Column
രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമയമായി 
Column

രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമയമായി 

പി.കെ ഫിറോസ്
|
24 Nov 2018 8:57 AM GMT

ഭൂരിപക്ഷ വർഗ്ഗീയത വളർത്തി അതേ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രവുമായാണ് ബി.ജെ.പി മുന്നോട്ടു പോകുന്നത്.

ഇന്ത്യാ രാജ്യത്തിന് സ്വാതന്ത്ര്യം വൈകിയതിന്റെ പ്രധാന കാരണം വർഗ്ഗീയതയായിരുന്നു. നാട്ടുരാജാക്കന്മാരെ തമ്മിലടിപ്പിച്ച് അധികാരം കൈയടക്കിയ ബ്രിട്ടീഷുകാർ പിന്നീട് മതവിശ്വാസികളെ ഭിന്നിപ്പിച്ച് ഭരണം ഉറപ്പിച്ചു. അവർ വിട്ടുപോയിട്ട് ഏഴു പതിറ്റാണ്ടു പിന്നിട്ടെങ്കിലും ഭൂരിപക്ഷ വർഗ്ഗീയത വളർത്തി അതേ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രവുമായാണ് ബി.ജെ.പി മുന്നോട്ടു പോകുന്നത്. രാജ്യത്തെ രണ്ടു കഷ്ണമാക്കിയ ഭിന്നതയുടെ രാഷ്ട്രീയം ഇനിയെങ്കിലും ഉപേക്ഷിച്ചില്ലെങ്കിൽ വരാനിരിക്കുന്ന ഭാവി ഭയാനകമായിരിക്കും. നമുക്കൊരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമയമായിരിക്കുന്നു. ഭാവിയെക്കുറിച്ച് ആശങ്കയും പ്രതീക്ഷയും പുലർത്തേണ്ട യുവാക്കളാണ് ഈ സമരത്തിൽ അണിചേരേണ്ടത്.

ഇതൊരു അന്തിമ സമരത്തിനുള്ള സമയമാണ്. വർഗ്ഗീയത ഫാഷിസത്തിന്റെ സകല ലക്ഷണങ്ങളുമായി രാജ്യത്തെ കാർന്നു തിന്നുമ്പോൾ മിണ്ടാതിരിക്കാൻ യുവാക്കൾക്ക് അവകാശമില്ല. രാജ്യത്തിന്റെ മഹിതമായ പാരമ്പര്യത്തെ തച്ചുതകർക്കുന്ന ഗൂഢ ശക്തികൾക്കെതിരെ പോരാടണം. ആസാദി എന്ന മുദ്രാവാക്യം മുഴങ്ങണം. സംഘ്പരിവാറിൽനിന്നുള്ള സ്വാതന്ത്ര്യമാണ് ഇന്ന് ഇന്ത്യ ആവശ്യപ്പെടുന്ന ഏറ്റവും വലിയ പോരാട്ടം. വർഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം, ജനവിരുദ്ധ സർക്കാരുകൾക്കെതിരെ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന ഒരുമാസക്കാലം നീണ്ടു നിൽക്കുന്ന കേരള പദയാത്ര ഈയൊരു ലക്ഷ്യമാണ് പ്രധാനമായും ഉയർത്തിപ്പിടിക്കുന്നത്.

റഫാൽ അഴിമതിയാരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ ഏറ്റവും നല്ല ഉപാധി വർഗീയതയാണെന്നു മോദിയോളം തിരിച്ചറിഞ്ഞ ഒരു നേതാവിനെ സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ല. വർഗീയകലാപങ്ങൾ ഒരു പാർട്ടിയുടെ വളർച്ചയ്ക്ക് എങ്ങനെ ഉപയോഗപ്പെടുത്തി എന്നറിയാൻ ഇന്ത്യയിലെ ബിജെപിയുടെ വളർച്ച മാത്രം നിരീക്ഷിച്ചാൽ മതിയാകും.

