ലാഭം മുൻവർഷത്തേക്കാൾ 44% കൂടുതൽ; എന്നിട്ടും വില കൂട്ടി ലൂയിസ് വിറ്റൺ
|ലൂയിസ് വിട്ടൺന്റെ മൊത്തത്തിലുള്ള വിൽപനയെ വിലക്കയറ്റം ബാധിക്കും
ലോകത്തിലെ മുൻനിര ഫാഷൻ ബ്രാൻഡായ ലൂയിസ് വിറ്റണിന്റെ ഉൽപന്നങ്ങൾക്ക് ഈ ആഴ്ച മുതൽ വിലകൂടും. ആഗോളതലത്തിലുള്ള പണപ്പെരുപ്പം, അസംസ്കൃത വസ്തുക്കളുടെ ലഭ്യത, ഉൽപാദനച്ചെലവ്, ഗതാഗതം തുടങ്ങിയവ കണക്കിലെടുത്താണ് വില കൂട്ടാനുള്ള തീരുമാനമെടുത്തത്.
ലുയിസ് വിട്ടൺന്റെ മൊത്തത്തിലുള്ള വിൽപനയെ വിലക്കയറ്റം ബാധിക്കും. പ്രധാനമായും ലെതർ ഉൽപന്നങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ എന്നിവയുടെ വിലയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
എൽവിഎംഎച്ച് ന് 2021ൽ റെക്കോർഡ് വിൽപനയുണ്ടായിരുന്നു. 71.5 ബില്യൺ ഡോളറാണ് ആ വർഷം ഉണ്ടായ വരുമാനം. 2020 നെ അപേക്ഷിച്ച് 44% വർധനയാണ് കമ്പനിക്കുണ്ടായത്.
Louis Vuitton set to raise prices this week as costs climb - Inside Retail #luxury price increase on #handbags #fashion #LVMH https://t.co/YfmYTjfGa6
— Pamela Tucker (@ptnyc) February 16, 2022
ലൂയി വിറ്റണിന് പുറമേ, ഡിയോർ, ഫെൻഡി, സെലിൻ, ലോവ് എന്നീ ബ്രാന്റുകളും എൽവിഎംഎച്ചിന്റെ വിൽപനാരംഗത്ത് വൻ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയതെന്ന് ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട് റോയിട്ടേഴ്സിനോട് പറഞ്ഞു.
എന്നാൽ വിലക്കയറ്റ സാഹചര്യത്തിൽ ബ്രാൻഡുകൾ തന്ത്രപരമായ സമീപനം സ്വീകരിക്കണമെന്ന് അർനോൾട്ട് മുന്നറിയിപ്പ് നൽകി. ആഡംബര വസ്തുക്കളുടെ ആവശ്യം ആളുകളിൽ ദിനം പ്രതി വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിക്കുന്ന വിലക്കയറ്റത്തേക്കുറിച്ച് ചോദിച്ചപ്പോൾ ന്യായമായ രീതിയിൽ മുന്നോട്ട് പോവുമെന്നായിരുന്നു അർനോൾട്ടിന്റെ പ്രതികരണം.