സർവകാല റെക്കോർഡിന് പിന്നാലെ സ്വർണവിലയിൽ നേരിയ കുറവ്
|പവന് 280 രൂപ കുറഞ്ഞ് 44,720 രൂപയാണ് ഇന്നത്തെ വില
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് 45,000 രൂപയിലെത്തിയത് ഇന്നലെയാണ്. പിന്നാലെ ഇന്ന് വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 280 രൂപ കുറഞ്ഞ് 44,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാമിന് 5,590 രൂപയാണ് ഇന്നത്തെ വില.
ഏപ്രിൽ ഒന്നിന് 44,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. രണ്ടാം തിയ്യതിയും സമാന വില തുടര്‍ന്നു. ഏപ്രില്‍ മൂന്നിന് പവന് 240 രൂപ കുറഞ്ഞ് വില 43,760 രൂപയിലെത്തി. എന്നാല്‍ നാലാം തിയ്യതി 480 രൂപ കൂടി 44240 രൂപയായി. ഏപ്രില്‍ അഞ്ചിനാവട്ടെ 760 രൂപയാണ് ഒരു പവന് ഒറ്റയടിക്ക് ഉയര്‍ന്നത്. അങ്ങനെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിക്കുന്നതിനിടെയാണ് സംസ്ഥാനത്തും വില ഉയര്‍ന്നത്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും വൻകിട നിക്ഷേപകരും സ്വർണം വാങ്ങിക്കൂട്ടിയതോടെ സ്വര്‍ണത്തിന്‍റെ ഡിമാന്‍റ് കൂടുകയായിരുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും വില കൂടാനാണ് സാധ്യത.
Summary- gold price April 6, 2023.