റഫാൽ അഴിമതിയാരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ ഏറ്റവും നല്ല ഉപാധി വർഗീയതയാണെന്നു മോദിയോളം തിരിച്ചറിഞ്ഞ ഒരു നേതാവിനെ സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ല. വർഗീയകലാപങ്ങൾ ഒരു പാർട്ടിയുടെ വളർച്ചയ്ക്ക് എങ്ങനെ ഉപയോഗപ്പെടുത്തി എന്നറിയാൻ ഇന്ത്യയിലെ ബിജെപിയുടെ വളർച്ച മാത്രം നിരീക്ഷിച്ചാൽ മതിയാകും. പി ഇ ഡബ്‌ള്യു എന്ന ആഗോള സ്വതന്ത്ര ഗവേഷണ സ്ഥാപനം പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യ വർഗീയ സംഘർഷങ്ങളിൽ 2015ൽ തന്നെ നാലാം സ്ഥാനം കൈവരിച്ചിരുന്നു. 2014 മുതൽ തന്നെ ഈ പ്രക്രിയക്ക് ചലന വേഗം വർധിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. ആഭ്യന്തര സംഘർഷങ്ങളാൽ അരക്ഷിതമായ സിറിയ, ഇറാഖ്, നൈജീരിയ എന്നീ രാഷ്ട്രങ്ങളാണ് ഇന്ത്യക്കു മുന്നിൽ. വർഗീയ കലാപങ്ങളുടെ വളർച്ച പരിശോധിച്ചാൽ 2014 മുതൽ 28% ത്തോളം വളർച്ചാ നിരക്ക് രേഖപ്പെടുത്തിയതായി കാണാം.

832 വർഗീയ സംഘർഷങ്ങൾ 2014നും 2017 നും ഇടയ്ക്കു ഇന്ത്യയിൽ ഉണ്ടായി. കൂടുതലും ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ (40%). മഹാരാഷ്ട്രയും കർണാടകയും മധ്യപ്രദേശും ഗുജറാത്തും പിന്നിലുണ്ട്. ഈ വർഷം തുടക്കത്തിൽ മന്ത്രി ഹൻസ്രാജ് അഹിർ പാർലമെൻറിൽ വെച്ച കണക്കനുസരിച്ചു 2017ൽ മാത്രം 822 വർഗീയ സംഘർഷങ്ങളിലായി 111 പേർ കൊല്ലപ്പെടുകയും 2500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2016ൽ 751 സംഘർഷങ്ങളിൽ കൊല്ലപ്പെട്ടത് 97 ഇന്ത്യക്കാരും 2015 ഇൽ 703 സംഭവങ്ങളിൽ കൊല്ലപ്പെട്ടത് 86 പേരുമായിരുന്നു. നവംബർ 24നു ആരംഭിക്കുന്ന യുവജനയാത്ര 2014 മെയ് മാസത്തിൽ അധികാരമേറിയ മോദി മന്ത്രിസഭയുടെയും 2016 മെയ് മാസത്തിൽ സത്യപ്രതിജ്ഞ ചെയ്ത കേരള സർക്കാരിന്റെയും ജനദ്രോഹ നടപടിക്കൾക്കെതിരെയുള്ള യുവജനങ്ങളുടെ ശക്തമായ താക്കീതായാണ് സംഘടിപ്പിക്കുന്നത്.

നവംബർ 24 നു ആരംഭിക്കുന്ന യുവജനയാത്ര 2014 മെയ് മാസത്തിൽ അധികാരമേറിയ മോദി മന്ത്രിസഭയുടെയും 2016 മെയ് മാസത്തിൽ സത്യപ്രതിജ്ഞ ചെയ്ത കേരള സർക്കാരിന്റെയും ജനദ്രോഹ നടപടിക്കൾക്കെതിരെയുള്ള യുവജനങ്ങളുടെ ശക്തമായ താക്കീതായാണ് സംഘടിപ്പിക്കുന്നത്.

