Business
​ഗ്ലോബൽ സ്റ്റഡി ലിങ്ക്
Business

വിദേശ പഠനം തെരഞ്ഞെടുക്കാം, സൂക്ഷിച്ച്; ​ഗ്ലോബൽ സ്റ്റഡി ലിങ്ക് ഇന്ററാക്ടീവ് സെഷൻ 7ന്, 8നും 9 നും സ്പോട്ട് അഡ്മിഷൻ

Web Desk
|
5 April 2024 5:39 AM GMT

20ൽ അധികം രാജ്യങ്ങളിലെ യൂണിവേഴ്സിറ്റി ഡെലി​ഗേറ്റുകളുമായി നേരിട്ട് സംവദിക്കാനും, വിവിധ സ്കോളർഷിപ്പുകളെ കുറിച്ച് അറിയാനും അവസരമൊരുക്കിയാണ് സെഷൻ സംഘടിപ്പിക്കുന്നത്. ഓരോരുത്തരുടെയും അഭിരുചിക്കും പ്രൊഫൈലിനും ചേർന്ന കോഴ്സുകൾ തെരഞ്ഞെടുക്കാൻ കൗൺസിലേഴ്സ് സഹായിക്കുകയും ചെയ്യും.

​വിദേശത്തേക്ക് പഠന ആവശ്യങ്ങൾക്കായി പോകുന്ന ഇന്ത്യക്കാരുടെ എണ്ണം വർഷംതോറും വർധിച്ച് വരികയാണ്. 2012ന് ശേഷം ഏകദേശം 1.5 മില്യൺ ഇന്ത്യക്കാരാണ് പഠനത്തിന് വേണ്ടി മാത്രമായി വിദേശരാജ്യങ്ങളിലേക്ക് പറന്നത്. വിദ്യാഭ്യാസത്തിന് ശേഷം വിദേശത്ത് തന്നെ ജോലി സ്വന്തമാക്കി, വിദേശ പൗരത്വം തേടുന്നവരുടെ എണ്ണം കുറവല്ല.

വിദേശ പഠനം വിദ്യാർഥികൾക്ക് തുറന്നുകൊടുക്കുന്ന അവസരങ്ങൾ ചെറുതല്ല. എന്നാൽ വിദേശ രാജ്യവും, കോഴ്സും തെരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

വിദേശ വിദ്യാഭ്യാസത്തിനായി നിങ്ങൾ തെരഞ്ഞെടുക്കുന്ന സ്ഥാപനത്തിന്റെ പ്രാ​വീണ്യം ഇവിടെയാണ് പ്രസക്തമാകുന്നത്. വിദ്യാഭ്യാസത്തിനായി തെരഞ്ഞെടുക്കാൻ പറ്റുന്ന രാജ്യങ്ങൾ, യൂണിവേഴ്സിറ്റികൾ എന്നിവയെ കുറിച്ചെല്ലാം വിശ്വസനീയമായി വിവരങ്ങൾ അറിയാൻ ​ഗ്ലോബൽ സ്റ്റഡി ലിങ്ക് സഹായിക്കും. വിദേശ വിദ്യാഭ്യാസത്തിലെ മാറ്റങ്ങളെ കുറിച്ചറിയാൻ ഗ്ലോബൽ സ്റ്റഡി ലിങ്ക് ഏപ്രിൽ ഏഴിന് രാവിലെ 10 മുതൽ വൈകീട്ട് 4 വരെ കൊച്ചി ഹോളിഡേ ഇന്നിൽ മെ​ഗാ ഇന്ററാക്ടീവ് സെഷൻ സംഘടിപ്പിക്കുന്നു. യുകെ, യുഎസ്എ, കാനഡ, ഓസ്ട്രേലിയ തുടങ്ങി 20ൽ അധികം രാജ്യങ്ങളിലെ യൂണിവേഴ്സിറ്റി ഡെലി​ഗേറ്റുകളുമായി നേരിട്ട് സംവദിക്കാനും, വിവിധ സ്കോളർഷിപ്പുകളെ കുറിച്ച് അറിയാനും അവസരമൊരുക്കിയാണ് സെഷൻ സംഘടിപ്പിക്കുന്നത്. ഓരോരുത്തരുടെയും അഭിരുചിക്കും പ്രൊഫൈലിനും ചേർന്ന കോഴ്സുകൾ തെരഞ്ഞെടുക്കാൻ കൗൺസിലേഴ്സ് സഹായിക്കുകയും ചെയ്യും.

സയൻസ് അധിഷ്ഠിത കോഴ്സുകൾ പഠിച്ച് നഴ്സിങ്ങിലേക്ക് മാറാൻ ആ​ഗ്രഹിക്കുന്നവർക്കും പ്ലസ്ടു കഴിഞ്ഞ് നഴ്സിങ്ങ് തെരഞ്ഞെടുക്കാൻ ആ​ഗ്രഹിക്കുന്നവർക്കും ഏപ്രിൽ 9നും 10നും കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. സ്പോട്ട് അഡ്മിഷിനിലും ഇന്റർവ്യൂവിലും പങ്കെടുക്കുന്നവർക്ക് യുകെയിലെ മികച്ച ജോലി സാധ്യതയുള്ള യൂണിവേഴ്സിറ്റികളിൽ സ്കോളർഷിപ്പോടെ പഠിക്കാനുള്ള സാധ്യതയാണ് തുറക്കുന്നത്. യുകെയിൽ പബ്ലിക് ഹെൽത്ത് അല്ലെങ്കിൽ മറ്റ് ഹെൽത്ത് കെയർ കോഴ്സുകളിൽ പഠിക്കാൻ ആ​ഗ്രഹമുള്ളവർക്കും സ്പോട്ട് അഡ്മിഷൻ സഹായകമാകും.

കൂടുതൽ വിവരങ്ങൾക്ക്:+ 919072697999.

രജിസ്റ്റർ ചെയ്യാൻ: Click here

വെബ്സൈറ്റ്: Click here

Similar Posts