Business
MRF share price crosses one lakh; Those who bought the first share at Rs 11 are millionaires today
Business

എം.ആർ.എഫ് ഓഹരി വില ഒരു ലക്ഷം കടന്നു; 11 രൂപയ്ക്ക് ആദ്യ ഓഹരിയെടുത്തവർ ഇന്ന് ലക്ഷാധിപതി

Web Desk
|
13 Jun 2023 12:31 PM GMT

ഇന്ത്യയിൽ ആദ്യമായാണ് ഒരു കമ്പനിയുടെ ഓഹരി മൂല്യം ഒരു ലക്ഷം കടക്കുന്നത്

മുംബൈ: ക്ഷമയോടെയിരിക്കുകയാണ് സ്‌റ്റോക് മാർക്കറ്റിന്റെ സുവർണ നിയമമെന്ന് പറയുന്നത് വെറുതെയെല്ലെന്ന് എം.ആർ.എഫ് (മദ്രാസ് റബ്ബർ ഫാക്ടറി) ഓഹരിയെടുത്തവർ എന്തായാലും തീർത്തുപറയും. കാരണം 1993 ഏപ്രിൽ 27ന് 10 രൂപ മുഖവിലയോടെ വിപണിയിൽ ലിസ്റ്റ് ചെയ്ത എം.ആർ.എഫിന്റെ ഓഹരി അന്ന് 11 രൂപയ്ക്ക് എടുത്തയാൾക്ക് ഇന്ന് ഒരു ലക്ഷമാണ് ലഭിക്കുക. 11 രൂപയിൽ തുടങ്ങിയ ടയർ നിർമാതാക്കളുടെ വളർച്ച 30 വർഷം കൊണ്ട് ഒരു ലക്ഷത്തിലെത്തി നിൽക്കുകയാണ്. ഇന്ത്യയിൽ ആദ്യമായാണ് ഒരു കമ്പനിയുടെ ഓഹരി മൂല്യം ഒരു ലക്ഷം കടക്കുന്നത്.

ഇന്ന് വിപണിയിൽ വ്യാപാരം തുടങ്ങുമ്പോൾ 99,500 രൂപയായിരുന്നു എം.ആർ.എഫ് ഓഹരി മൂല്യം. എന്നാലത് 1,00,439.95 രൂപ വരെമുന്നേറിയിരിക്കുകയാണ്. മേയിൽ കമ്പനിയുടെ ഓഹരി മൂല്യം ചെറുതായിടിഞ്ഞിരുന്നുവെങ്കിലും താമസിയാതെ ഒരു ലക്ഷമെന്ന നാഴികക്കല്ല് പിന്നിടുമെന്ന് നിരീക്ഷകർ കണക്കുകൂട്ടിയിരുന്നു. കഴിഞ്ഞ ഒരു വർഷം കൊണ്ട് 45 ശതമാനം വളർച്ചയാണ് എം.ആർ.എഫ് ഓഹരിയ്ക്കുണ്ടായത്. നിലവിൽ 42,257 കോടി രൂപയാണ് വിപണിയിൽ കമ്പനിയുടെ മൂല്യം.

മേയ് 2009നും 2019നും ഇടയിൽ വൻ വർധനവാണ് മൂല്യത്തിലുണ്ടായത്. 2000 ശതമാനമാണ് കമ്പനി വളർച്ച നേടിയത്.

MRF share price crosses one lakh; Those who bought the first share at Rs 11 are millionaires today

Similar Posts