Business
ദിവസവും 9000 രൂപ വരുമാനം നേടാൻ ഒരു ചെറുകിട ബിസിനസ്
Business

ദിവസവും 9000 രൂപ വരുമാനം നേടാൻ ഒരു ചെറുകിട ബിസിനസ്

Web Desk
|
17 Dec 2022 2:30 AM GMT

.കെട്ടിടം നിർമിക്കാൻ 125000 രൂപയും വൈദ്യുതീകരണത്തിന് അരലക്ഷം രൂപയോളം കാണേണ്ടതുണ്ട്. 500 സ്‌ക്വയർഫീറ്റ് സ്ഥലമാണ് ഉൽപ്പാദന യൂനിറ്റിന് വേണ്ടിവരിക. ആകെ 3,50000 ലക്ഷം രൂപയുണ്ടെങ്കിൽ ഒരു ചെറുകിട സോഡാ സോഫ്റ്റ്ഡ്രിങ്ക് ഉൽപ്പാദന യൂനിറ്റ് തുടങ്ങാം.

കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാവുന്ന ഒത്തിരി നല്ല ബിസിനസുകളുണ്ട്. എന്നാൽ പെട്ടെന്ന് തന്നെ വ്യാവസായികമായി വളർന്ന് വലുതാകാൻ സാധ്യതയുള്ള ബിസിനസാണ് സോഡാ സോഫ്റ്റ് ഡ്രിങ്ക് നിർമാണം. വളരെ കുറഞ്ഞ തുക മുടക്കിയും വലിയ തുക ചിലവിട്ടും ആരംഭിക്കാവുന്ന ബിസിനസാണിത്. കേരളത്തിനകത്തും പുറത്തും തദ്ദേശീയ സോഫ്റ്റ്ഡ്രിങ്ക് ബ്രാന്റുകൾക്ക് വലിയ മാർക്കറ്റുണ്ട്. ചെറിയതോതിൽ തുടങ്ങുകയാണെങ്കിൽ കുടിൽ വ്യവസായമായി തുടങ്ങാവുന്നതാണ്. ഒരുദിവസം 9000 രൂപ വരുമാനമുണ്ടാക്കാൻ സാധിക്കുന്ന ബിസിനസാണിത്.

ഈ സംരംഭം ആരംഭിക്കാൻ വേണ്ട കാര്യങ്ങൾ താഴെ പറയാം.

ആദ്യം തന്നെ നിങ്ങൾ ഉദ്ദേശിക്കുന്നത് ചെറിയ യൂനിറ്റാണോ വലിയ യൂനിറ്റാണോ എന്ന കാര്യത്തിൽ വ്യക്തത വേണം. കുറഞ്ഞ ബജറ്റിലാണെങ്കിൽ മാനുവൽ പ്രൊഡക്ഷൻ ടെക്‌നിക് ആണ് തിരഞ്ഞെടുക്കേണ്ടത്.വലിയ തോതിലുള്ള ഉൽപ്പാദന യൂനിറ്റിന് സെമി സോഡാ സോഫ്റ്റ്ഡ്രിങ്ക് മെഷീൻ ഉപയോഗിക്കണം. സോഡ പാക്ക് ചെയ്യാൻ ഗ്ലാസ് ബോട്ടിലും പെറ്റ് ബോട്ടിലുകളും ലഭ്യമാണ്. വിദൂര വിപണികളിലേക്ക് എത്തിക്കാൻ പെറ്റ് ബോട്ടിലുകൾ ആണ് നല്ലതെങ്കിലും ഗ്ലാസ് ബോട്ടിലുകളേക്കാൾ ചെലവ് കൂടുതലാണ്.

ആദ്യം തന്നെ ഈ വിപണിയിലുള്ള തദ്ദേശീയ,വിദേശ ബ്രാന്റുകളെ കുറിച്ച് ഗവേഷണം നടത്തിയിരിക്കണം. ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായി എങ്ങിനെ ഉൽപ്പന്നം പുറത്തിറാക്കാമെന്ന് ധാരണയുണ്ടായിരിക്കണം.അതായിരിക്കും വിപണി പിടിക്കാൻ സഹായിക്കുന്ന ഘടകം. ആകർഷകമായ പാക്കിങ്ങും ഡിസൈനും രുചിഭേദങ്ങളുമൊക്കെ നന്നായി പരിഗണിക്കണം. ഈ ബിസിനസിന് ആവശ്യമായ എല്ലാവിധ സാങ്കേതിക സംവിധാനങ്ങളും ഇന്ന് ലഭ്യമാണ്.

മാനുവൽ പാക്കിങ് മെഷീൻ യൂനിറ്റ്

ചെറുകിട സോഡാ സോഫ്റ്റ്ഡ്രിങ്ക് ഉൽപ്പാദന യൂനിറ്റിന് മാനുവൽ പാക്കിങ് മെഷീൻ മതിയാകും. 75,000 രൂപയോളമാണ് ചെലവ്. ഇത് ഉപയോഗിച്ച് ഒരു ദിവസം 4000 ബോട്ടിലുകൾ പാക്ക് ചെയ്യാം. ഈ ബോട്ടിലുകളൊക്കെ കെയ്‌സുകളിലാക്കിയാണ് വിതരണം ചെയ്യുന്നത്. ഒരു കെയ്‌സിൽ 24 ബോട്ടിലുകൾ നിറയ്ക്കാൻ സാധിക്കും.

