര്‍ ആണ് സിയസിന്റെ മൈലേജ്. പെട്രോള്‍ പതിപ്പാണെങ്കില്‍ ലിറ്ററിന് 22 കിലോമീറ്റാണ് പുത്തന്‍ ഡിസൈര്‍ വാഗ്ദാനം ചെയ്യുന്നത്.

പുതിയ HEARTECT പ്ലാറ്റ്ഫോമില്‍ രൂപപ്പെടുത്തിയതു കൊണ്ട് ഭാരം കുറക്കാനും ഡിസൈറിന് സാധിച്ചിട്ടുണ്ട്. വാഹനത്തിന്റെ മൊത്തത്തിലുള്ള ഭാരം കുറക്കാന്‍ ഈ വിദ്യ വഴി സാധ്യമായതു കൊണ്ടാണ് ഇന്ധനക്ഷമത ഉയര്‍ത്താന്‍ കഴിഞ്ഞത്. രണ്ടു എയര്‍ബാഗുകളും ഇബിഡിക്കൊപ്പം എബിഎസ് സുരക്ഷയും ISOFIX ഉം പുതിയ ഡിസൈറിലുണ്ട്. ബലേനോയിലാണ് ഇതിനു മുമ്പ് ഈ പ്ലാറ്റ്ഫോം പരീക്ഷിച്ചത്. ഇതുവഴി ബലേനോയുടെ ഇന്ധനക്ഷമത കുത്തനെ ഉയര്‍ത്താന്‍ മാരുതി സുസുക്കിക്ക് കഴിഞ്ഞിരുന്നു. പുതിയ തരം ക്രോമും പകല്‍ സമയത്തേക്കുള്ള എല്‍ഇഡി ഓടു കൂടിയ പ്രൊജക്ടര്‍ ഹെഡ് ലാംപുകളും 15 ഇഞ്ച് അലോയ് വീലുകളും എല്‍ഇ‍ഡി ടെയില്‍ലാംപുകളും പുത്തന്‍ സ്റ്റൈല്‍ ബംബറുമൊക്കെയായി എത്തുന്ന ഡിസൈര്‍, പുറംമോടിയില്‍ മാത്രമല്ല, ഇന്റീയറിലും വിസ്മയങ്ങള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

Related Tags :
Similar Posts