ലോകത്താദ്യമായി ബിറ്റ്കോയിന് അംഗീകാരം നല്‍കുന്ന രാജ്യമായി എല്‍ സാല്‍വദോര്‍
|കോടിക്കണക്കിന് ഡോളർ പണമയയ്‌ക്കാനും ഇടനിലക്കാർക്കായി ലക്ഷക്കണക്കിന് ഡോളർ നഷ്ടപ്പെടുന്നത് തടയാനുമാണ് അതിവേഗം വളരുന്ന ബിറ്റ്കോയിനെ നിയപരമാക്കാനുള്ള കാരണം
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിനെ നിയമപരമായ കറൻസിയായി അംഗീകരിച്ച് മധ്യ അമേരിക്കന്‍ രാജ്യമായ എൽ സാൽവഡോർ. ഇതോടെ ലോകത്താദ്യമായി ബിറ്റ്കോയിന് അംഗീകാരം നല്‍കുന്ന രാജ്യമായി മാറിയിരിക്കുകയാണ് എല്‍ സാല്‍വദോര്‍. ചൊവ്വാഴ്ച്ച മുതല്‍ രാജ്യത്തേക്ക് ബിറ്റ് കോയിന്‍ വഴി വിദേശരാജ്യങ്ങളില്‍ നിന്നും പണമയക്കുന്നതിന്‍റെ കമ്മീഷന്‍ തുക വളരെയധികം കുറയും.
രാജ്യത്തെ പൌരന്മാര്‍ക്ക് പണവിനിമയത്തില്‍ ഓരോ വര്‍ഷവും 400 മില്ല്യണ്‍ ഡോളര്‍ ലാഭിക്കാന്‍ കഴിയണം എന്ന ലക്ഷ്യത്തോടെയാണ് പ്രസിഡന്‍റായ നായിബ് ബുക്കെലെ ഈ പരീക്ഷണത്തിന് മുതിര്‍ന്നത്.
ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം സാൽവഡോറിൽ നിന്നുള്ള വിദേശത്ത് ജോലി ചെയ്യുന്നവരുടെ പണമയയ്ക്കലാണ് രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്‍റെ (ജിഡിപി) 22 ശതമാനവും. 2020 ൽ ഇത് 5.9 ബില്യൺ ഡോളറായിരുന്നു. കോടിക്കണക്കിന് ഡോളർ പണമയയ്‌ക്കാനും ഇടനിലക്കാർക്കായി ലക്ഷക്കണക്കിന് ഡോളർ നഷ്ടപ്പെടുന്നത് തടയാനുമാണ് അതിവേഗം വളരുന്ന ബിറ്റ്കോയിനെ നിയപരമാക്കാനുള്ള കാരണമെന്ന് ബുക്കലെ പറഞ്ഞു. ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതവും ഭാവിയും മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന്‍റെ ഭാഗമായി ക്രിപ്‌റ്റോ കറൻസിയെ ഡോളറുകളാക്കുന്ന ഡിജിറ്റല്‍ എടിഎമ്മുകള്‍ ഗവണ്‍മെന്‍റ് സ്ഥാപിച്ചുതുടങ്ങി. എല്ലാ പരീക്ഷണങ്ങളേയും പോലെ ഈ ദൌത്യവും വിജയത്തിലെത്താന്‍ സമയമെടുക്കുമെന്നും എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും ബുക്കലെ ട്വിറ്ററില്‍ പറഞ്ഞു.