Business
വീട്ടുപറമ്പോ കാലിസ്ഥലമോ ഉണ്ടോ?  മാസാമാസം 40,000 രൂപ വരുമാനം നേടാം
Business

വീട്ടുപറമ്പോ കാലിസ്ഥലമോ ഉണ്ടോ? മാസാമാസം 40,000 രൂപ വരുമാനം നേടാം

Web Desk
|
5 Oct 2022 5:57 AM GMT

വീടിനോട് ചേർന്ന് ആരംഭിക്കാവുന്ന ഈ ബിസിനസിന്റെ ചെറുയൂനിറ്റ് അടുക്കളയിലും തുടങ്ങാം. എന്നാൽ കാലി സ്ഥലമുണ്ടെങ്കിൽ ഉൽപ്പാദന യൂനിറ്റ് തന്നെ തുടങ്ങിയാൽ ലക്ഷങ്ങൾ വരുമാനം നേടാം.

നമുക്ക് വീട്ടിൽ തന്നെ തുടങ്ങാവുന്ന ഒത്തിരി സംരംഭങ്ങളുണ്ട്. ചെറിയ തോതിൽ ആരംഭിച്ച് വലിയ വരുമാനം കൊയ്യുന്ന ചെറുകിട സംരംഭങ്ങൾ . എന്നാൽ പലതും ആരംഭിക്കാൻ എളുപ്പമാണെങ്കിലും വിപണി കണ്ടെത്തുന്നതിലാണ് പ്രയാസം. എന്നാൽ എക്കാലത്തും വിപണിയുള്ള നല്ല വിലയും ലഭിക്കുന്ന ഒരു ഉൽപ്പന്നമാണ് വിർജിൻ കോക്കനട്ട് ഓയിൽ.. അഥവാ ഉരുക്ക് വെളിച്ചെണണേയെന്നോ വെന്ത വെളിച്ചെണ്ണയെന്നോ പച്ച വെളിച്ചെണ്ണയെന്നോ വിളിക്കാം. നമ്മൾ കേരളീയർക്ക് സുപരിചിതമായ പേരുകളാണിത്. പണ്ടൊക്കെ നമ്മുടെ അടുക്കളയിൽ ഉണ്ടാക്കിയിരുന്ന ഈ ഉൽപ്പന്നത്തിന് ഇന്ന് വിപണിയിൽ വലിയ ഡിമാന്റാണ്. സാധാരണ കൊപ്ര ആട്ടിയാൽ കിട്ടുന്ന വെളിച്ചെണ്ണയേക്കാൾ പോഷക ഗുണത്തിലും മൂല്യത്തിലും വമ്പനാണിവൻ. പച്ചത്തേങ്ങയിൽ നിന്ന് ഉണ്ടാക്കുന്ന ഈ വെളിച്ചെണ്ണ ഉൽപ്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന ഒരു സംരംഭത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചുതുടങ്ങിയാൽ ഒരിക്കലും നഷ്ടമാകില്ല. ചെറിയ മുതൽമുടക്കിൽ പച്ച വെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കുന്ന യൂനിറ്റ് ആരംഭിക്കുന്നത് എങ്ങിനെയെന്നും ഇതിന്റെ മുതൽമുടക്ക് ,ലാഭ സാധ്യതകളെ കുറിച്ചും ഇവിടെ പങ്കുവെക്കാം..





