ലോകഒന്നാം നമ്പറെ അട്ടിമറിച്ച് കിരീടം; ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരോദയം
|പിവി സിന്ധുവിനും ഗൗതം ഥാക്കറിനും ശേഷം ബാഡ്മിന്റണ്‍ ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി ഇന്ത്യയുടെ പുത്തന്‍ താരോദയമായിരിക്കുകയാണ് ലക്ഷ്യസെന്‍...
പിവി സിന്ധുവിനും ഗൗതം ഥാക്കറിനും ശേഷം ബാഡ്മിന്റണ്‍ ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി ഇന്ത്യയുടെ പുത്തന്‍ താരോദയമായിരിക്കുകയാണ് ലക്ഷ്യസെന്‍. ജക്കാര്‍ത്തയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് 21-19, 21-18 തോല്‍പ്പിച്ചാണ് ലക്ഷ്യസെന്നിന്റെ കിരീടനേട്ടം.
ലോക ഒമ്പതാം നമ്പറായ ലക്ഷ്യ സെന്നിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണ് ബാഡ്മിന്റണ്‍ ജൂനിയര്‍ ഏഷ്യ കിരീടം. പുരുഷവിഭാഗത്തില്‍ 53 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കിരീടം ഇന്ത്യക്ക് ലഭിക്കുന്നത്. പിവി സിന്ധു 2012ലും ഥാക്കര്‍ 1965ലും ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയിരുന്നു.
കനത്ത വെല്ലുവിളികളെ മറികടന്നാണ് സെന്‍ കിരീടം നേടിയത്. ക്വാര്‍ട്ടറില്‍ രണ്ടാം സീഡ് ചൈനയുടെ ലി ഷിഫെങ്കിനെ 21-14, 21-12നും സെമിയില്‍ നാലാം സീഡ് ഇക്ഷാന്‍ ഇമ്മാനുവല്‍ റംബേയെ 21-7, 21-14നും തോല്‍പ്പിച്ചാണ് ലക്ഷ്യ സെന്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ജൂനിയര്‍ തലത്തില്‍ നേരത്തെ ലോക ഒന്നാം നമ്പര്‍ വരെയെത്തിയിട്ടുള്ള ലക്ഷ്യസെന്‍ ഇതേ ടൂര്‍ണ്ണമെന്റില്‍ നേരത്തെ വെങ്കലമെഡല്‍ നേടിയിട്ടുണ്ട്.