അസംസ്‌കൃത വസ്തുക്കൾ

ബോട്ടിലുകൾക്ക് പുറമേ സോഡ നിർമിക്കാൻ വേണ്ട ചേരുവകൾക്ക് വേണ്ടി നല്ലൊരു തുക മാറ്റി വെക്കണം. ബോട്ടിലുകൾ,ശുദ്ധജലം,തുടങ്ങിയവയൊക്കെ ഇതിൽപ്പെടും. ആദ്യഘട്ടത്തിൽ ഒരു ലക്ഷം രൂപയോളം ഇതിനായി നീക്കിവെക്കണം.കെട്ടിടം നിർമിക്കാൻ 125000 രൂപയും വൈദ്യുതീകരണത്തിന് അരലക്ഷം രൂപയോളം കാണേണ്ടതുണ്ട്. 500 സ്‌ക്വയർഫീറ്റ് സ്ഥലമാണ് ഉൽപ്പാദന യൂനിറ്റിന് വേണ്ടിവരിക. ആകെ 3,50000 ലക്ഷം രൂപയുണ്ടെങ്കിൽ ഒരു ചെറുകിട സോഡാ സോഫ്റ്റ്ഡ്രിങ്ക് ഉൽപ്പാദന യൂനിറ്റ് തുടങ്ങാം.




ഉൽപ്പാദനം

ആദ്യം ബോട്ടിലുകൾ അണുവിമുക്തമാക്കണം.ഇതിന് ശേഷം ഫ്‌ളേവറുകളും പഞ്ചസാരയും സുഗന്ധ വസ്തുക്കളുമൊക്കെ ചേർക്കും. ബോട്ടിലിന്റെ അടപ്പ് ശരിയാക്കി വെച്ച ശേഷം കാർബൺ ഗ്യാസ് കലർന്ന വാട്ടർ കുപ്പികളിലേക്ക് നിറച്ച് അടച്ച ശേഷം കെയ്‌സുകളിലേക്ക് മാറ്റും.




ലാഭവും ചെലവും

ഒരു സിലിണ്ടർ സോഡ ഗ്യാസിന്റെ വില 2200 രൂപയാണ്. ഈ സിംഗിൾ സിലിണ്ടർ ഉപയോഗിച്ച് നമുക്ക് 300 കെയ്സ് ശീതളപാനീയങ്ങൾ ഉണ്ടാക്കാം. ഒരു കെയ്സിൽ 24 സോഡ കുപ്പികളുണ്ടാകും. അതിനാൽ, ഒരു കുപ്പിയിലെ സോഡ ഗ്യാസിന് ശരാശരി വില 30 പൈസയാണ്.ഒരു ബാഗ് ടോപ്പറിന്റെ വില 1050 രൂപയാണ്. ഒരു ബാഗിൽ നിന്ന് 300 സോഡ ബോട്ടിലുകൾക്ക് ഈ ടോപ്പറുകൾ ഉപയോഗിക്കാം. അതിനാൽ, ഒരു ടോപ്പറിന്റെ ശരാശരി ചെലവ് 14 പൈസയാണ്.

ഉൽപ്പന്നങ്ങൾ കുറഞ്ഞ ബഡ്ജറ്റിൽ വിപുലമായി വിപണനം ചെയ്യണമെങ്കിൽ മാനുവൽ പ്രൊഡക്ഷൻ ടെക്‌നിക്കിന് പകരം സെമി ഓട്ടോമാറ്റിക് സോഡ സോഫ്റ്റ് ഡ്രിങ്ക് മെഷീൻ ഉപയോഗിക്കണം.

ഒരു കുപ്പിയുടെ ഗ്യാസിനും ടോപ്പറിനും ആകെ ചെലവ് 44 പൈസയാണ്. ഇതിന് പുറമെ ഇലക്ട്രിക്കൽ ജോലികൾക്കും ജീവനക്കാർക്ക് ഒരു കുപ്പി ഉണ്ടാക്കാനും 1.50 രൂപ കാണണം.ഒരു കുപ്പി 3.30 രൂപയ്ക്ക് വിൽക്കാം. ഈ സാഹചര്യത്തിൽ ഒരു കുപ്പി സോഡയിൽ നിന്നുള്ള ആകെ ലാഭം 1.80 രൂപയാണ്. ഈ മൊത്തം തുകയിൽ നിന്ന് ഗതാഗതവും മറ്റെല്ലാ ചെലവുകളും കുറയ്ക്കുന്നതിലൂടെ ഒരു കുപ്പിയിൽ നിന്ന് 1.50 രൂപ അറ്റാദായം എളുപ്പത്തിൽ നേടാനാകും.

ഒരു ദിവസം പരമാവധി ഉൽപ്പാദനശേഷിയുള്ള സോഡ ഗ്യാസ് ബോട്ടിൽ 200 മുതൽ 250 വരെ കെയ്‌സുകളാണ്. അതായത് ഒരു ദിവസം ഏകദേശം 6000 കുപ്പികൾ നമുക്ക് ഉത്പാദിപ്പിക്കാം. ഒരു ദിവസത്തെ ഉൽപ്പാദനത്തിൽ നിന്ന് നമുക്ക് ഏകദേശം 9000 രൂപ ലാഭം ലഭിക്കും. ഉയർന്ന ഉൽപ്പാദനവും വിശാലമായ വിപണിയുമുള്ള ഒരു നല്ല പ്രൊഡക്ഷൻ യൂണിറ്റിൽ നിന്ന് നമുക്ക് ഒരു മാസം ഏകദേശം 216000 രൂപ വരുമാനം നേടാം. വിപണിയിൽ ബ്രാന്റ് ജനപ്രിയമാകാൻ മാർക്കറ്റിങ് തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ച് വേണം മുമ്പോട്ട് പോകാൻ .

Similar Posts