Column
മണ്‍മറഞ്ഞത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മികച്ച പാര്‍ലമെന്റേറിയന്‍
Column

മണ്‍മറഞ്ഞത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മികച്ച പാര്‍ലമെന്റേറിയന്‍

സുഭാഷ് രാഘവൻ
|
13 Aug 2018 10:09 AM GMT

ചെയ്തത് അബദ്ധമായിപ്പോയി എന്ന് സിപിഎമ്മിലെ ഒരു വിഭാഗത്തിന് പിന്നീട് തോന്നിയ രണ്ടു സന്ദർഭങ്ങളിലും പാർട്ടി ഔദ്യോഗിക പക്ഷത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച നേതാവായിരുന്നു സോമനാഥ് ചാറ്റർജി- ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാതിരുന്നതിലും ആണവക്കരാറിൻറെ പേരിൽ യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച കാര്യത്തിലും.

പാർട്ടി നിർദേശം അവഗണിച്ച് സ്പീക്കർ കസേരയിൽ അമർന്നിരുന്ന സോമനാഥ് പക്ഷേ പിന്നീട് മണിക്കൂറുകൾ മാത്രമേ പാർട്ടിയിലുണ്ടായുള്ളു. പുറത്താക്കപ്പെട്ടത് 2008 ജൂലായ് 23 ന്. മാതാപിതാക്കൾ മരിച്ച ശേഷമുള്ള തൻറെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ദിനം എന്നാണ് സോമനാഥ് ചാറ്റർജി ആ ദിവസത്തെ വിശേഷിപ്പിച്ചത്.

ആണവക്കരാറിൻറെ കാര്യത്തിലെ നിലപാട് സോമനാഥിൻറെ അധിക്കാരക്കൊതിമൂലമാണെന്ന ആക്ഷേപം പോലും ഉണ്ടായി. പാർട്ടി നിർദേശം അവഗണിച്ച് സ്പീക്കർ കസേരയിൽ അമർന്നിരുന്ന സോമനാഥ് പക്ഷേ പിന്നീട് മണിക്കൂറുകൾ മാത്രമേ പാർട്ടിയിലുണ്ടായുള്ളു. പുറത്താക്കപ്പെട്ടത് 2008 ജൂലായ് 23 ന്. മാതാപിതാക്കൾ മരിച്ച ശേഷമുള്ള തൻറെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ദിനം എന്നാണ് സോമനാഥ് ചാറ്റർജി ആ ദിവസത്തെ വിശേഷിപ്പിച്ചത്.

ദേശീയ രാഷ്ട്രീയത്തിലെ സവിശേഷമായ ഒരു സന്ദർഭത്തിൽ ജ്യോതിബസു പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായുയർന്നപ്പോൾ വലിയ തർക്കമാണ് സിപിഎമ്മിലുണ്ടായത്. അന്ന് പ്രധാനമന്ത്രി സ്ഥാനം കൊണ്ട് പാർട്ടിക്കുണ്ടാവുന്ന നേട്ടങ്ങളുടെ ലിസ്റ്റ് നിരത്തിയവരിൽ പ്രമുഖനായിരുന്നു സോമനാഥ്. പ്രായോഗിക രാഷ്ട്രീയരംഗത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന ആശയക്കാരനായിരുന്നു അദ്ദേഹം. പക്ഷേ തീരുമാനം മറിച്ചായി. അന്ന് പാർട്ടിക്ക് വഴങ്ങിയ സോമനാഥ് പക്ഷേ സ്പീക്കർ കസേര ഉപേക്ഷിക്കാനുള്ള ആവശ്യം നിരാകരിച്ചു. സ്പീക്കർ എന്ന നിലയിൽ താൻ നിഷ്പക്ഷനാണെന്ന ന്യായമായിരുന്നു അദ്ദേഹത്തിന്. ഇക്കാര്യത്തിൽ തന്നോട് കൽപ്പിക്കാൻ പാർട്ടിക്കാവില്ലെന്ന നിലപാടും അദ്ദേഹത്തിനുണ്ടായിരുന്നു.

അളന്നുമുറിച്ചതും കൃത്യവുമായ വാചകങ്ങളിലൂ‍ടെ അദ്ദേഹം എതിർപക്ഷത്തെ അസ്തപ്രജ്ഞരാക്കി. ലണ്ടനിൽ നിന്നഭ്യസിച്ച അഭിഭാഷക മികവും നിസ്വരായ മനുഷ്യരോടുള്ള ആഭിമുഖ്യവും അദ്ദേഹത്തിൻറെ ഇടപെടലുകളുടെ ഭംഗി വർധിപ്പിച്ചു. ഇന്ദിരാഗാന്ധിയും വാജ്പേയിയും രാജീവ് ഗാന്ധിയും നരസിംഹറാവുവുമെല്ലാം ഈ എതിർപ്പിൻറെ രൂക്ഷതയറിഞ്ഞവരാണ്.

