Kerala
ആരെങ്കിലുമായി ചർച്ച നടത്താൻ സിപിഎമ്മിന്റെ ടോക്കൺ ആവശ്യമില്ല: ജമാഅത്തെ ഇസ്‌ലാമി
Kerala

ആരെങ്കിലുമായി ചർച്ച നടത്താൻ സിപിഎമ്മിന്റെ ടോക്കൺ ആവശ്യമില്ല: ജമാഅത്തെ ഇസ്‌ലാമി

Web Desk
|
24 Feb 2023 12:42 PM GMT

ആരെങ്കിലുമായി ചർച്ച നടത്താൻ കൊലപാതക പാരമ്പര്യമാണോ വേണ്ടതെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീർ പി.മുജീബ് റഹ്മാൻ

തിരുവനന്തപുരം: ആർ.എസ്.എസുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങള്‍ സി.പി.എം വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി. മറ്റാരും ചർച്ച നടത്താൻ പാടില്ലെന്ന നിലപാട് സി.പി.എമ്മിന്റെ രാഷ്ട്രീയ ജന്മിത്തമാണ്. ആരെങ്കിലുമായി ചർച്ച നടത്താൻ കൊലപാതക പാരമ്പര്യമാണോ വേണ്ടതെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീർ പി.മുജീബ് റഹ്മാൻ പറഞ്ഞു.

'എമ്മിന്റെ സാന്നിധ്യത്തിൽ സിപിഎമ്മിന് ചർച്ച നടത്താം. ഇന്നും എം.വി ഗോവിന്ദൻ മാഷ് ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് ആവശ്യപ്പെട്ടു. എന്നാൽ എമ്മുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് എന്താണ് എന്ന് ഗോവിന്ദൻ മാഷ് പറഞ്ഞില്ല. ഒരുപാട് അഭ്യൂഹങ്ങൾ കേരളത്തിലുണ്ട്. അതെന്താണ് സിപിഎം വ്യക്തമാക്കാത്തത്? വ്യക്തമാക്കാൻ പറ്റാത്ത ദുരൂഹത അതിലുണ്ട്. പ്രതിരോധ ജാഥ ധ്രുവീകരണ ജാഥയായി മാറി.' - അദ്ദേഹം പറഞ്ഞു.

'ആർ.എസ്.എസ്-സി.പി.എം സംഘർഷം അവസാനിച്ച ശേഷവും കേരളത്തിൽ രാഷ്ട്രീയ കൊലപാതകം നടക്കുന്നുണ്ട്. അതിൽ ദിശാമാറ്റം ഉണ്ടെന്ന് കേരളം ഊഹിക്കുന്നു. അങ്ങനെ ഉണ്ട് എങ്കിൽ അത് കേരളത്തിൽ വലിയ സാമൂഹിക പ്രത്യാഘാതം ഉളവാക്കും.' - മുജീബ് റഹ്‌മാൻ കൂട്ടിച്ചേർത്തു.

ആർ.എസ്.എസ്സുമായുള്ള ചർച്ചയിൽ ദേശീയ മേൽവിലാസമുള്ള നിരവധി മുസ്‌ലിം സംഘടനകൾ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ജമാഅത്തെ ഇസ്‌ലാമി ഒരുപാട് മുസ്‌ലിം സംഘടനകളിലെ കക്ഷി മാത്രമാണ്. ദേശീയതലത്തിലെ പ്രബല മുസ്‌ലിം സംഘടനയായ ജംഇയ്യത്തുൽ ഉലമയെ ഹിന്ദ് അടക്കമുള്ള സംഘടനകൾ ഇതിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ തെറ്റിദ്ധാരണ പരത്തുന്ന ആരായാലും നമ്മൾ അതിൽ വ്യക്തത വരുത്തും. അത്രയേ അതിനകത്തുള്ളൂ' - അദ്ദേഹം പറഞ്ഞു.



Similar Posts