Business
ഇന്ത്യന്‍ ഓയിൽ കോർപ്പറേഷന് റെക്കോർഡ് വളർച്ച; രണ്ടാം പാദത്തിലെ അറ്റാദായം 6,235 കോടി
Business

ഇന്ത്യന്‍ ഓയിൽ കോർപ്പറേഷന് റെക്കോർഡ് വളർച്ച; രണ്ടാം പാദത്തിലെ അറ്റാദായം 6,235 കോടി

Web Desk
|
31 Oct 2021 8:19 AM GMT

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.14 ശതമാന വർ?ദ്ധനവാണ് ഇതോടെ കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. 6,160.70 കോടി രൂപയായിരുന്നു കമ്പനിയുടെ കഴിഞ്ഞ വർഷത്തെ അറ്റാദായം.

ഇന്ത്യന്‍ ഓയിൽ കോർപ്പറേഷന്‍ ( ഐ.ഒ.സി) 2021-22 സാമ്പത്തിക വർഷത്തിലെ (ജൂലൈ- സെപ്തംബർ) പാദഫലങ്ങൾ പ്രഖ്യാപിച്ചു. 6,235.39 കോടി രൂപയുടെ അറ്റാദായമാണ് ഇത്തവണ ഇന്ത്യന്‍ ഓയിൽ കോർപ്പറേഷന് കൈവരിക്കാനായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.14 ശതമാന വർ​ധനവാണ് ഇതോടെ കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. 6,160.70 കോടി രൂപയായിരുന്നു കമ്പനിയുടെ കഴിഞ്ഞ വർഷത്തെ അറ്റാദായം.

ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷന്‍റെ രണ്ടാം പാദത്തിലെ ആദ്യ കാലയളവില്‍ പൊതുമേഖല എണ്ണ കമ്പനികളുടെ വരുമാനം 1,16,717.62 കോടി രൂപ ആയിരുന്നു. അതാണ് ഇപ്പോള്‍ 171,787 19 കോടിയായി ഉയര്‍ന്നിരിക്കുന്നത്. പ്രതിവർഷം കണക്കാക്കുമ്പോള്‍ 47 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

കമ്പനി ബോർഡ് അതിന്‍റെ ലാഭവിഹിതത്തിന്‍റെ അഞ്ച് ശതമാനം ഇക്വിറ്റി ഷെയറായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമർപ്പിച്ച റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച് യോഗ്യരായ ഓഹരി ഉടമകകള്‍ക്ക് 2021 നവംബർ 29നോ അതിനു മുമ്പോ ഇടക്കാല ലാഭവിഹിതം നൽകുമെന്ന് ഇന്ത്യന്‍ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.

കോവിഡ് പ്രതിസന്ധിയും ലോക്ഡൌണും 2020 ഏപ്രിൽ- സെപ്തംബർ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. അതിനുശേഷം കോവിഡിന്‍റെ ആഘാതത്തില്‍ നിന്നും ഇന്ധന വില്‍പ്പന മേഖല കരകയറുന്ന കാഴ്ചയാണ് കണ്ടത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന ചില്ലറ വിൽപ്പക്കാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ മൊത്ത വരുമാനത്തില്‍ കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആറ് മാസത്തിനിടയില്‍ 6.65 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷന്‍റെ പുതിയ ഡയറക്ടറായി വി. സതീഷ് കുമാർ കഴിഞ്ഞ ദിവസം ചുമതലയേറ്റു. നേരത്തെ മധ്യപ്രദേശിലെയും, ചരത്തീസ്ഗഢിലെയും ബിസിനസ് വിഭാഗം തലവാനായിരുന്നു അദ്ദേഹം.

Similar Posts