ഊബറിന്റെ പറക്കുംടാക്സി ഇന്ത്യയിലേക്ക്; വേഗത മണിക്കൂറില്‍ 300 കിലോമീറ്റര്‍
|ജപ്പാന്, ആസ്ട്രേലിയ, ബ്രസീല്‍, ഫ്രാന്‍സ് എന്നിവയാണ് ഊബറിന്റെ പറക്കും ടാക്സി ആദ്യമെത്തുന്ന മറ്റ് രാജ്യങ്ങള്‍.
ഊബര്‍ പറക്കും ടാക്സി ആദ്യമായി അവതരിപ്പിക്കുന്ന അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യയും. ജപ്പാന്, ആസ്ട്രേലിയ, ബ്രസീല്‍, ഫ്രാന്‍സ് എന്നിവയാണ് ഊബറിന്റെ പറക്കും ടാക്സി ആദ്യമെത്തുന്ന മറ്റ് രാജ്യങ്ങള്‍. അഞ്ച് വര്‍ഷത്തിനുള്ളിലാണ് പറക്കും ടാക്സിയെത്തുക.
ഹെലികോപ്റ്ററിന്റെയും ഡ്രോണിന്റെയും സമന്വയം എന്ന നിലയിലാണ് പറക്കും ടാക്സി യാഥാര്‍ഥ്യമാക്കുക. പറക്കും ടാക്സിയുടെ ആദ്യ പറക്കല്‍ 2020ല്‍ ലൊസാഞ്ചലസില്‍ സംഘടിപ്പിക്കും. 2023ഓടെ വാണിജ്യ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഉള്‍പ്പെടെ പറക്കും ടാക്സി അവതരിപ്പിക്കാനാണ് ഊബര്‍ ഉദ്ദേശിക്കുന്നത്.
മുംബൈ, ഡല്‍ഹി, ബംഗളൂരു എന്നിങ്ങനെ ഗതാഗത കുരുക്ക് മൂലം വലയുന്ന നഗരങ്ങളിലാണ് ഇന്ത്യയില്‍ പറക്കും ടാക്സികള്‍ ആദ്യമെത്തുക. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകും പറക്കുംടാക്സികള്ക്ക്. 15 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ് പറക്കുംടാക്സികള്‍ സഞ്ചരിക്കുക.