സ്വർണവില ഇടിയുന്നു; ഈ സൂചന ശുഭപ്രതീക്ഷയോ?
|രണ്ട് ദിവസം 160 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്
തുടർച്ചായായി രണ്ട് ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നു. ഇന്നലത്തെ വില നിലവാരത്തിൽ നിന്ന് 80 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. അതായത് നിലവിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 5200 ആയി, പവന് 41,600 രൂപയാണ്. രണ്ട് ദിവസം കൊണ്ട് 160 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
രണ്ട് ദിവസത്തെ ഇടിവ് പ്രതീക്ഷ ഉണർത്തുന്നതു തന്നെയാണെന്നാണ് മാർക്കറ്റ് നൽകുന്ന സൂചന. ഈ മാസം സ്വർണ വിപണിയിൽ താഴേക്ക് പോവുന്ന ട്രെൻഡാണ് കാണിക്കുന്നത്. ഫെബ്രുവരി രണ്ടിനായിരുന്നു പവന് 42,880 രൂപയിലെത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലെത്തിയത്. ഫെബ്രുവരി 17നാണ് ഈ മാസത്തെ തന്നെ ഏറ്റവും താഴ്ന്ന വില രേഖപ്പെടുത്തിയത്. 41,440 രൂപയായിരുന്നു അത്.
ആഗോള സ്വർണ വിലയും ഇടിഞ്ഞ് തന്നെയാണ് തുടരുന്നത്. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ 0.92 ഡോളർ ഇടിഞ്ഞു. 24 മണിക്കൂറിനിടയിലാണ് ഈ മാറ്റം എന്നതാണ് ശ്രദ്ദേയം. സ്വർണം ഔൺസിന് 1,837.91 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്തെ വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തി. വെളളി ഒരു ഗ്രാമിന് 71.70 രൂപയും ഒരു പവൻ വെള്ളിയ്ക്ക് ഇന്ന് 537.60 രൂപയുമാണ് ഇന്നത്തെ വില.
2023 ഫെബ്രുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക
ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)
ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഫെബ്രുവരി 3: 42,480
ഫെബ്രുവരി 4: 41,920
ഫെബ്രുവരി 5: 41,920
ഫെബ്രുവരി 6: 42120
ഫെബ്രുവരി 7: 42,200
ഫെബ്രുവരി 8: 42,200
ഫെബ്രുവരി 9: 42,320
ഫെബ്രുവരി 10: 41,920
ഫെബ്രുവരി 11: 42080
ഫെബ്രുവരി 12: 42080
ഫെബ്രുവരി 13: 42,000
ഫെബ്രുവരി 14: 41,920
ഫെബ്രുവരി 15: 41,920
ഫെബ്രുവരി 16: 41,600
ഫെബ്രുവരി 17: 41,440 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഫെബ്രുവരി 18: 41,760
ഫെബ്രുവരി 19: 41,760
ഫെബ്രുവരി 20: 41,680
ഫെബ്രുവരി 21: 41,600