മൂന്ന് മോഡലുകളുടെ നിർമാണം നിർത്തി ഫോർഡ്, 12 ശതമാനം തൊഴിലവസരം വെട്ടികുറക്കും
|യു.എസ് കാർ നിർമാതാക്കളായ ഫോർഡ് മൂന്ന് ഓട്ടോമാറ്റിവ് മോഡലുകൾ നിർത്തലാക്കുന്നു. യൂറോപ്യൻ മാർക്കറ്റിൽ പിടിച്ചു നിൽക്കുന്നതിന്റ ഭാഗമായുള്ള നടപടിയിൽ 24000ന് മുകളിൽ ആളുകൾക്ക് തൊഴിലവസരം നഷ്ടപ്പെടും. ഡീസലിന് വിലയിടിഞ്ഞതും ഫോർഡിന്റെ ജന സമ്മതി കുറഞ്ഞതും കാരണം കമ്പനിക്ക് കഴിഞ്ഞ ഏപ്രിൽ ജൂൺ മാസങ്ങൾക്കിടയിലെ വ്യാപാരത്തിൽ 73 ഡോളർ ബില്യൺ നഷ്ട്ടം സംഭവിച്ചിരുന്നു. യൂറോപ്യൻ മാർക്കറ്റിൽ ഫോർഡിന് പിടിച്ചു നിൽക്കണമെങ്കിൽ ഈ ഒരു നടപടി കൊണ്ടേ കഴിയൂ എന്നാണ് അനൗദ്യോഗിക റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. മോണ്ടിയോ സെഡാൻ, ഗാലക്സി, എസ് മാക്സ് എന്നീ മുൻ നിര മോഡലുകളാണ് ഫോർഡ് നിർത്തലാക്കുന്നത്. ഇത് മൂലം ആഗോള വ്യാപകമായി 12 ശതമാനം തൊഴിലവസരങ്ങളാണ് കമ്പനി വെട്ടികുറക്കുന്നത്. നിർത്തലാക്കുന്നതിലൂടെ കമ്പനി കൂടുതൽ ലാഭകരമായ ഓഫ് റോഡ് എസ്.യു.വി നിർമാണത്തിലേക്ക് നീങ്ങുമെന്നാണ് അറിയിക്കുന്നത്. ഈ വർഷമാദ്യം ഫോർഡ് അതിന്റെ 25.5 ഡോളർ ബില്യൺ രൂപയുടെ നിർമാണ വിൽപ്പനയാണ് വെട്ടിക്കുറച്ചത്.