നാലു പതിറ്റാണ്ട് ലോക്സഭയിലെ സിപിഎമ്മിൻറെ മുഖമായിരുന്നു സോമനാഥ്. വലിയ ആകാരം, അതിനൊത്ത ശബ്ദവും. സോമനാഥ് ഒരു ക്രമപ്രശ്നവുമായി എണീറ്റാൽ ഭരണപക്ഷം വരെ പെട്ടെന്ന് നിശബ്ദരാവും. അളന്നുമുറിച്ചതും കൃത്യവുമായ വാചകങ്ങളിലൂ‍ടെ അദ്ദേഹം എതിർപക്ഷത്തെ അസ്തപ്രജ്ഞരാക്കി. ലണ്ടനിൽ നിന്നഭ്യസിച്ച അഭിഭാഷക മികവും നിസ്വരായ മനുഷ്യരോടുള്ള ആഭിമുഖ്യവും അദ്ദേഹത്തിൻറെ ഇടപെടലുകളുടെ ഭംഗി വർധിപ്പിച്ചു. ഇന്ദിരാഗാന്ധിയും വാജ്പേയിയും രാജീവ് ഗാന്ധിയും നരസിംഹറാവുവുമെല്ലാം ഈ എതിർപ്പിൻറെ രൂക്ഷതയറിഞ്ഞവരാണ്. അതുകൊണ്ടുതന്നെയാണ് ഒന്നാം യുപിഎ കാലത്ത് സോമനാഥിനെ സ്പീക്കറാക്കാനുള്ള പാർട്ടി തീരുമാനം പാർട്ടിക്കാരെ തന്നെ ഞെട്ടിച്ചത്. ഭരണത്തിനു പിന്തുണയുണ്ടെങ്കിലും യഥാർഥ പ്രതിപക്ഷമായി പ്രവർത്തിക്കേണ്ട സമയത്ത് സോമനാഥ് ചാറ്റർജിയെ പോലൊരാളെ നിഷ്പക്ഷനാക്കുന്നതിലെ നിരാശ. ആ തീരുമാനം പാർട്ടിക്ക് വലിയ ക്ഷതം വരുത്തി എന്നു കരുതുന്നവരും ഏറെ. സോമനാഥ് സജീവമായി പാർട്ടിയിലുണ്ടായിരുന്നെങ്കിൽ അനവസരത്തിൽ പിന്തുണ പിൻവലിക്കില്ലായിരുന്നു എന്ന് ഇക്കൂട്ടർ വിശ്വസിച്ചു.

പിതാവ് എൻ.സി ചാറ്റർജി മരണമടഞ്ഞതോടെ ഒഴിവുവന്ന ഭോൽപ്പൂർ മണ്ഡലത്തിൽ നിന്ന് 1971ൽ ഉപതെരഞ്ഞെടുപ്പിലാണ് സോമനാഥ് ചാറ്റർജി ആദ്യമായി ലോക്സഭയിലെത്തിയത്. അച്ഛൻ ഹിന്ദുമഹാസഭാ അധ്യക്ഷനായിരുന്നു. എന്നാൽ സിപിഎം സ്വതന്ത്രനായായിരുന്നു സോമനാഥിൻറെ അരങ്ങേറ്റം. പിന്നീട് 10 തവണ വിജയിച്ചു. ഒറ്റതവണ മാത്രം പരാജയപ്പെട്ടു. 1984 ൽ. അന്നു വിജയിച്ചത് മമതാബാനർജി. മമത സ്റ്റാറായത് അങ്ങനെയാണ്.

ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് സ്പീക്കറെ ചൊല്ലി വലിയ പരാതികളൊന്നും ഉന്നയിക്കേണ്ടി വന്നില്ല. ലോക്സഭാ ടിവി തുടങ്ങിയതും സീറോ അവർ ലൈവ് ടെലിക്കാസ്റ്റ് ചെയ്യാൻ അനുമതി നൽകിയതും സോമനാഥായിരുന്നു. സ്പീക്കർ പദവിയിലിരിക്കേ തനിക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലായിരുന്നു എന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു.

മികച്ച പാർലമെൻറേറിയനുള്ള നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട് സോമനാഥ് ചാറ്റർജി. ആ മികവ് സ്പീക്കറായിരിക്കേയും കാണിച്ചു. ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് സ്പീക്കറെ ചൊല്ലി വലിയ പരാതികളൊന്നും ഉന്നയിക്കേണ്ടി വന്നില്ല. ലോക്സഭാ ടിവി തുടങ്ങിയതും സീറോ അവർ ലൈവ് ടെലിക്കാസ്റ്റ് ചെയ്യാൻ അനുമതി നൽകിയതും സോമനാഥായിരുന്നു. സ്പീക്കർ പദവിയിലിരിക്കേ തനിക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലായിരുന്നു എന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. ആകെയുണ്ടായിരുന്ന ബന്ധം ജ്യോതിബാസുവുമായുള്ള ചില കൂടിക്കാഴ്ചകൾ മാത്രം. വാശിയും വൈരാഗ്യവുമെല്ലാം ഒതുങ്ങുമ്പോൾ പഴയ സിംഹം തിരിച്ചു പാർട്ടിയിലെത്തുമെന്ന് പാർട്ടിക്കാരിൽ ചിലർ കരുതി. അടുപ്പക്കാരനായ സീതാറാം യെച്ചൂരി പാർട്ടി സെക്രട്ടറിയായപ്പോൾ പ്രത്യേകിച്ചും. പക്ഷേ പാർലമെൻറെറി വ്യാമോഹം സിപിഎമ്മിന് ചെറിയ തെറ്റല്ല, ചിലരുടെയെങ്കിലും കാര്യത്തിൽ. സിപിഎമ്മിൻറെ ഏക ലോക്സഭാസ്പീക്കർ എന്ന സ്ഥാനമാണിപ്പോൾ സോമനാഥ് ചാറ്റർജിയ്ക്കുള്ളത്. അതിൽ മാറ്റം വരാനുള്ള സാധ്യത സമീപ ഭാവിയിലെങ്ങാനും ഉണ്ടാവുമോ. ആർക്കറിയാം.

Similar Posts