ഉരുക്ക് വെളിച്ചെണ്ണയുടെ വിപണി

കേരളത്തിൽ നിന്നുള്ള നാളികേര ഉൽപ്പന്നങ്ങൾക്ക് ഉഷ്ണമേഖലാ രാജ്യങ്ങളിലൊക്കെ വിപണിയുണ്ട്. ഉരുക്ക് വെളിച്ചെണ്ണയുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. ആഭ്യന്തര മാർക്കറ്റിലും അന്താരാഷ്ട്ര മാർക്കറ്റിലും ഒരുപോലെ വലിയ വിപണിയുള്ള ഈ ബിസിനസ് ആരംഭിച്ചാൽ നഷ്ടം സംഭവിക്കില്ലെന്ന് ഉറപ്പിക്കാം. നിരവധി ഔഷധ ഗുണങ്ങളുള്ളതിനാൽ ഉരുക്ക് വെളിച്ചെണ്ണയ്ക്ക ്‌വിപണിയിൽ വലിയ വില ലഭിക്കും. സാധാരണ വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 250 രൂപാവരെ വില ലഭിക്കുമ്പോൾ ഉരുക്ക് വെളിച്ചെണ്ണയ്ക്ക് പരമാവധി ആയിരം രൂപാവരെ കിലോയ്ക്ക ലഭിക്കുന്നുണ്ട്. ഷോപ്പിങ് മാളുകളിലും സാധാരണ കടകളിലും ഹെൽത്ത് കെയർ ഉൽപ്പന്നങ്ങൾ ലഭിക്കുന്ന ഷോപ്പുകളിലുമൊക്കെ ഉരുക്ക് വെളിച്ചെണ്ണ നമുക്ക് എത്തിച്ചുനൽകാം. ഇതിനൊക്കെ പുറമേ ഓൺലൈൻ വിപണിയിലും നല്ലൊരു സാധ്യത ഈ ബിസിനസ് നൽകുന്നു. വിപണിയിലുള്ള പ്രധാന ബ്രാന്റുകളെ കുറിച്ച് പഠിച്ച ശേഷം വേണം ഈ ബിസിനസിൽ നമ്മുടെ സെയിൽസ് സ്ട്രാറ്റജി തീരുമാനിക്കാൻ. കയറ്റുമതി സാധ്യത തേടുന്നുവെങ്കിൽ പ്രധാന വിപണികൾ യുഎസും യൂറോപ്യൻ രാജ്യങ്ങളുമാണ്. അതുകൊണ്ട് തന്നെ ഗുണനിലവാരമേറിയ പ്രൊഡക്ടുകൾ ഉറപ്പുവരുത്താൻ ശ്രമിക്കുക.





ഉൽപ്പാദന യൂനിറ്റ് ആരംഭിക്കാം

ആദ്യം തന്നെ നിങ്ങൾ നല്ല ഗുണനിലവാരമുള്ള പച്ചത്തേങ്ങ ലഭിക്കാനുള്ള സാധ്യത പരിശോധിക്കുക. തെങ്ങിൻതോപ്പുള്ളവർക്ക് യൂനിറ്റ് ആരംഭിക്കാൻ കാര്യമായ ബുദ്ധിമുട്ട് വരില്ല. അല്ലാത്തവർ സമീപ പ്രദേശങ്ങളിലെ തേങ്ങ വിൽക്കുന്നവരിൽ നിന്ന് വാങ്ങാവുന്നതാണ്. തെങ്ങ് കർഷകരും കോർപ്പറേറ്റീവ് സൊസൈറ്റികളുമൊക്കെ സമീപ പ്രദേശങ്ങളിലുണ്ടോ എന്ന് അന്വേഷിക്കാം. ഏറ്റവും കുറഞഅഞത് മൂവായരിം സ്‌ക്വയർ ഫീറ്റ് സ്ഥലം യൂനിറ്റ് തുടങ്ങാൻ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിൽ 1000 സ്‌ക്വയർഫീറ്റ് സ്ഥലത്താണ് യൂനിറ്റിനുള്ള ഷെഡ്ഡോ കെട്ടിടമോ നിർമിക്കുന്നത്. ആവശ്യമായ ജല,വൈദ്യുതി സൗകര്യവും ഉറപ്പുവരുത്തണം. ഈ രണ്ട് ഘടകങ്ങളും ഒരിക്കലും മുടങ്ങരുത്.

ഈ യൂനിറ്റ് നിങ്ങൾ വ്യാവസായികമായി തുടങ്ങുകയാണെങ്കിൽ ഓയിൽ വേർതിരിക്കാനുള്ള മെഷീൻ വേണ്ടതുണ്ട്. ഗ്യാരണ്ടീഡ് പ്യൂരിറ്റിക്കും ഉയർന്ന റിക്കവറി അനുപാതത്തിനും എസ്എസ് 304 മെഷീനാണ് പല വ്യവസായികളും ശിപാർശ ചെയ്യുന്നത്. പച്ചത്തേങ്ങയുടെ കാമ്പ് നല്ല കട്ടർ ഉപയോഗിച്ച് മുറിച്ച് നിയന്ത്രിത ഊഷ്മാവിൽ ഒരു എക്‌സ്പല്ലർ ഉപയോഗിച്ച് വേർതിരിച്ചെടുക്കും. ഈ യൂനിറ്റിന് ആവശ്യമായ ചില യന്ത്രങ്ങൾ താഴെ പറയുന്നു.

