'ഡുൺസോ'യിൽ 1488 കോടി നിക്ഷേപിച്ചു; ഓൺലൈൻ ഡെലിവറി രംഗവും കയ്യടക്കാൻ റിലയൻസ്
|എട്ടു ഇന്ത്യൻ നഗരങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ 25.8 ശതമാനം ഓഹരിയാണ് റിലയൻസ് നേടിയിരിക്കുന്നത്
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ വിതരണ സംരംഭമായ 'ഡുൺസോ'യിൽ 1488 കോടി നിക്ഷേപിച്ച് റിലയൻസ് റിട്ടെയ്ൽ. എട്ടു ഇന്ത്യൻ നഗരങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ 25.8 ശതമാനം ഓഹരിയാണ് റിലയൻസ് നേടിയിരിക്കുന്നത്. ബംഗളൂരൂ, ഡൽഹി, ഗുരുഗ്രാം, പൂനെ, ചെന്നൈ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഡുൺസേയുടെ സാന്നിധ്യമുണ്ട്. കബീർ ബിശ്വാസ് 2016ൽ സ്ഥാപിച്ച സംരംഭം 240 മില്യൺ ഡോളറാണ് ഇപ്പോൾ ഫണ്ടായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 200 മില്യണാണ് റിലയൻസ് നിക്ഷേപം.
The acquisition spree at Reliance Retail continues.
— JST Investments (@JstInvestments) January 6, 2022
Acquires 25.8% stake in Dunzo 🛵 for $240m round led by Reliance Retail. pic.twitter.com/m9Sse6Tx0R
ഡുൺസോയുടെ ആകെ മൂല്യം 800 മില്യൺ ഡോളറാണ്. ഇതിനുമുമ്പുള്ള വർഷങ്ങളിലായി ആകെ 140 മില്യൺ ഡോളറാണ് കമ്പനിക്ക് സമാഹരിക്കാനായിരുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ റിട്ടെയ്ൽ വിതരണ വിഭാഗമായ റിലയൻസ് റിട്ടെയ്ൽ വെഞ്ചേഴ്‌സ് ലിമിറ്റഡാണ് (RRVL) ഇപ്പോൾ ഫണ്ടിങ് നടത്തിയത്. നിലവിലുള്ള നിക്ഷേപകരായ ബ്ലൂം വെഞ്ചേഴ്‌സ്, ഗൂഗിൾ, ലൈറ്റ് ബോക്‌സ്, ലൈറ്റ്‌ത്രോക്ക്, ത്രിഎൽ കാപ്പിറ്റൽ, അൽടേരിയാ കാപ്പിറ്റൽ എന്നിവയും ഫണ്ടിങിൽ പങ്കെടുത്തു.
🚨Reliance Retail has led a $240 million funding round in quick commerce firm Dunzo, according to a statement by the company. Reliance Retail said with an investment of $ 200 million it will own 25.8% stake in Dunzo, @ETtech @digbijaymishra1 @prnvbal
— Samidha Sharma (@samidhas) January 6, 2022
ബ്ലിങ്കിറ്റ് (മുമ്പ് ഗ്രോഫേഴ്‌സ്), സെപ്‌റ്റോ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് എന്നിവയോട് മത്സരിക്കുന്ന ഡുൺസോക്ക് ഈ ഫണ്ടിങ് വഴി ഏറെ ശക്തി ലഭിച്ചിരിക്കുകയാണ്. ഗ്രോക്കറി ഡെലിവറി രംഗത്തേക്കുള്ള റിലയൻസിന്റെ രണ്ടാമത് പ്രവേശനമാണിത്. ജിയോ മാർട്ട് സർവീസിന് പുറമേ, മിൽക്ക് ബാസ്‌ക്കറ്റ് സംവിധാനം കഴിഞ്ഞ വർഷം റിലയൻസ് ഏറ്റെടുത്തിരുന്നു. ഡൽഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ പാലും നിത്യോപയോഗ വസ്തുക്കളുമെത്തിക്കുന്ന സംരംഭമാണിത്. ഇപ്പോൾ നടന്ന ഫണ്ടിങിനായി ഡോൺസോ സൊമാറ്റോ, സ്വിഗ്ഗി, ടാറ്റാ ഗ്രൂപ്പ് എന്നിവയുമായി സംസാരിച്ചിരുന്നു. എന്നാൽ അവയൊന്നും പ്രായോഗികമായില്ല. കമ്പനി സ്ഥാപകൻ കബീർ ബിശ്വാസ് ഡുൺസോ വിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ദീർഘ കാല പങ്കാളിയെ ലഭിക്കുന്നതെന്നുമാണ് വിവരം. കാരണം ഈ രംഗത്ത് കൂടുതൽ പണം മുടക്കിയാൽ മാത്രമാണ് വളർച്ച നേടാനാകുക.
