റോച്ചിന്റെ മാരക ഏറില്‍ തകര്‍ന്ന് ബംഗ്ലാദേശ്: 44 വര്‍ഷത്തിനിടെ താഴ്ന്ന ഒന്നാം ഇന്നിങ്സ് സ്കോര്‍
|43 വര്‍ഷത്തിനിടെ ആദ്യമാണ് ഇത്രയും താഴ്ന്ന ഒരു ആദ്യ ഇന്നിങ്സ് ടോട്ടല്‍ പിറക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ഇന്നിങ്സില്‍ 43 റണ്‍സിന് ഓള് ഔട്ടായി നാണംകെട്ട് ബംഗ്ലാദേശ്. 44 വര്‍ഷത്തിനിടെ ആദ്യമാണ് ഇത്രയും താഴ്ന്ന ഒരു ആദ്യ ഇന്നിങ്സ് ടോട്ടല്‍ പിറക്കുന്നത്. 1974ല്‍ ഇന്ത്യയുടെ 42 റണ്‍സാണ് ഇതിന് മുമ്പത്തെ മോശം ഒന്നാം ഇന്നിങ്സ് സ്കോര്‍. ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അന്ന് ഇന്ത്യ വീണത്.
25 റണ്‍സെടുത്ത ലിറ്റണ്‍ ദാസിനൊഴികെ ഒരു ബംഗ്ലാ ബാറ്റ്സ്മാനും രണ്ടക്കം പോലും കടക്കാനായില്ല. വിന്‍ഡീസ് താരം കെമര്‍ റോച്ചാണ് ബംഗ്ലാദേശിനെ നിലംതൊടാന്‍ അനുവദിക്കാതിരുന്നത്. റോച്ചിന്റെ മാരക ഏറില്‍ അഞ്ച് ബംഗ്ലാ വിക്കറ്റുകള്‍ വീണു. എട്ട് റണ്‍സ് വിട്ടുകൊടുത്തായിരുന്നു കെമര്‍ റോച്ചിന്റെ താണ്ഡവം. മിഗ്വേല്‍ കുമ്മിന്‍സ് മൂന്നും ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ വിന്‍ഡീസ് ബംഗ്ലാദേശിനെ ബാറ്റിങ് അയക്കുകയായിരുന്നു.
Roach - 5/8
— ICC (@ICC) July 4, 2018
Cummins - 3/11
Holder - 2/10
Bangladesh - 43 all out! 😱
Windies' pace attack batters the visitors to bowl them out for their lowest ever Test total!#WIvBAN LIVE ➡️ https://t.co/qlRpcfLorG pic.twitter.com/10FYszROJZ
1955ല്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാന്‍ഡാണ് ചരിത്രത്തിലെത്തന്നെ ഏറ്റവും മേശം ഒന്നാം ഇന്നിങ്സിന് പുറത്തായത്. 26 റണ്‍സായിരുന്നു ന്യൂസിലാന്‍ഡിന്റെ ആദ്യ ഇന്നിങ്സ് സ്കോര്‍. ആ റെക്കോര്‍ഡ് ബംഗ്ലാദേശ് പേരിലാക്കുമെന്ന് തോന്നിച്ചിരുന്നു. 26 റണ്‍സെടുക്കുന്നതിനിടെ അവരുടെ അഞ്ച് വിക്കറ്റുകള്‍ നിലംപൊത്തിയിരുന്നു. 62 റണ്‍സാണ് ബംഗ്ലാദേശിന്റെ ഇതിന് മുമ്പത്തെ താഴ്ന്ന സ്കോര്‍. 2007ല്‍ ശ്രീലങ്കയ്്ക്കെതിരെ ആയിരുന്നു അത്.
The 18.4 overs faced by Bangladesh was the second shortest 1st innings in a Test ever, only eclipsed by Australia getting bowled out in one ball fewer at Trent Bridge in 2015! #howzstat #WIvBAN pic.twitter.com/FSV2FnSmgd
— ICC (@ICC) July 4, 2018
മറ്റൊരു മോശം റെക്കോര്‍ഡും ബംഗ്ലാദേശിനെ തേടി എത്തിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവരുടെ നാട്ടില്‍ ഒരു ടീം നേടുന്ന മോശം ടോട്ടലാണിത്. ആ ചീത്തപ്പേരും ഇനി ബംഗ്ലാദേശിന് സ്വന്തം.