  1. ഡിഹസ്‌കിൻ മെഷീൻ
  2. ഡിഷെല്ലിങ് മെഷീൻ
  3. പെയറിങ് മെഷീൻ
  4. മീറ്റ് സ്ലൈസർ
  5. ഡിസിന്റഗ്രേറ്റഡ്
  6. ഡ്രയർ
  7. ഓയിൽ എക്‌സ്പല്ലർ
  8. വിസിഓ സെൻട്രിഫ്യൂജ്
  9. പ്രഷർ ഫിൽട്ടേഴ്‌സ്
  10. മൈക്രോ ഫിൽട്ടേഴ്‌സ്

എത്ര നിക്ഷേപം വേണം?

ഈ യൂനിറ്റ് തുടങ്ങാൻ വേണ്ട യന്ത്രങ്ങൾക്ക് മാത്രമായി 80,000 രൂപ മുതൽ മൂന്ന് ലക്ഷം രൂപാവരെ ചെലവാകും. ഉൽപ്പാദന ശേഷി അടിസ്ഥാനപ്പെടുത്തിയാണ് വില വ്യത്യാസപ്പെട്ടിരിക്കുന്നത്. അസംസ്‌കൃത വസ്തുവായ തേങ്ങ സംഭരിക്കാൻ ഒരു ലക്ഷം രൂപ നീക്കിവെക്കാം. വൈദ്യുതീകരണവും ചെലവുള്ള കാര്യമാണ്. രണ്ട് ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപാവരെ മുതൽമുടക്കാൻ തയ്യാറാണെങ്കിൽ ഈ യൂനിറ്റ് ആരംഭിക്കാം. തുടക്കത്തിൽ 40% ലാഭ മാർജിനുള്ള ബിസിനസാണിത്. വിപണി വിപുലീകരിക്കുന്നതോടെ ഈ ബിസിനസിൽ നിന്നുള്ള നേട്ടം നിങ്ങളുടെ പ്രതീക്ഷയ്ക്ക് അപ്പുറമായിരിക്കും. കയറ്റുമതി സാധ്യത കൂടി രണ്ടാംഘട്ടത്തിൽ നമുക്ക് പരീക്ഷിക്കാവുന്നതാണ്. 2021ലെ കണക്കുകൾ അനുസരിച്ച് 2.24 ബില്യൺ യുഎസ് ഡോളറിന്റെ വിപണിയുണ്ട് ഉരുക്കുവെളിച്ചെണ്ണയ്ക്ക്. 2028 ആകുമ്പോഴേക്ക് ഇരട്ടിയായി വളർന്നേക്കും.



അനുമതികൾ

ആദ്യം സ്ഥാപനം രജിസ്ട്രർ ചെയ്യുക. യൂനിറ്റ് പ്രവർത്തിക്കാനുള്ള ലൈസൻസ് പ്രാദേശിക ഭരണകൂടം അനുവദിക്കും. ഉദ്യോഗ് ആധാർ എംഎസ്എംഇ രജിസ്‌ട്രേഷന് അപേക്ഷിക്കാൻ മറക്കരുത്. ജിഎസ്ടി രജിസ്‌ട്രേഷൻ നേടിയിരിക്കണം. ഭക്ഷ്യവസ്തു കൂടിയായതിനാൽ എഫ്എസ്എസ്എഐ രജിസ്‌ട്രേഷന് അപേക്ഷിക്കാൻ മറക്കരുത്. വലിയ തോതിലുള്ള ഉൽപ്പാദനം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഫാക്ടറി ലൈസൻസ് നേടിയിരിക്കണം. ബിഐഎസ് സർട്ടിഫിക്കേഷനും നിർബന്ധമാണ്.

Similar Posts