"Through our partnership with Dunzo, we will be able to provide increased convenience to Reliance Retail's consumers and differentiated customer experience through rapid delivery of products from Reliance Retail stores," says Isha Ambani, Director, Reliance Retail Ventures pic.twitter.com/Gh1AABFj1k
— CNBC-TV18 (@CNBCTV18Live) January 6, 2022
നിലവിൽ ലോകതലത്തിൽ തന്നെ ഡെലിവറി രംഗം വികാസം പ്രാപിച്ചു വരികയാണ്. ജോക്ർ, ഗെറ്റിർ, ഗോറില്ലാസ് തുടങ്ങിയ സംരംഭങ്ങൾ പത്തു മിനുട്ടിനുള്ളിൽ ന്യൂയോർക്ക്, തുർക്കി, ലണ്ടൻ എന്നിവിടങ്ങൾക്കിടയിൽ സാധനങ്ങളുടെ ഡെലിവറി വാഗ്ദാനം ചെയ്തിരിക്കുകയാണ്.
ഡുൺസോയുമായുള്ള പങ്കാളിത്തത്തിലൂടെ റിലയൻസ് റിട്ടെയ്ൽ സ്‌റ്റോർ ഉപഭോക്താക്കൾക്ക് അതിവേഗത്തിലുള്ള വേറിട്ട ഡെലിവറി ലഭിക്കുമെന്ന് ഡയറക്ടർ ഇഷാ അംബാനി അറിയിച്ചു. ജിയോ മാർട്ടിലൂടെ ഓൺലൈൻ ബിസിനസ് രംഗം വികസിപ്പിക്കുമ്പോൾ ഡുൺസോയുടെ വിപുല നെറ്റ്‌വർക്കിലൂടെ കൂടുതൽ പേരിലേക്ക് സേവനം വേഗത്തിലെത്തുമെന്നും അവർ പറഞ്ഞു.
We're extremely grateful for your love and support throughout our journey. 🙏🙏#Funding #NewBeginnings pic.twitter.com/8QdM1OEvEf
— Dunzo (@DunzoIt) January 6, 2022
ഡുൺസോ ഡെയ്‌ലി
ഈ വർഷമാദ്യത്തിൽ ഡുൺസോ ഡെയ്‌ലിയെന്ന പേരിൽ കമ്പനി മറ്റൊരു സേവനം തുടങ്ങിയിരുന്നു. ഈ സേവനത്തിലൂടെ ദിനപ്രതിയോ ആഴ്ചയിലോ ആവശ്യമുള്ളവ 15-20 മിനുട്ടുകൾക്കുള്ളിൽ എത്തിച്ചു നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ദീർഘകാല പങ്കാളിയായി റിലയൻസിനെ കിട്ടിയതോടെ കമ്പനിയുടെ വളർച്ച വേഗത്തിലാകുമെന്നും ദൈനംദിന വസ്തുക്കൾ വാങ്ങുന്ന രീതി മാറുമെന്നും കബീർ ബിശ്വാസ് പറഞ്ഞു.
Reliance Retail invests Rs 1,488 crore in Bangalore-based online distribution company Dunzo