പ്രളയചുഴിയിൽ പെട്ട കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ഇപ്പോഴും വാഗ്ദാനങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. ശബരിമല വിഷയത്തിൽ തുടക്കത്തിലെ സർവകക്ഷിയോഗം വിളിക്കാതെ പ്രതിപക്ഷത്തെയും വിശ്വാസികളെയും കണ്ടില്ലെന്നു നടിച്ചു, കേരളം മുഴുവൻ ചുറ്റി വാഗ്‌ധോരണി കൊണ്ട് യു.ഡി.എഫിനെ ബി.ജെ.പിയുമായി കൂട്ടിക്കെട്ടാം എന്ന വ്യാമോഹം നടക്കില്ലെന്നു വന്നപ്പോഴാണ് നിലപാടിൽ വെള്ളം ചേർത്ത് തുടങ്ങിയത്. യുവതീ.പ്രവേശനത്തിനു അനുകൂലമായ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയും അതെസമയം സ്വന്തം പോലീസിനെ ഉപയോഗിച്ചു മല കയറാൻ വരുന്ന സ്ത്രീകളെ ഉപദേശിച്ചും ഭീഷണിപ്പെടുത്തിയും തിരിച്ചയക്കുകയും ചെയ്യുന്ന ഭീരുത്വം കേരള ജനത തിരിച്ചറിഞ്ഞിട്ടുണ്ട്.

കേന്ദ്രവും കേരളവും യഥാർത്ഥ പ്രശ്‌നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മതവും വർഗ്ഗീയതയും നവോത്ഥാന വാഗ്‌ധോരണികളും ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഈ കാപട്യം പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടാൻ യുവജന യാത്രയിലൂടെ ശ്രമിക്കും. ഇന്ത്യൻ പ്രധാനമന്ത്രിയും മറ്റു കേന്ദ്രമന്ത്രിമാരും കോർപ്പറേറ്റ് കുത്തകകൾക്ക് പാദസേവ ചെയ്യുന്നവരാണെങ്കിൽ കുടുംബം ഇല്ലാത്ത പ്രധാനമന്ത്രി, നീരവിനെയും മല്യയെയും അംബാനിയെയുമാണ് സ്വന്തം കുടുംബമായി കാണുന്നതെങ്കിൽ കേരളത്തിലെ പാവപ്പെട്ടവന്റെ പാർട്ടി എന്ന മേലങ്കി സ്വയം അണിഞ്ഞ വിപ്ലവപാർട്ടിക്കും താല്പര്യം മുതലാളിമാരോടും സ്വന്തം ബന്ധുജനങ്ങളോടുമാണ്.

ശബരിമല വിഷയത്തിൽ തുടക്കത്തിലേ സർവകക്ഷിയോഗം വിളിക്കാതെ പ്രതിപക്ഷത്തെയും വിശ്വാസികളെയും കണ്ടില്ലെന്നു നടിച്ചു, കേരളം മുഴുവൻ ചുറ്റി വാഗ്‌ധോരണി കൊണ്ട് യു ഡി എഫിനെ ബിജെപിയുമായി കൂട്ടിക്കെട്ടാം എന്ന വ്യാമോഹം നടക്കില്ലെന്നു വന്നപ്പോഴാണ് നിലപാടിൽ വെള്ളം ചേർത്ത് തുടങ്ങിയത്.

ഇ.പി ജയാരാജന്റെയും ഷംസീറിന്റെയും കെ.ടി ജലീലിന്റെയും വരെയുള്ള സ്വജന പ്രീണനത്തിന്റെയും നിയമലംഘനം നടത്തിയുള്ള ബന്ധു നിയമനത്തിന്റെയും ലജ്ജിപ്പിക്കുന്ന കഥകൾ കേരള ജനത ഒന്നടങ്കം ചർച്ച ചെയ്യുമ്പോഴും ഇതൊന്നും അറിയാത്ത പോലെ ശബരിമല അയ്യപ്പനിൽ അഭയം പ്രാപിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. അഴിമതി കഥകൾ മൂടിവെക്കാൻ വർഗീയതയുടെ ഭൂതത്തെ തുറന്നു വിടുക എന്ന മോദി തന്ത്രം തന്നെ ആണ് കേരള മുഖ്യമന്ത്രിയും പയറ്റുന്നത്.

പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 23 രാഷ്ട്രീയ കൊലപാതകങ്ങളും ശ്രീജിത്തിന്റെയും വിനായകന്റെയും സനലിന്റെയും ഉൾപ്പെടെയുള്ള 16 കസ്റ്റഡി മരണങ്ങളുമുണ്ടായി എന്ന് വിവിധ പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരയോടപ്പമല്ല വേട്ടക്കാരനോടൊപ്പമാണ് കേരള പോലീസ് എന്ന് രണ്ടര വർഷത്തെ പിണറായി ഭരണത്തിൽ വെളിപ്പെട്ടു കഴിഞ്ഞു. കീഴാറ്റൂരിൽ വയൽക്കിളി സമരവുമായി ബന്ധപ്പെട്ടും മലപ്പുറം ഏ.ആർ നഗറിൽ ദേശീയപാതയ്ക്ക് സ്ഥലമെടുക്കുന്നതിനെ തുടർന്നുണ്ടായ സമരവുമായി ബന്ധപ്പെട്ടും പോലീസ് നടത്തിയ നരനായാട്ട് സമാനതകളില്ലാത്തതാണ്.

സമരം ചെയ്ത പാവപ്പെട്ടവരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത മനോഭാവം വെച്ച് പുലർത്തുന്ന മുസ്ലിം തീവ്രവാദികൾ എന്ന് മുദ്രകുത്തുകയാണ് പാർട്ടി ചെയ്തത്. വൈപ്പിൻ വിഷയത്തിൽ സമരത്തിനിറങ്ങിയ സ്ത്രീകളും കുട്ടികളും വരെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ മർദ്ദനത്തിനു ഇരകളായി. പോലീസ് സേനയുടെ രാഷ്ട്രീയവത്കരണവും അനുദിനം തകരുന്ന ക്രമസമാധാനവും പ്രതികൾക്കൊരുക്കുന്ന സംരക്ഷണവും മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് കാണിക്കുന്നത്.

സമരം ചെയ്ത പാവപ്പെട്ടവരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത മനോഭാവം വെച്ച് പുലർത്തുന്ന മുസ്ലിം തീവ്രവാദികൾ എന്ന് മുദ്രകുത്തുകയാണ് പാർട്ടി ചെയ്തത്. വൈപ്പിൻ വിഷയത്തിൽ സമരത്തിനിറങ്ങിയ സ്ത്രീകളും കുട്ടികളും വരെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ മർദ്ദനത്തിനു ഇരകളായി.

അക്രമ രഹിത കേരളമെന്നത് ഇന്നൊരു സ്വപ്‌നം മാത്രമാണ്. വീഴ്ച പറ്റി എന്ന സ്ഥിരം പല്ലവി തൊണ്ടയിൽ റെക്കോർഡ് ചെയ്തിട്ടാണ് ആഭ്യന്തര മന്ത്രി നടക്കുന്നത്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നാറുന്ന കഥകൾ മൂടിവെക്കാൻ നാടിന്റെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ മൈതാന പ്രസംഗം നടത്തിയത് കൊണ്ട് കാര്യമില്ല എന്ന് പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയും ഓർക്കണം. സ്തുതിപാഠകരും റാൻ മൂളികളായ, സെലെക്ടിവ് അംനേഷ്യ ബാധിച്ച ബുദ്ധിജീവികളും ചേർന്ന് പ്രതിരോധം തീർത്താലും അതിനെ ഭേദിച്ചുകൊണ്ട് ജനങ്ങളുടെ വിചാരണ കോടതിയിലേക്ക് നിങ്ങളെ എത്തിച്ചു ജനദ്രോഹനടപടികൾക്കു മറുപടി പറയിക്കുക എന്ന പ്രതിപക്ഷ യുവജന സംഘടനയുടെ ദൗത്യം യൂത്ത്‌ലീഗ് നിറവേറ്റുകയാണ്.

യുവജന പദയാത്രയിൽ യൂത്ത്‌ലീഗ് മുന്നോട്ടുവെക്കുന്ന ഓരോ കാലടിപ്പാടുകളും ജനവിരുദ്ധ സർക്കാറുകൾക്കെതിരായ താക്കീതാകും. വർഗ്ഗീയതയിൽനിന്നും അക്രമത്തിൽനിന്നും ജനങ്ങളെ രക്ഷിക്കാനുള്ള ഈ പടപ്പുറപ്പാടിന് കേരളത്തിലെ പൊതുസമൂഹത്തിന് പിന്തുണയുണ്ട്. ഈ യാത്ര ലക്ഷ്യം കാണുക തന്നെ ചെയ്യും.

Similar Posts